-
Cinema
അരികൊമ്പൻ ടീസർ എത്തി; നായകനും സംവിധായകനുമായി മിഥുൻ മഹേശ്വരൻ
തമിഴ് ചിത്രം ‘അരികൊമ്പൻ’ ന്റെ ടീസർ പുറത്തിറങ്ങി. സോഷ്യൽ മീഡിയയിൽ ഇതിനോടകം ശ്രദ്ധ നേടുകയാണ് ടീസർ. മലയാള ചിത്രമായ ട്രാഫിക്കിന്റെ തമിഴ് പതിപ്പിൽ ആസിഫ് അലി അവതരിപ്പിച്ച വേഷം ചെയ്ത നടനാണ് മിഥുൻ മഹേശ്വരൻ. താരം തന്നെയാണ് ‘അരികൊമ്പൻ’ സംവിധാനം ചെയ്ത് നായകവേഷത്തിൽ എത്തുന്നത്. എങ്കെയും എപ്പോതും, ചെന്നൈയിൽ ഒരു നാൾ, എങ്കക്കാട്ടുല മഴൈ, ചിക്കികു ചിക്കികിച്ചു, കോക്ക്ടെയിൽ, യുദ്ധസത്തം തുടങ്ങിയ തമിഴ് ചിത്രങ്ങളിൽ മിഥുൻ മഹേശ്വരൻ നായകനായിരുന്നു. ഒരു കാട്ടാനയെയും, കാട്ടിൽ ജീവിക്കുന്ന ആദിവാസി ജനതയുടെ ജീവിതത്തെയും അവർ നേരിടുന്ന പോരാട്ടങ്ങളെയും ചുറ്റിപ്പറ്റിയാണ്…
Read More » -
Classifieds
അതിഥിയുടെ പ്രഥമ പൈതൃക പുരസ്കാരം കെ ഗീതയ്ക്ക് സമ്മാനിച്ചു.
അതിഥി കലാസാംസ്കാരിക പൈതൃക സംഘടനയുടെ പ്രഥമ പൈതൃക സാഹിത്യ പുരസ്കാരം സാഹിത്യകാരി കെ ഗീതയ്ക്ക് സമ്മാനിച്ചു.കെ ഗീത രചിച്ച ‘കൈതമുക്ക് ചരിതം — കോട്ട മുതൽ പേട്ട വരെ’ എന്ന ഗ്രന്ഥമാണ് പുരസ്കാരത്തിന് അർഹയാക്കിയത്.പുരസ്കാര ശിൽപ്പവും പ്രശസ്തി പത്രവുംഅടങ്ങുന്ന പുരസ്കാരം തിരുവിതാംകൂർ രാജകുടുംബാംഗം പ്രിൻസ് ആദിത്യ വർമ്മ സമ്മാനിച്ചു. . തിരുവനന്തപുരം ശിവൻസ് കൾച്ചറൽ സെന്ററിൽ നടന്ന ചടങ്ങിൽ പ്രൊഫ. ജോർജ് ഓണക്കൂർ മുഖ്യ പ്രഭാഷണം നടത്തി. . ചടങ്ങിൽ അതിഥി ത്രൈമാസികയുടെ പ്രകാശനവും പ്രൊഫ. പി. ആർ. പൊതുവാളിന്റെ ‘നിനവിന്റെ മർമ്മരം’ എന്ന…
Read More » -
Literature
ആമി പ്രകാശനം ചെയ്തു.
പനച്ചി ബുക്സ് പ്രസിദ്ധീകരിച്ച ദിവാകരൻ ചെഞ്ചേരിയുടെ ആമി എന്ന നോവൽ പ്രശസ്ത സാഹിത്യകാരൻ dr എം ആർ തമ്പാൻ പ്രകാശനം ചെയ്തു. സാഹിത്യകാരി സാന്താ തുളസീധരൻ അധ്യക്ഷനായ ചടങ്ങിൽ കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ പുസ്തകം ഏറ്റുവാങ്ങി.തിരുവനന്തപുരം ജോയിന്റ് കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ ബാലകൃഷ്ണൻ പിരപ്പൻകോട് , മോഹൻ ചെഞ്ചേരി എന്നിവർ ആശംസകൾ അറിയിച്ചു. ശശി മാവിന്മൂട് പുസ്തകം പരിചയപ്പെടുത്തിയ ചടങ്ങിൽ റഷീദ് ചുള്ളിമാനൂർ സ്വാഗതവും സുലേഖ ചെഞ്ചേരി നന്ദിയും രേഖപ്പെടുത്തി. “പ്രണയം അതീവ ഹൃദ്യവും അനുഭൂതിയുമാണ്.ഗ്രാമത്തിന്റെ തണുത്ത കാറ്റിലും, പാടവരമ്പുകളിലും, മഴയത്തും…
Read More » -
Business
കാവ്യപൂർണ്ണിമ പ്രകാശനം ചെയ്തു.
പനച്ചി ബുക്സ് പ്രസിദ്ധീകരിച്ച , പ്രശസ്ത കവി പ്രഭാ വർമ്മയുടെ ആദ്യകാല കവിതകളെ കുറിച്ച് ശാന്ത തുളസിധരൻ നടത്തിയ പഠന ഗ്രന്ഥം – കാവ്യ പൂർണ്ണിമ പ്രകാശനം ചെയ്തു. ശംഭു മോഹൻ അധ്യക്ഷനായ ചടങ്ങിൽ പ്രശസ്ത നോവലിസ്റ്റ് ശ്രീ മഹാദേവൻ തമ്പി ലൂക്കർ ഇലക്ട്രിക്കൽ എം ഡി ശിവറാമിന് നൽകി പ്രകാശനം നിർവഹിച്ചു . പ്രൊഫസർ എ ജി ഒലീന പുസ്തകം പരിചയപ്പെടുത്തി സംസാരിച്ച ചടങ്ങിൽ പ്രശസ്ത കവയിത്രി ലക്ഷ്മി ചങ്ങണാറ സ്വാഗതം ആശംസിച്ചു. അദ്ധ്യക്ഷ പ്രസംഗം – ശംഭു മോഹൻ ചടങ്ങിൽ കവി…
Read More » -
Cultural Activities
ചേറ്റൂർ ശങ്കരൻ നായർ അനുസ്മരണവും ചരിത്ര സെമിനാറും.
ചേറ്റൂർ ശങ്കരൻ നായർ ഫൗണ്ടേഷന്റെയും തിരുവനന്തപുരം ഗവൺമെന്റ് വിമൻസ് കോളേജ് ചരിത്രവിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച നടക്കുന്ന ചരിത്ര സെമിനാർ ബഹു:കേരളാ നിയമസഭാ സ്പീക്കർ ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.ഇന്ത്യൻ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും ഉപദേഷ്ടാവുമായിരുന്ന ശ്രീ ടി.കെ.എ. നായർ IAS, മുഖ്യ പ്രഭാഷണം നടത്തും. കേരള സർവകലാശാലാ മുൻ പി.വി.സി. ഡോ.ജെ.പ്രഭാഷ് “ഇന്ത്യൻ ഭരണഘടനയും ജനാധിപത്യത്തിന്റെ യും സ്വാതന്ത്ര്യത്തിന്റയും മാറുന്ന മുഖവും” എന്ന വിഷയത്തെക്കുറിച്ച് പ്രബന്ധം അവതരിപ്പിക്കും. “ഇന്ത്യൻ ഭരണഘടന രൂപം കൊള്ളുന്നതിൽ ചേറ്റൂർ ശങ്കരൻ നായരുടെ സംഭാവന” എന്ന വിഷയത്തെക്കുറിച്ച്ഡോ.N. ഗോപാകുമാരൻ…
Read More » -
Cultural Activities
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കൾ മ്യൂസിയമായോ മറ്റു വിധത്തിലോ പ്രദർശിപ്പിക്കരുത് – ഡോ. ടി. പി. ശങ്കരൻകുട്ടി നായർ
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കൾ മ്യൂസിയമായോ മറ്റു വിധത്തിലോ പ്രദർശിപ്പിക്കരുതെന്ന് ചരിത്രകാരൻ ഡോ. ടി. പി. ശങ്കരൻകുട്ടി നായർ അഭിപ്രായപ്പെട്ടു ആദ്യമായി ഒരു ഏഷ്യൻ രാജ്യം യൂറോപ്യൻ ശക്തിയെ അടിയറവ് പറയിച്ച കുളച്ചൽ യുദ്ധ വിജയത്തിൻ്റെ വാർഷിക ആഘോഷങ്ങളോടനുബന്ധിച്ചു തണൽക്കൂട്ടം കൾച്ചർ ഹെറിറ്റേജ് സൊസൈറ്റി , തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ് ജേർണലിസം ഡിപ്പാർട്ട്മെന്റുമായി ചേർന്ന് നടത്തിയ സെമിനാറിൽ, ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കൾ മ്യൂസിയമായോ മറ്റു വിധത്തിലോ പ്രദർശിപ്പിക്കരുതെന്ന് ചരിത്രകാരൻ ഡോ. ടി. പി. ശങ്കരൻകുട്ടി നായർ അഭിപ്രായപ്പെട്ടു. മലബാറിൽ നിന്ന് തിരുവിതാംകൂറിൽ…
Read More » -
Cultural Activities
കോവളം സാഹിത്യോത്സവം : തീരദേശ സാഹിത്യയാത്രയ്ക്ക് തുടക്കം കുറിച്ചു.
തിരുവനന്തപുരം: കോവളം സാഹിത്യോത്സവത്തിൻ്റെ ഭാഗമായി ജില്ലയിലെ 51 തുറകൾ കേന്ദ്രീകരിച്ച് നടത്തുന്ന തീരദേശ സാഹിത്യയാത്രയ്ക്ക് കോവളത്തെ ആവാടുതുറയിൽ തുടക്കം കുറിച്ചു.കോവളം കവികൾ സ്മാരക സമിതി 2027 നവംബറിൽ കോവളത്ത് സംഘടിപ്പിക്കുന്ന കോവളം കവികൾ സാഹിത്യോത്സവത്തോനോടനുബന്ധിച്ചാണ് തീരദേശത്തെ തുറകളിലൂടെ സാഹിത്യയാത്ര സംഘടിപ്പിക്കുന്നത്. കോവളം കവികളുടെ അവാടുതുറയിലെ സ്മാരകത്തിൽ കഥാകൃത്ത് മധുപാൽ തുറകളിലൂടെയുള്ള സാഹിത്യയാത്ര ഉദ്ഘാടനം ചെയ്തു.ജില്ലയിലെ പൊഴിയൂർ മുതൽ കാപ്പിൽ വരെയുള്ള 51 തുറകളിലും അതാത് തീരപ്രദേശത്തെ ലൈബ്രറികൾ, സാമൂഹിക സാംസ്കാരിക പ്രവർത്തകർ ജനപ്രതിനിധികൾ എന്നിവരുമായി സഹകരിച്ചാണ് സാഹിത്യയാത്രയും സാഹിത്യസംഗമവും സംഘടിപ്പിക്കുന്നത്. കോവളം മഹാകവികളെയും അവരുടെ…
Read More » -
Uncategorized
കേരള എൻ.ജി.ഒ അസോസിയേഷൻ – മെമ്പർഷിപ്പ് വിതരണോദ്ഘാടനം.
കേരള എൻ.ജി.ഒ അസോസിയേഷൻ തിരുവനന്തപുരം നോർത്ത് ജില്ലാ കമ്മിറ്റിയുടെ മെമ്പർഷിപ്പ് വിതരണോദ്ഘാടനം തിരുവനന്തപുരം കോർപ്പറേഷനിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ. രാകേഷ് കമൽ ഉദ്ഘാടനം ചെയ്തു. നോർത്ത് ജില്ലാ പ്രസിഡന്റ് ശ്രീ. റ്റി.എസ്. നിസാം അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി ശ്രീ. എ.ആർ അജിത്ത് സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ശ്രീ. സി. വിജയകുമാർ, ജില്ലാ ട്രഷറർ ശ്രീ. ഷൈജു എസ്. എസ്, സംസ്ഥാന സെക്രട്ടറി ശ്രീ. വി.എസ് രാകേഷ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ ശ്രീ. ബി. സജിമോൻ, ശ്രീ. മരുതൂർ…
Read More » -
Uncategorized
ശമ്പള കമ്മീഷൻ റിപ്പോർട്ട് ഉടൻ സമർപ്പിക്കണം. – എ പി സുനിൽ
സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം പരിഷ്കരിക്കുന്നതിനായി പന്ത്രണ്ടാം ശമ്പള കമ്മീഷനെ വെച്ചിട്ട് മൂന്നുമാസം പിന്നിട്ട് കാലാവധി പൂർത്തിയാക്കായിരിക്കയാണ്. നാളിതുവരെയായും ശമ്പളം പരിഷ്കരിക്കുന്നതിനുള്ളയാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. മുൻ സർക്കാറിന്റെ വീഴ്ച മൂലം പന്ത്രണ്ടാം ശമ്പള പരിഷ്കരണം കുടിശികയായിട്ട് ജൂലൈ 1ന് രണ്ടുവർഷം പൂർത്തിയായിരിക്കുകയാണെന്നും ഇനിയും കാത്തിരിക്കാൻ ആവില്ലെന്നും ശമ്പളം പരിഷ്കരിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്നും കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് എ പി സുനിൽ ആവശ്യപ്പെട്ടു. കേരള എൻ ജി ഒ അസോസിയേഷൻ തിരുവനന്തപുരം നോർത്ത് ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു…
Read More » -
Life Style
വരൂ… നമുക്കും ഒരു തൈ നടാം…
വരൂ…, നമുക്കും ഒരു തൈ നടാം… By ശങ്കർ ദേവഗിരി ലോക പരിസ്ഥിതി ദിന സ്പെഷ്യൽ ലേഖനം – ജൂൺ 5, 2026 പുറത്തെ ചൂട് കൂടുന്നു. മഴ പെയ്യേണ്ട സമയത്ത് വെയിൽ കത്തുന്നു. കിണറുകൾ വറ്റുന്നു, പുഴകൾ ചുരുങ്ങുന്നു. ഭൂമി നമുക്ക് അയക്കുന്ന മുന്നറിയിപ്പുകളാണിത്. ഇനിയും കാത്തിരിക്കാൻ സമയമില്ല. അതുകൊണ്ടാണ് ഈ പരിസ്ഥിതി ദിനത്തിൽ നമ്മൾ ഉറക്കെ പറയുന്നത്: “വരൂ നമുക്കും ഒരു തൈ നടാം…” എന്തുകൊണ്ട് ജൂൺ 5 പ്രധാനമാകുന്നു?1972-ൽ സ്റ്റോക്ക്ഹോമിൽ നടന്ന ഐക്യരാഷ്ട്ര സമ്മേളനത്തിന്റെ ഓർമ്മയ്ക്കായി 1973 മുതൽ ജൂൺ 5…
Read More »