Kerala
-
ഏഴാം ക്ലാസ് വിദ്യാർഥിനിയെ മർദിച്ച സംഭവം; അധ്യാപകന്റെ ഭീഷണി, കേസായപ്പോൾ ഒളിവിൽ; കൂടുതൽ വിദ്യാർഥികളെ മർദിച്ചു
അഞ്ചലിൽ ഏഴാം ക്ലാസ് വിദ്യാർഥിനിയെ മർദിച്ച സംഭവത്തിൽ ട്യൂട്ടോറിയൽ അധ്യാപകനെതിരെ കൂടുതൽ പരാതികൾ. അഞ്ചൽ കരുകോൺ ഹയർ സെക്കൻഡറി സ്കൂളിനു സമീപം പ്രവർത്തിക്കുന്ന ട്യൂട്ടോറിയിലെ അധ്യാപകനായ സുഫിയാനെതിരെയാണ് പരാതി. ഇന്നലെയാണ് കരുകോൺ റിയാസ്–റെജീന ദമ്പതികളുടെ മകൾ ഏഴാം ക്ലാസ് വിദ്യാർഥിനി റിക്സ്വാനയ്ക്ക് മർദനമേറ്റെന്ന പരാതി ലഭിച്ചത്. കുട്ടിയുടെ ഇരു കാലുകളും അടിച്ചു പൊട്ടിച്ചു. കാമുകനെ കൊന്നു, ശരീരഭാഗം കഷ്ണങ്ങളാക്കി സ്യൂട്ട്കേസിൽ , ആന്തരികാവയവങ്ങൾ ക്ലോസറ്റിലിട്ടു; ‘ലേഡി സുകുമാരക്കുറുപ്പ്’ എവിടെ?ട്യുഷൻ എടുക്കുന്നതിനിടെ പുസ്തകം വായിക്കാൻ പറഞ്ഞപ്പോൾ ചില വാക്കുകൾ തെറ്റിയതിനെത്തുടർന്നാണ് അതിക്രൂരമായി കുട്ടിയെ അധ്യാപകൻ അടിച്ചത്.…
Read More » -
മസ്തിഷ്‌ക മരണത്തിന് പിന്നാലെ അവയവദാനം; ഏഴ് പേർക്ക് പുതുജീവൻ പകർന്ന് യുവ സൈനികൻ
അവയവദാനത്തിലൂടെ ഏഴ് പേർക്ക് പുതുജീവൻ പകർന്ന് യുവ സൈനികൻ യാത്രയായി. കൊല്ലം കല്ലുവാതുക്കൽ സ്വദേശി രാഹുൽ രാജീവ് (30) ആണ് മരണത്തിലും മാതൃകയായത്. ഹിമാചൽപ്രദേശിൽ ഏറെ കാലമായി സൈനിക ഉദ്യോഗസ്ഥനായിരുന്ന രാഹുൽ അടുത്തിടെയാണ് നാട്ടിലെത്തിയത്. കഴിഞ്ഞ ബുധനാഴ്ച രാഹുലിനെ തിരുവനന്തപുരം എസ്.പി മെഡിഫോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. നേരത്തെ മരണാനന്തര അവയവദാനത്തിനായി രജിസ്റ്റർ ചെയ്തിരുന്നു. വേർപാടിന്റെ വേദനയിലും രാഹുലിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം തീരുമാനിക്കുകയായിരുന്നു. വൃക്കകൾ, ഹൃദയ വാൽവ്, കരൾ, ചർമം, കോർണിയ എന്നിങ്ങനെ…
Read More » -
അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം; കീടനാശിനി ഉള്ളില്‍ ചെന്നെന്ന് പ്രാഥമിക നിഗമനം
അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം കീടനാശിനി ഉള്ളില്‍ ചെന്നാണെന്ന് പ്രാഥമിക നിഗമനം. അടിമാലി ഒഴുകിത്തടത്ത് അഫ്‌സല്‍- സാന്ദ്ര ദമ്പതികളുടെ മക്കളായ, ഒരു വയസുള്ള ഇരട്ടക്കുട്ടികളായ ഇഹാനും റിഹാനുമാണ് മരിച്ചത്. ഇരുവരുടെയും മരണം ചിതലിനടിക്കുന്ന കീടനാശിനി ഉള്ളില്‍ ചെന്നെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസമാണ് സംഭവം. പവര്‍ കട്ടിന്റെ സമയത്ത് കുട്ടികളില്‍ നിന്ന് പെയിന്റിന് ഉപയോഗിക്കുന്ന തിന്നറിന്റെ ഗന്ധം ഉണ്ടാകുകയായിരുന്നു. ഉടന്‍ തന്നെ സാന്ദ്ര ഭര്‍ത്താവ് അഫ്‌സലിനെ അറിയിക്കുകയായിരുന്നു. ഉടന്‍ അയല്‍വാസിയുടെ വാഹനത്തില്‍ കുഞ്ഞുങ്ങളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. വിശദ പരിശോധനയ്ക്കായി ഫോറന്‍സിക്…
Read More » -
വൈദ്യുതി പ്രതിസന്ധി: ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ റഗുലേറ്ററി കമ്മീഷൻ അനുമതി
വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കെ, ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ റഗുലേറ്ററി കമ്മീഷൻ അനുമതി. ഒക്ടോബർ മുതൽ മെയ് വരെ ഹ്രസ്വകാല കരാറിലൂടെ വൈദ്യുതി വാങ്ങാനാണ് അനുമതി. നിയന്ത്രണങ്ങളോടെയാണ് അനുമതി. കെഎസ്ഇബിയുടെ കരാറുകൾ മുഴുവൻ റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചില്ല. ഏപ്രിൽ, മെയ് മാസങ്ങളിൽ പീക്ക് ടൈമിൽ യൂണിറ്റിന് 12.50 രൂപക്ക് വരെ വൈദ്യുതി വാങ്ങാൻ അനുമതി നൽകി. അതേസമയം ഈ മാസത്തെ നിയന്ത്രണം ഒഴിവാകില്ല. വൈദ്യുതി ഉത്പാദനം കുറഞ്ഞതും ഉപഭോഗം കൂടിയതുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് കെഎസ്ഇബി ചെയർമാൻ എം ജി രാജമാണിക്യം പറയുന്നത്. കേരളത്തിൽ…
Read More » -
ബ്രിക്‌സ് ഉച്ചകോടിയിൽ സംയുക്ത പ്രഖ്യാപനത്തിന് ധാരണ; ഇന്ന് പുറത്തിറക്കും
പതിനെട്ടാമത് ബ്രിക്‌സ് ഉച്ചകോടിയിലെ സംയുക്ത പ്രഖ്യാപനത്തിന്മേൽ അംഗരാജ്യങ്ങൾക്കിടയിൽ ധാരണയായി. പുലർച്ചെ നാല് മണിവരെ നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിലാണ് പ്രഖ്യാപനത്തിലെ വിഷയങ്ങളിൽ ധാരണയായത്. ഇന്ന് തന്നെ സംയുക്ത പ്രഖ്യാപനം പുറത്തിറക്കും പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷത്തെക്കുറിച്ചുള്ള പൊതുവായ പരാമർശങ്ങൾ സംയുക്ത പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തും. രാജ്യങ്ങളുടെ അതിർത്തിപരമായ അഖണ്ഡതയ്ക്കും പരമാധികാരത്തിനും എതിരായ എല്ലാ അധിനിവേശങ്ങളെയും ആക്രമണങ്ങളെയും ശക്തമായി എതിർക്കാനാണ് ഉച്ചകോടിയിലെ തീരുമാനം. പശ്ചിമേഷ്യയിലെ സംഘർഷത്തിന്റെ കാര്യത്തിൽ യോജിച്ച നിലപാടിലേക്ക് എത്താനാണ് കൂടുതൽ ചർച്ച വേണ്ടിവന്നത്. യുഎഇക്കും സൗദിക്കും ഇറാനും ഇടയിലെ ഭിന്നത പരിഹരിക്കാൻ നീണ്ട ചർച്ചകൾ നടന്നു. ഇന്ത്യ…
Read More » -
ചെയര്‍മാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകണോ? പരീക്ഷ ക്രമക്കേടില്‍ നിയമോപദേശം തേടി പിഎസ്‌സി
ആസൂത്രണ ബോര്‍ഡിലെ പരീക്ഷ ക്രമക്കേടില്‍ നിയമോപദേശം തേടി പിഎസ്‌സി. ചെയര്‍മാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകണമോ എന്നതിലാണ് നിയമോപദേശം തേടിയത്. നാല് അംഗങ്ങളോടാണ് ചൊവ്വാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടിപ്പിരിക്കുന്നത്. നിയമോപദേശം തിങ്കളാഴ്ച ചേരുന്ന പിഎസ്‌സി യോഗം ചര്‍ച്ച ചെയ്യും. സംസ്ഥാന ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടില്‍ പിഎസ്‌സിയിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് അംഗങ്ങള്‍ക്ക് നോട്ടീസ് നല്‍കും. പിഎസ്സി മുന്‍ ഡെപ്യൂട്ടി സെക്രട്ടറി സതീഷ്, അഡീഷണല്‍ സെക്രട്ടറി ഹരി എന്നിവര്‍ക്ക് വീഴ്ച പറ്റിയെന്നാണ് എസ്ഐടി വിലയിരുത്തല്‍.…
Read More » -
‘ഇഡിയുടെ കത്ത് ലഭിച്ചിട്ടില്ല’; മുഖ്യമന്ത്രിയായിരിക്കെ സിഎംആർഎല്ലിന് വഴിവിട്ട ആനുകൂല്യം നൽകിയിട്ടില്ലെന്ന് പിണറായി വിജയൻ
തിരുവനന്തപുരം: സിഎംആർഎൽ വിഷയത്തിൽ രാഷ്ട്രീയ ലക്ഷ്യത്തോടെ പുതിയ ആരോപണങ്ങൾ ഇഡി പുറത്തുവിടുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് ഇഡി കത്ത് നൽകി. 25 പേജുള്ള റിപ്പോർട്ടാണ് ഇഡി കൈമാറിയത്. സംസ്ഥാന പൊലീസ് മേധാവിക്ക് ഇഡി കത്തയച്ചാൽ അത് പെട്ടെന്ന് പുറത്തുവരില്ല. പക്ഷേ അത് പുറത്തുവരാനിടയായി. ഇഡി തന്നെ അത് പുറത്തുകൊടുക്കുകയാണ്. തനിക്ക് ഇഡിയുടെ കത്തോ അറിയിപ്പോ ലഭിച്ചിട്ടില്ലെന്നും പിണറായി വിജയൻ പറഞ്ഞു. സിഎംആർഎൽ യാതൊരു സേവനവും ലഭിക്കാതെ എക്‌സാലോജിക്കിന് പണം നൽകിയെന്നായിരുന്നു…
Read More » -
ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം; ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന് പോലീസ്
തിരുവനന്തപുരം വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന് പോലീസ്. നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള ക്രിസ്റ്റിയുടെ ആരോഗ്യ നില മെച്ചപ്പെട്ടാൽ പോലീസ് കസ്റ്റഡിയിൽ വാങ്ങും. കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവു ശേഖരിക്കാനാണ് പൊലീസ് ഒരുങ്ങുന്നത്. കുടുംബ പ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്ന ക്രിസ്റ്റിയുടെ മൊഴിയിൽ വ്യക്തത വരുത്തുകയാണ് പൊലീസിന്റെ ലക്ഷ്യം. കുഞ്ഞിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഉടൻ പുറത്തുവരും. കഴിഞ്ഞ വൈകുന്നേരമാണ് നാടിനെ നടുക്കിയ ദാരുണ സംഭവം. അഭിജിത്ത്-ക്രിസ്റ്റി ദമ്പതികളുടെ ഏക മകളായ ഇവാനയെയാണ് മാതാവ്…
Read More » -
വൈദ്യുതി മേഖലയെ സ്വകാര്യ കുത്തകകള്‍ക്ക് അടിയറ വെക്കുന്നതാണ് യുഡിഎഫിന്റെ ‘പുതുയുഗം’: പിണറായി വിജയന്‍
സംസ്ഥാനത്ത് സമാനതകളില്ലാത്ത രീതിയില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമായതായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കൃത്യമായ സമയമോ ക്രമീകരണമോ മുന്നറിയിപ്പോ ഇല്ലാതെ പവര്‍കട്ട് ഏര്‍പ്പെടുത്തിയതില്‍ ജനങ്ങളില്‍ നിന്ന് വലിയ പ്രതിഷേധമാണ് ഉയരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തങ്ങളുടെ ഭരണപരമായ കഴിവുകേടും കെടുകാര്യസ്ഥതയും മറച്ചുവെക്കാന്‍ മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ മേല്‍ കുറ്റം ചാരി രക്ഷപ്പെടാനാണ് യുഡിഎഫ് സര്‍ക്കാരിന്റെ വിഫല ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. 465 മെഗാവാട്ടിന്റെ ദീര്‍ഘകാല പവര്‍ പര്‍ച്ചേസ് കരാര്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന യുഡിഎഫിന്റെ വാദം വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍…
Read More » -
വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ നേരിട്ട് ഇടപെട്ട് മുഖ്യമന്ത്രി, അടിയന്തര നടപടിക്ക് നിർദ്ദേശം
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയും പവർകട്ടും രൂക്ഷമായി തുടരുന്നതിനിടെ ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ചിഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, കെ.എസ്.ഇ.ബി സി.എം.ഡി എം.ജി രാജമാണിക്യം എന്നിവർ യോഗത്തിൽ പങ്കെടുത്തു. പ്രതിസന്ധി പരിഹരിക്കാൻ ഉടൻ നടപടി വേണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. പുറമേ നിന്ന് ഉടൻ എത്ര വൈദ്യുതി വാങ്ങാനാവും , ചെലവെത്ര, റഗുലേറ്ററി കമ്മിഷനെ എത്ര വേഗം സമീപിക്കാനാവും എന്നീ ചോദ്യങ്ങളാണ് മുഖ്യമന്ത്രി യോഗത്തിൽ ഉന്നയിച്ചത്. പ്രശ്ന പരിഹാരത്തിന് കെ.എസ്.ഇ.ബി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും സർക്കാരിന്റെ പൂർണ പിന്തുണ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു,…
Read More »