അതിഥിയുടെ പ്രഥമ പൈതൃക പുരസ്കാരം കെ ഗീതയ്ക്ക് സമ്മാനിച്ചു.

അതിഥി കലാസാംസ്കാരിക പൈതൃക സംഘടനയുടെ പ്രഥമ പൈതൃക സാഹിത്യ പുരസ്കാരം സാഹിത്യകാരി കെ ഗീതയ്ക്ക് സമ്മാനിച്ചു.
കെ ഗീത രചിച്ച ‘കൈതമുക്ക് ചരിതം — കോട്ട മുതൽ പേട്ട വരെ’ എന്ന ഗ്രന്ഥമാണ് പുരസ്കാരത്തിന് അർഹയാക്കിയത്.
പുരസ്കാര ശിൽപ്പവും പ്രശസ്തി പത്രവുംഅടങ്ങുന്ന പുരസ്കാരം തിരുവിതാംകൂർ രാജകുടുംബാംഗം പ്രിൻസ് ആദിത്യ വർമ്മ സമ്മാനിച്ചു. .

തിരുവനന്തപുരം ശിവൻസ് കൾച്ചറൽ സെന്ററിൽ നടന്ന ചടങ്ങിൽ പ്രൊഫ. ജോർജ് ഓണക്കൂർ മുഖ്യ പ്രഭാഷണം നടത്തി. . ചടങ്ങിൽ അതിഥി ത്രൈമാസികയുടെ പ്രകാശനവും പ്രൊഫ. പി. ആർ. പൊതുവാളിന്റെ ‘നിനവിന്റെ മർമ്മരം’ എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനവും നടന്നു.
പൈതൃകത്തെയും തനതായ പാരമ്പര്യങ്ങളെയും ഹൃദയത്തോടു ചേർത്തുപിടിച്ച് അവയുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സാംസ്കാരിക സംഘടനയാണ് അതിഥി (Association for Development of Indigenous Tradition and Heritage in India).
ഒരു നാടിന്റെ ചരിത്രം എന്നത് അതിന്റെ ഓർമ്മകളുടെയും സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും അമൂല്യമായ അടയാളങ്ങളാണ്. കാലത്തിന്റെ ഒഴുക്കിൽ മാഞ്ഞുപോകുമായിരുന്ന അത്തരം ഓർമ്മകളെ അക്ഷരങ്ങളിലൂടെ വീണ്ടെടുത്ത് വരുംതലമുറകൾക്കായി കാത്തുവയ്ക്കാനുള്ള എളിയ ശ്രമമായിരുന്നു ‘കൈതമുക്ക് ചരിതം — കോട്ട മുതൽ പേട്ട വരെ’ എന്ന ഗ്രന്ഥം.




