Book ReviewBusinessCultural ActivitiesKeralaLiteratureNew BooksNews

കാവ്യപൂർണ്ണിമ പ്രകാശനം ചെയ്തു.

പനച്ചി ബുക്സ് പ്രസിദ്ധീകരിച്ച , പ്രശസ്ത കവി പ്രഭാ വർമ്മയുടെ ആദ്യകാല കവിതകളെ കുറിച്ച് ശാന്ത തുളസിധരൻ നടത്തിയ പഠന ഗ്രന്ഥം – കാവ്യ പൂർണ്ണിമ പ്രകാശനം ചെയ്തു. ശംഭു മോഹൻ അധ്യക്ഷനായ ചടങ്ങിൽ പ്രശസ്ത നോവലിസ്റ്റ് ശ്രീ മഹാദേവൻ തമ്പി ലൂക്കർ ഇലക്ട്രിക്കൽ എം ഡി ശിവറാമിന്‌ നൽകി പ്രകാശനം നിർവഹിച്ചു .

പ്രൊഫസർ എ ജി ഒലീന പുസ്തകം പരിചയപ്പെടുത്തി സംസാരിച്ച ചടങ്ങിൽ പ്രശസ്ത കവയിത്രി ലക്ഷ്മി ചങ്ങണാറ സ്വാഗതം ആശംസിച്ചു.

അദ്ധ്യക്ഷ പ്രസംഗം – ശംഭു മോഹൻ


ചടങ്ങിൽ കവി പ്രഭാ വർമ്മ കവിതയുടെ പ്രസക്തിയെ കുറിച്ചും മാറുന്ന കാലത്തെ ജീവിതാനുഭവങ്ങളെ കുറിച്ചും സംസാരിച്ചു. റഷീദ് ചുള്ളിമാനൂർ ആശംസാ പ്രസംഗവും ശാന്ത തുളസിധരൻ മറുപടി പ്രസംഗവും നിർവഹിച്ചു. ജോയിന്റ് കൌൺസിൽ ഹാളിൽ ക്ഷണിക്കപ്പെട്ട കവികളുടെ കാവ്യാലാപനവും നടന്നു.

പ്രശസ്ത കവി പ്രഭാവർമ്മയുടെ ആദ്യകാല കാവ്യഗ്രന്ഥങ്ങളുടെ ആസ്വാദനമാണ് കാവ്യ പൂർണ്ണിമ എന്ന ഈ പുസ്തകം.
കവിതകളുടെ ആഴത്തിലുള്ള വായനയിലേയ്ക്കു തുറക്കുന്ന ഒരു കിളിവാതിലായി ഈ കൃതിയെ കണക്കാക്കാം.
പ്രഭാവർമ്മ കവിതകളെക്കുറിച്ചുള്ള ശാന്താ തുളസീധരൻ്റെ ആദ്യ രചന.
ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button