Cultural Activities

  • ചേറ്റൂർ ശങ്കരൻ നായർ അനുസ്മരണവും ചരിത്ര സെമിനാറും.

    ചേറ്റൂർ ശങ്കരൻ നായർ ഫൗണ്ടേഷന്റെയും തിരുവനന്തപുരം ഗവൺമെന്റ് വിമൻസ് കോളേജ് ചരിത്രവിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച നടക്കുന്ന ചരിത്ര സെമിനാർ ബഹു:കേരളാ നിയമസഭാ സ്പീക്കർ ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.ഇന്ത്യൻ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും ഉപദേഷ്ടാവുമായിരുന്ന ശ്രീ ടി.കെ.എ. നായർ IAS, മുഖ്യ പ്രഭാഷണം നടത്തും. കേരള സർവകലാശാലാ മുൻ പി.വി.സി. ഡോ.ജെ.പ്രഭാഷ് “ഇന്ത്യൻ ഭരണഘടനയും ജനാധിപത്യത്തിന്റെ യും സ്വാതന്ത്ര്യത്തിന്റയും മാറുന്ന മുഖവും” എന്ന വിഷയത്തെക്കുറിച്ച് പ്രബന്ധം അവതരിപ്പിക്കും. “ഇന്ത്യൻ ഭരണഘടന രൂപം കൊള്ളുന്നതിൽ ചേറ്റൂർ ശങ്കരൻ നായരുടെ സംഭാവന” എന്ന വിഷയത്തെക്കുറിച്ച്ഡോ.N. ഗോപാകുമാരൻ…

    Read More »
  • ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കൾ മ്യൂസിയമായോ മറ്റു വിധത്തിലോ പ്രദർശിപ്പിക്കരുത് – ഡോ. ടി. പി. ശങ്കരൻകുട്ടി നായർ

    ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കൾ മ്യൂസിയമായോ മറ്റു വിധത്തിലോ പ്രദർശിപ്പിക്കരുതെന്ന് ചരിത്രകാരൻ ഡോ. ടി. പി. ശങ്കരൻകുട്ടി നായർ അഭിപ്രായപ്പെട്ടു ആദ്യമായി ഒരു ഏഷ്യൻ രാജ്യം യൂറോപ്യൻ ശക്തിയെ അടിയറവ് പറയിച്ച കുളച്ചൽ യുദ്ധ വിജയത്തിൻ്റെ വാർഷിക ആഘോഷങ്ങളോടനുബന്ധിച്ചു തണൽക്കൂട്ടം കൾച്ചർ ഹെറിറ്റേജ് സൊസൈറ്റി , തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ് ജേർണലിസം ഡിപ്പാർട്ട്മെന്റുമായി ചേർന്ന് നടത്തിയ സെമിനാറിൽ, ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കൾ മ്യൂസിയമായോ മറ്റു വിധത്തിലോ പ്രദർശിപ്പിക്കരുതെന്ന് ചരിത്രകാരൻ ഡോ. ടി. പി. ശങ്കരൻകുട്ടി നായർ അഭിപ്രായപ്പെട്ടു. മലബാറിൽ നിന്ന് തിരുവിതാംകൂറിൽ…

    Read More »
  • കോവളം സാഹിത്യോത്സവം : തീരദേശ സാഹിത്യയാത്രയ്ക്ക് തുടക്കം കുറിച്ചു.

    തിരുവനന്തപുരം: കോവളം സാഹിത്യോത്സവത്തിൻ്റെ ഭാഗമായി ജില്ലയിലെ 51 തുറകൾ കേന്ദ്രീകരിച്ച് നടത്തുന്ന തീരദേശ സാഹിത്യയാത്രയ്ക്ക് കോവളത്തെ ആവാടുതുറയിൽ തുടക്കം കുറിച്ചു.കോവളം കവികൾ സ്മാരക സമിതി 2027 നവംബറിൽ കോവളത്ത് സംഘടിപ്പിക്കുന്ന കോവളം കവികൾ സാഹിത്യോത്സവത്തോനോടനുബന്ധിച്ചാണ് തീരദേശത്തെ തുറകളിലൂടെ സാഹിത്യയാത്ര സംഘടിപ്പിക്കുന്നത്. കോവളം കവികളുടെ അവാടുതുറയിലെ സ്‌മാരകത്തിൽ കഥാകൃത്ത് മധുപാൽ തുറകളിലൂടെയുള്ള സാഹിത്യയാത്ര ഉദ്ഘാടനം ചെയ്തു.ജില്ലയിലെ പൊഴിയൂർ മുതൽ കാപ്പിൽ വരെയുള്ള 51 തുറകളിലും അതാത് തീരപ്രദേശത്തെ ലൈബ്രറികൾ, സാമൂഹിക സാംസ്കാരിക പ്രവർത്തകർ ജനപ്രതിനിധികൾ എന്നിവരുമായി സഹകരിച്ചാണ് സാഹിത്യയാത്രയും സാഹിത്യസംഗമവും സംഘടിപ്പിക്കുന്നത്. കോവളം മഹാകവികളെയും അവരുടെ…

    Read More »
  • വരൂ… നമുക്കും ഒരു തൈ നടാം…

    വരൂ…, നമുക്കും ഒരു തൈ നടാം… By ശങ്കർ ദേവഗിരി ലോക പരിസ്ഥിതി ദിന സ്പെഷ്യൽ ലേഖനം – ജൂൺ 5, 2026 പുറത്തെ ചൂട് കൂടുന്നു. മഴ പെയ്യേണ്ട സമയത്ത് വെയിൽ കത്തുന്നു. കിണറുകൾ വറ്റുന്നു, പുഴകൾ ചുരുങ്ങുന്നു. ഭൂമി നമുക്ക് അയക്കുന്ന മുന്നറിയിപ്പുകളാണിത്. ഇനിയും കാത്തിരിക്കാൻ സമയമില്ല. അതുകൊണ്ടാണ് ഈ പരിസ്ഥിതി ദിനത്തിൽ നമ്മൾ ഉറക്കെ പറയുന്നത്: “വരൂ നമുക്കും ഒരു തൈ നടാം…” എന്തുകൊണ്ട് ജൂൺ 5 പ്രധാനമാകുന്നു?1972-ൽ സ്റ്റോക്ക്ഹോമിൽ നടന്ന ഐക്യരാഷ്ട്ര സമ്മേളനത്തിന്റെ ഓർമ്മയ്ക്കായി 1973 മുതൽ ജൂൺ 5…

    Read More »
  • എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വലിയപെരുന്നാൽ ആശംസകൾ

    എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വലിയപെരുന്നാൽ ആശംസകൾ

    Read More »
  • ജൂണ്‍ 15 മുതല്‍ കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര; ആദ്യമന്ത്രിസഭാ യോഗത്തില്‍ തീരുമാനം; സുപ്രധാന പ്രഖ്യാപനങ്ങള്‍

    സുപ്രധാന പ്രഖ്യാപനങ്ങളുമായി വിഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യമന്ത്രിസഭാ യോഗം. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ ഇന്ദിര ഗ്യാരന്റി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍ ആരംഭിക്കും. അതിന്റെ വിശദാംശങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും. വയോജനങ്ങള്‍ക്കായി പ്രത്യേകം വകുപ്പ് രൂപികരിക്കും. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു വകുപ്പ് രൂപീകരിക്കുക. ഇത് ഏറ്റവും നന്നായി നടപ്പാക്കിയത് ജപ്പാന്‍ ആണ്. ആ മോഡല്‍ പരിശോധിക്കും. ഒരുസമൂഹം പരിഷ്‌കൃതസമൂഹത്തിന്റെ അളവുകോല്‍ ആ സമൂഹത്തിലെ മുതിര്‍ന്ന ആളുകളോട് എങ്ങനെ പെരുമാറുന്നു എന്നതാണ്. പ്രായമായവരെ കരുതലോടെ ചേര്‍ത്തുനിര്‍ത്തുന്ന…

    Read More »
  • സന്തോഷ് കെ. നായർക്ക് ആദരാഞ്ജലികൾ…

    മലയാള ചലച്ചിത്ര-സീരിയൽ നടനായ സന്തോഷ് കെ. നായർ 2026 മെയ് 5-ന് പുലർച്ചെ പത്തനംതിട്ട ജില്ലയിലെ ഏനാത്തുണ്ടായ വാഹനാപകടത്തിൽ അന്തരിച്ചു. 1982 മുതൽ സിനിമാരംഗത്ത് സജീവമായിരുന്ന അദ്ദേഹം വില്ലൻ വേഷങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടതെങ്കിലും സ്വഭാവ നടനായും ഹാസ്യനടനായും നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് അപകടം: സന്തോഷ് സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ അടൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. പ്രധാന സിനിമകൾ: മോഹൻലാലിനൊപ്പം അഭിനയിച്ച ഇരുപതാം നൂറ്റാണ്ട്, ചന്ദ്രോത്സവം, ടൈഗർ, കാര്യസ്ഥൻ, റെയിൻ ഡാൻസ് തുടങ്ങിയവ അദ്ദേഹത്തിന്റെ…

    Read More »
  • ജെ സി ഡാനിയേൽ അനുസ്മരണം സംഘടിപ്പിച്ചു.

    മലയാള സിനിമയുടെ പിതാവ് ജെ സി ഡാനിയേൽ ഓർമ്മദിനം പനച്ചി മൂവിസിൻ്റെ ബാനറിൽ ആചരിച്ചു. മലയാള സിനിമയുടെ പിതാവായ ജെ.സി. ഡാനിയേലിന്റെ ഓർമ്മ ദിനത്തിൽ തിങ്കളാഴ്ച തിരുവനന്തപുരത്ത് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. തിരുവനന്തപുരം പനച്ചി ബുക്സ് ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ സിനിമാ പ്രേമികൾ, വിദ്യാർത്ഥികൾ, പ്രാദേശിക സാംസ്കാരിക വ്യക്തികൾ എന്നിവർ പങ്കെടുത്തു. ശങ്കർ ദേവഗിരി അധ്യക്ഷനായിരുന്ന ചടങ്ങിൽ പ്രശസ്ത സാഹിത്യകാരി ശാന്ത തുളസീധരൻ അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ സിനിമാട്ടോഗ്രാഫർ അനീഷ് ലാൽ, തമിഴ് മൂവി ഡയറക്ടർ ഷഹീദ് ഖാദർ , ഡയറക്ടർ…

    Read More »
  • dr അച്യുത് ശങ്കർ യാത്രക്യാപ്റ്റൻ പ്രതാപ് കിഴക്കേമഠത്തിന് മാമ്പഴം നൽകി യാത്രയുടെ പ്രതീകാത്മകമായ തുടക്കം കുറിച്ചു.

    ചരിത്രസ്മാരകങ്ങളിലേക്ക് പൈതൃകയാത്ര സംഘടിപ്പിച്ചു.

    ലോക പൈതൃകദിനത്തിന്റെ ഭാഗമായി തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെരിറ്റേജ് സംഘടിപ്പിച്ച ചരിത്രസ്മാരകങ്ങളിലേക്കുള്ള പൈതൃകയാത്ര ഡോ. അച്യുത്ശങ്കർ യാത്രക്യാപ്റ്റൻ പ്രതാപ് കിഴക്കേമഠത്തിന് മാമ്പഴം നൽകിയാണ് പ്രതീകാത്മകമായി ഫ്ലാഗ്ഓഫ് ചെയ്തത്. തിരുവിതാംകൂറിൻ്റെ ഭാഗമായിരുന്നതും ഇന്ന് തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ വിളവൻകോട് , കൽക്കുളം താലൂക്കുകളിൽപ്പെട്ടതുമായ ‘ പൈതൃക ഇടങ്ങൾ’ തേടിയുള്ള യാത്ര തിരുവനന്തപുരത്ത് സ്‌റ്റാച്യുവിൽ ദിവാൻ സർ.ടി മാധവറാവുവിന്റെ പ്രതിമയ്ക്കു മുന്നിൽ നിന്നാണ് സമാരംഭിച്ചത്. ദിവാൻ രാജാകേശവദാസിന്റെ കുന്നത്തൂരുള്ള ക്രാവിളാകത്തു പുത്തൻവീട് ,സ്വാതന്ത്ര്യസമരസേനാനിയും കവിയുമായ അംശി നാരായണപിള്ളയുടെ “മഹാത്മാലയ”ഭവനവും അതോടു ചേർന്ന് അദ്ദേഹം സ്ഥാപിച്ച പള്ളിക്കൂടം…

    Read More »
  • ശാന്ത തുളസിധരന് ആദരവും പുസ്തക ചർച്ചയും.

    പ്രോഗ്രസ്സീവ് റൈറ്റേഴ്‌സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലയുടെ ആഭിമുഖ്യത്തിൽ എഴുത്തുകാരിയും P W A ന്റെ സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായ ശാന്ത തുളസിധരനെ ആദരിക്കുന്നു. എഴുത്തിൻ്റെ മുപ്പത് വർഷം പൂർത്തിയാകുന്ന ഈ വേളയിൽ പനച്ചി ബുക്സ് പ്രസിദ്ധീകരിച്ച ശാന്ത തുളസീധരൻ്റെ അമ്പത്തിമൂന്ന് പുസ്തകങ്ങളുടെ പ്രദർശനവും ചർച്ചയും 2026 ഏപ്രിൽ 18ന് എം എൻ വി ജി അടിയോടി ഹാളിൽ സംഘടിപ്പിക്കുന്നു.പ്രോഗ്രസ്സീവ് റൈറ്റേഴ്‌സ് അസോസിയേഷൻ ചെയർമാൻ Prof M. ചന്ദ്രബാബുവിന്റെ അധ്യക്ഷതയിൽ ചേരുന്ന സാഹിത്യ പരിപാടികൾ മലയാളത്തിന്റെ കവി പ്രഭാവർമ്മ ഉദ്ഘാടനം ചെയ്യും. തിരഞ്ഞെടുത്ത നോവലുകളെ കുറിച്ച്…

    Read More »
Back to top button