Cinema
-
സന്തോഷ് കെ. നായർക്ക് ആദരാഞ്ജലികൾ…
മലയാള ചലച്ചിത്ര-സീരിയൽ നടനായ സന്തോഷ് കെ. നായർ 2026 മെയ് 5-ന് പുലർച്ചെ പത്തനംതിട്ട ജില്ലയിലെ ഏനാത്തുണ്ടായ വാഹനാപകടത്തിൽ അന്തരിച്ചു. 1982 മുതൽ സിനിമാരംഗത്ത് സജീവമായിരുന്ന അദ്ദേഹം വില്ലൻ വേഷങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടതെങ്കിലും സ്വഭാവ നടനായും ഹാസ്യനടനായും നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് അപകടം: സന്തോഷ് സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ അടൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. പ്രധാന സിനിമകൾ: മോഹൻലാലിനൊപ്പം അഭിനയിച്ച ഇരുപതാം നൂറ്റാണ്ട്, ചന്ദ്രോത്സവം, ടൈഗർ, കാര്യസ്ഥൻ, റെയിൻ ഡാൻസ് തുടങ്ങിയവ അദ്ദേഹത്തിന്റെ…
Read More » -
ജെ സി ഡാനിയേൽ അനുസ്മരണം സംഘടിപ്പിച്ചു.
മലയാള സിനിമയുടെ പിതാവ് ജെ സി ഡാനിയേൽ ഓർമ്മദിനം പനച്ചി മൂവിസിൻ്റെ ബാനറിൽ ആചരിച്ചു. മലയാള സിനിമയുടെ പിതാവായ ജെ.സി. ഡാനിയേലിന്റെ ഓർമ്മ ദിനത്തിൽ തിങ്കളാഴ്ച തിരുവനന്തപുരത്ത് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. തിരുവനന്തപുരം പനച്ചി ബുക്സ് ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ സിനിമാ പ്രേമികൾ, വിദ്യാർത്ഥികൾ, പ്രാദേശിക സാംസ്കാരിക വ്യക്തികൾ എന്നിവർ പങ്കെടുത്തു. ശങ്കർ ദേവഗിരി അധ്യക്ഷനായിരുന്ന ചടങ്ങിൽ പ്രശസ്ത സാഹിത്യകാരി ശാന്ത തുളസീധരൻ അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ സിനിമാട്ടോഗ്രാഫർ അനീഷ് ലാൽ, തമിഴ് മൂവി ഡയറക്ടർ ഷഹീദ് ഖാദർ , ഡയറക്ടർ…
Read More » -
വിജയ് ചിത്രം ജനനായകന്‍റെ റിലീസ് വീണ്ടും അനിശ്ചിതത്വത്തിലേക്ക്; റിവൈസിങ് കമ്മിറ്റി ചിത്രം കാണുന്നത് മാറ്റിവെച്ചു.
വിജയ് ചിത്രം ജനനായകന്‍റെ റിലീസ് വീണ്ടും അനിശ്ചിതത്വത്തിലേക്ക്; റിവൈസിങ് കമ്മിറ്റി ചിത്രം കാണുന്നത് മാറ്റിവെച്ചു സെന്‍സര്‍ ബോര്‍ഡ് അനുമതി ലഭിക്കാത്തതിനെത്തുടര്‍ന്ന് റിലീസ് അനിശ്ചിതത്വമായി നീളുന്ന വിജയ് ചിത്രം ‘ജനനായകന്’ വീണ്ടും തിരിച്ചടി. ചിത്രം ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് മുമ്പ് കാണുമെന്നായിരുന്നു സി.ബി.എഫ്.സി റിവൈസിങ് കമ്മിറ്റി നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ കമ്മിറ്റിയിൽ ഉള്‍പ്പെട്ട ഒരാൾ രോഗബാധിതൻ ആയതു കൊണ്ട് ചിത്രം ഇന്ന് കാണില്ല എന്നാണ് ഏറ്റവും പുതിയ വിവരം. ഇന്ന് നിശ്ചയിച്ചിരുന്ന സ്ക്രീനിങ് അടക്കമുള്ള നടപടികള്‍ സുഗമമമായി നടന്നാല്‍ ചിത്രം തിയറ്ററുകളിലേക്ക് മെയ് മാസത്തില്‍…
Read More » -
P K നായർ ഓർമ്മദിനം ആചരിച്ചു
നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യയുടെ സ്ഥാപകനും ആദ്യ ഡയറക്ടറുമായ പി. കെ. നായരുടെ ഓർമ്മ ദിനം ആചരിച്ചു.പനച്ചി മൂവീസിന്റെ ആഭിമുഖ്യത്തിൽ പനച്ചി ബുക്സ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രശസ്ത സാഹിത്യകാരി ശാന്ത തുളസീധരൻ അനുസ്മരണ പ്രഭാഷണം നടത്തി. ശങ്കർ ദേവഗിരി അധ്യക്ഷനായ ചടങ്ങിൽ സിനിമാട്ടോഗ്രാഫർ അനീഷ് ലാൽ , കവയിത്രി ലക്ഷ്മി ചങ്ങണാറ എന്നിവർ സംസാരിച്ചു. ഇതിഹാസ ചലച്ചിത്ര ആർക്കൈവിസ്റ്റ് പി.കെ. നായരുടെ ചരമവാർഷിക ദിനത്തിൽ സംഘടിപ്പിച്ച ‘P K നായർ ഓർമദിനം’ അക്ഷരാർത്ഥത്തിൽ അദ്ദേഹത്തിന് നാട് നൽകിയ സ്മരണാഞ്ജലിയായി മാറി. സിനിമകളുടെ…
Read More » -
വിജയ് ചിത്രം ജന നായകന് തിരിച്ചടി: റിലീസിന് അനുമതിയില്ല
വിജയ് ചിത്രം ജന നായകന് തിരിച്ചടി. ചിത്രത്തിന് മദ്രാസ് ഹൈക്കോടതി റിലീസ് അനുമതി നിഷേധിച്ചു. സെൻസർ ബോർഡ് അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്‍റെ നടപടി. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഉത്തരവിട്ട സിംഗിംള്‍ ബെഞ്ച് ഉത്തരവിനു മുന്‍പ് എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സെന്‍സര്‍ ബോര്‍ഡിന് സാവകാശം നൽകിയില്ലെന്ന വാദം അംഗീകരിച്ചുകൊണ്ടാണ് ഉത്തരവ്. സെന്‍സര്‍ ബോര്‍ഡിന്‍റെ വാദം കൂടി കേട്ട ശേഷം കേസ് സിംഗിള്‍ ബെഞ്ച് തീര്‍പ്പു കല്‍പ്പിക്കണമെന്ന് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. സിബിഎഫ്‌സി പറഞ്ഞ മാറ്റങ്ങള്‍ മുഴുവന്‍ വരുത്തിയിട്ടും അകാരണമായി സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവെന്നാണ് സിനിമാ നിര്‍മ്മാതാക്കളായ കെ…
Read More » -
ജന നായകന് പ്രദര്‍ശാനുമതി നല്‍കാന്‍ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി; യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കണം
വിജയ് ആരാധകര്‍ക്ക് ആശ്വാസം. ജന നായകന് ഉടനടി യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സെന്‍സര്‍ ബോര്‍ഡിന് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ജനുവരി ഒമ്പതിന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രമായിരുന്നു ജനനായകന്‍. എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി ലഭിക്കാതെ വന്നതോടെ റിലീസ് മാറ്റിവെക്കുകയായിരുന്നു. സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭ്യമാകാതിരുന്നതിനാല്‍ പുതുക്കിയ റിലീസ് തിയ്യതിയും തീരുമാനിക്കാന്‍ സാധിച്ചിരുന്നില്ല. സെന്‍സര്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിലെ കാലതാമസം ചോദ്യം ചെയ്ത് നിര്‍മാതാക്കളായ കെവിഎന്‍ സ്റ്റുഡിയോസ് നല്‍കിയ ഹര്‍ജിയിലാണ് നടപടി. സിനിമയ്‌ക്കെതിരെ എക്‌സാമിനിങ് കമ്മിറ്റി അംഗം തന്നെ പരാതി നല്‍കിയ നടപടിയെ കോടതി വിമര്‍ശിച്ചു.…
Read More » -
ശബരിമല ശ്രീ അയ്യപ്പന്റെ ചരിത്രകഥ തിരശ്ശീലയിലേക്ക്
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നിവരുടെ ബാനറിൽ ഇരട്ട സംവിധായകരായ ശ്രീ മഹേഷ് കേശവ്, ശ്രീ സജി എസ് മംഗലത്ത് എന്നിവരുടെ സംവിധാനത്തിൽ വരാനിരിക്കുന്ന “വീരമണികണ്ഠൻ ” എന്ന 3D ചലച്ചിത്രത്തിന്റെ പൂജാ സ്വിച്ച് ഓൺ കർമ്മം,17-11-2025 തിങ്കളാഴ്ച്ച വൈകുന്നേരം 5 മണിക്ക് എരുമേലി ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ വച്ച് നടന്നു. കേരള സംസ്ഥാനത്തിന്റെ മുൻ ചീഫ് സെക്രട്ടറിയും, സംസ്ഥാന അവാർഡ് ജേതാവും, ഗാന രചയിതാവുമായ ശ്രീ കെ ജയകുമാർ തിരക്കഥയൊരുക്കുന്ന വീരമണികണ്ഠൻ ശബരിമല ശ്രീ അയ്യപ്പന്റെ ചരിത്രകഥയാണ് പ്രമേയമാക്കിയിരിക്കുന്നത്. മലയാളം,…
Read More » -
സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റി.
സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റി. നാളെ നടക്കാനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം തിങ്കളാഴ്ചത്തേക്ക് മാറ്റി. നവംബർ ഒന്നിൽ നിന്ന് നവംബർ മൂന്നിലേക്കാണ് മാറ്റിയത്. നവംബർ മൂന്നിന് മൂന്നുമണിക്ക് തൃശൂരിൽ വച്ചാകും അവാർഡ് പ്രഖ്യാപനം. ജൂറി ചെയർമാന്റെ അസൗകര്യം പരിഗണിച്ചാണ് മാറ്റം. മമ്മൂട്ടി മികച്ച നടനാവാനാണ് സാധ്യത. ഭ്രമയുഗത്തിലെ പ്രകടനത്തിന് മമ്മൂട്ടിയെ പരിഗണിക്കാനാണ് സാധ്യത. അന്തിമ പട്ടികയിൽ ടൊവിനോ തോമസും ഇടം നേടിയതായി സൂചനയുണ്ട്. അജയൻ്റെ രണ്ടാം മോഷണത്തിലെ പ്രകടനത്തിനാണ് ടൊവിനോയെ പരിഗണിക്കുന്നത്. നടിമാരിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. മികച്ച നടിമാരുടെ പട്ടികയിൽ…
Read More » -
രജനികാന്തും കമലഹാസനും വീണ്ടും ഒന്നിക്കുന്നു
തമിഴകത്തിന്റെ താരേതിഹാസങ്ങളായ രജനികാന്തും കമലഹാസനും വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. ഇരുവരും ഒന്നിക്കുന്ന സിനിമയെക്കുറിച്ചും സംവിധായകനെക്കുറിച്ചുമുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിന്നിടയിലാണ് ഇവർ ഒരുമിച്ചഭിനയിക്കുന്ന ചിത്രത്തിന് മുൻപെ ഇവർ ഒന്നിക്കുന്ന മറ്റൊരു ചിത്രം അണിയറയിൽ ഒരുങ്ങുന്നത്.രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമലഹാസൻ നിർമ്മിച്ച് രജനികാന്ത് ചിത്രം വരുന്നുവെന്നാണ് തമിഴകത്ത് നിന്നുള്ള വാർത്തകൾ. സുന്ദർ.സി യാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. അരുണാചലത്തിലാണ് രജനിയും സുന്ദർ.സിയും ആദ്യമായി ഒന്നിച്ചത്. കമലിനെ നായകനാക്കി അൻപേ ശിവം ഒരുക്കിയതും സുന്ദർ.സിയാണ്. രജനി – കമൽ – സുന്ദർ.സി ചിത്രത്തിന്റെ ഔദ്യോഗിക…
Read More » -
റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും
ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയെ ചലച്ചിത്ര അക്കാദമി ചെയര്‍മാനായി നിയമിക്കാന്‍ തീരുമാനം. രണ്ട് ദിവസത്തിനകം സാംസ്‌കാരിക വകുപ്പ് ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കും. വിവാദങ്ങളെ തുടര്‍ന്ന് സംവിധായകന്‍ രഞ്ജിത്ത് ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ ശേഷം വൈസ് ചെയര്‍മാന്‍ പ്രേംകുമാറാനായിരുന്നു ചുമതല. അക്കാദമിയ്ക്ക് ഒരു സ്ഥിരം ചെയര്‍മാന്‍ വേണമെന്ന ആവശ്യം കൂടി പരിഗണിച്ചാണ് തീരുമാനം.
Read More »