Book ReviewCultural ActivitiesKeralaLiterature

ആമി പ്രകാശനം ചെയ്തു.

പനച്ചി ബുക്സ് പ്രസിദ്ധീകരിച്ച ദിവാകരൻ ചെഞ്ചേരിയുടെ ആമി എന്ന നോവൽ പ്രശസ്ത സാഹിത്യകാരൻ dr എം ആർ തമ്പാൻ പ്രകാശനം ചെയ്തു. സാഹിത്യകാരി സാന്താ തുളസീധരൻ അധ്യക്ഷനായ ചടങ്ങിൽ കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ പുസ്തകം ഏറ്റുവാങ്ങി.തിരുവനന്തപുരം ജോയിന്റ് കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ ബാലകൃഷ്ണൻ പിരപ്പൻകോട് , മോഹൻ ചെഞ്ചേരി എന്നിവർ ആശംസകൾ അറിയിച്ചു. ശശി മാവിന്മൂട് പുസ്തകം പരിചയപ്പെടുത്തിയ ചടങ്ങിൽ റഷീദ് ചുള്ളിമാനൂർ സ്വാഗതവും സുലേഖ ചെഞ്ചേരി നന്ദിയും രേഖപ്പെടുത്തി.

“പ്രണയം അതീവ ഹൃദ്യവും അനുഭൂതിയുമാണ്.
ഗ്രാമത്തിന്റെ തണുത്ത കാറ്റിലും, പാടവരമ്പുകളിലും, മഴയത്തും വിരിഞ്ഞ ഒരു പ്രണയകഥയാണ് ഈ കൃതി.
ഹൃദയത്തെ തൊടുന്ന സാമുദായിക വിമർശനം ഉൾക്കൊള്ളുന്ന നോവൽ.’ ചടങ്ങിൽ എം ആർ തമ്പാൻ അഭിപ്രായപ്പെട്ടു.

പുസ്തക പ്രകാശനത്തോട് അനുബന്ധിച്ചു പ്രമുഖ കവികളുടെ കവിയരങ്ങും ഉണ്ടായിരുന്നു…

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button