National

  • ഡൽഹിയിൽ ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ അപകടം; മരണം ആറായി, കാണാതാവർക്കായുള്ള തിരച്ചിൽ തുടരുന്നു

    സത്യനികേതനിൽ ഹോസ്റ്റൽ കെട്ടിടം തകർന്നുവീണ് മരിച്ചരുടെ എണ്ണം ആറായി. കാണാതാവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. ഇന്നലെ രാത്രി വൈകിയും എൻഡിആർഎഫിന്റെയും വിവിധ സേനകളുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടർന്നു. മൂന്നുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. പരിക്കേറ്റ വരെ സഫ്ദർഗുഞ്ച് ആശുപത്രിയിലും എയിംസ് ആശുപത്രിയിലുമായി ആണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അപകട കാരണത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതിയെ ഡൽഹി സർക്കാർ രൂപീകരിച്ചിട്ടുണ്ട്.അതേസമയം ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ എതിരെ പ്രതിഷേധം ശക്തമാവുകയാണ്. ഇന്നലെ വിദ്യാർഥി സംഘടനകൾ പ്രതിഷേധവുമായി എം സി ഡി ഓഫീസിൽ എത്തിയിരുന്നു. എംസിഡി കമ്മീഷണർ രാജി വയ്ക്കണമെന്നും ഡൽഹിയിലെ…

    Read More »
  • ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു; ദില്ലിയിൽ യെല്ലോ അലർട്ട്

    ബിഹാറിനും ഉത്തർപ്രദേശിനും പുറമേ ഉത്തരാഖണ്ഡിലും നാശം വിതച്ച് കനത്ത മഴ. സംസ്ഥാനത്ത് മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് 136 റോഡുകൾ അടച്ചതായി സർക്കാർ അറിയിച്ചു. ദില്ലിയിൽ ഇന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പലയിടത്തും വരുന്ന ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.വിവിധ സംസ്ഥാനങ്ങളിലെ പ്രധാന നദികൾ അപകടനിലയ്ക്കു മുകളിൽ ഒഴുകുന്നത് ജനങ്ങളിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

    Read More »
  • അഴിച്ചുപണിയുമായി കോണ്‍ഗ്രസ്; പഞ്ചാബിന്റെ ചുമതലയില്‍ നിന്നും ഭൂപേഷ് ബാഗേല്‍ പുറത്ത്, സച്ചിന്‍ പൈലറ്റിനെ നിയമിച്ചു

    സംഘടനാ തലത്തില്‍ അഴിച്ചുപണി നടത്തി കോണ്‍ഗ്രസ് നേതൃത്വം. വിവിധ സംസ്ഥാന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിമാര്‍ക്കാണ് മാറ്റം. പഞ്ചാബിന്റെ ചുമതലയില്‍ നിന്നും മുതിര്‍ന്ന നേതാവും ഛത്തീസ് ഗഡ് മുന്‍ മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഗേലിനെ മാറ്റി. പകരം സച്ചിന്‍ പൈലറ്റിന് പഞ്ചാബിന്റെ ചുമതല നല്‍കി. അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ചുമതലയിലെ മാറ്റം. നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ പഞ്ചാബ് കോണ്‍ഗ്രസിലെ ഭിന്നത പരിഹരിച്ച്, വീണ്ടും പാര്‍ട്ടിയെ അധികാരത്തിലേറ്റുക എന്നതാണ് കോണ്‍ഗ്രസ് നേതൃത്വം സച്ചിന്‍ പൈലറ്റിനെ ഏല്‍പ്പിച്ചിരിക്കുന്ന ദൗത്യം. പഞ്ചാബിന്റെ ചുമതലയില്‍ നിന്നും മാറ്റിയ…

    Read More »
  • സിജെപി ആവശ്യങ്ങൾ അംഗീകരിച്ചു; പ്രതികളെ 72 മണിക്കൂറിനുള്ളിൽ കസ്റ്റഡിയിൽ എടുക്കും

    വീണ്ടും മുട്ടുമടക്കി പൊലീസ്, സിജെപി ആവശ്യങ്ങൾ അംഗീകരിച്ചു. പ്രതികളെ 72 മണിക്കൂറിനുള്ളിൽ കസ്റ്റഡിയിൽ എടുക്കും. ചർച്ചകൾക്ക് ശേഷം സൗരവ് ദാസും അഷിതോശ് രംഗയും പുറത്തേക്ക്. FIR ഇൽ ഗുരുതര വകുപ്പുകൾ ചേർക്കും. തൽക്കാലത്തേക്ക് സിജെപി പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിച്ചു. നിലവിലെ എഫ്ഐആറിൽ ആണ് കൂടുതൽ വകുപ്പുകൾ ചുമത്തുക.തത്കാലം പിരിയുന്നുവെന്നും വൈകിട്ട് തിരിച്ചെത്തി നടപടികൾ പരിശോധിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി. പ്രതിയുടെ വെളിപ്പെടുത്തൽ വീഡിയോ പോലീസ് പരിശോധിക്കും. നേരത്തെ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധവുമായി സിജെപി രംഗത്തെത്തിയിരുന്നു. സിജെപി പ്രക്ഷോഭകയുടെ പിതാവിന്റെ തല അടിച്ചു…

    Read More »
  • EOS-05 ഉപഗ്രഹവുമായി കുതിച്ചുയർന്ന് ജി.എസ്.എൽ.വി; വിക്ഷേപണം വിജയം

    ഐ.എസ്.ആർ.ഒ.യുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്.-05 വഹിച്ചുകൊണ്ടുള്ള ജി.എസ്.എൽ.വി. റോക്കറ്റ് ശ്രീഹരിക്കോട്ടയിൽനിന്ന് വിജയകരമായി വിക്ഷേപിച്ചു. സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിലെ രണ്ടാമത്തെ ലോഞ്ച് പാഡിൽനിന്ന് വെള്ളിയാഴ്ച പുലർച്ചെ 2.55-ഓടെയാണ് വിക്ഷേപണം നടത്തിയത്. ഇ.ഒ.എസ്-05 ഉപഗ്രഹത്തെ ജിഎസ്എൽവി-എഫ്17 റോക്കറ്റ് സബ് ജിയോ സിങ്ക്രണസ് ട്രാൻസ്ഫർ ഓർബിറ്റിൽ വിജയകരമായി എത്തിച്ചുവെന്ന് ഐഎസ്ആർഒ അറിയിച്ചു. ഐഎസ്ആർഒയുടെ ഈ സാമ്പത്തികവർഷത്തെ ആദ്യ വിജയമാണ് ഇതെന്ന് ചെയർമാൻ ഡോ. വി. നാരായണൻ പറഞ്ഞു. ജിഎസ്എൽവി വിക്ഷേപണത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വർഷം ഐഎസ്ആർഒ ആറ് വിക്ഷേപണങ്ങൾ കൂടി ലക്ഷ്യമിടുന്നുണ്ട്.…

    Read More »
  • ഡല്‍ഹിയില്‍ നടത്താനിരുന്ന രണ്ടാംഘട്ട പ്രക്ഷോഭം പിന്‍വലിച്ച് സിജെപി; കേസുകൾ റദ്ദാക്കാൻ സുപ്രീം കോടതി അനുമതി

    സെപ്റ്റംബര്‍ 5ന് ഡല്‍ഹിയില്‍ നടത്താനിരുന്ന പ്രതിഷേധ മാര്‍ച്ച് പിന്‍വലിക്കുന്നതായി കോക്ക്രോച്ച് ജനതാ പാര്‍ട്ടി സുപ്രീം കോടതിയെ അറിയിച്ചു. ജൂലൈ 20ന് ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറുകള്‍ പിന്‍വലിക്കുന്നതടക്കമുള്ള ഉറപ്പുകളിന്മേലാണ് നടപടി. അതില്‍ കേന്ദ്ര സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുമെന്ന് കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധ മാര്‍ച്ച് പിന്‍വലിച്ചതായി സിജെപി അറിയിച്ചത്. ഇതിനിടെ സിജെപി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ സുപ്രീം കോടതി റദ്ദാക്കി.കേന്ദ്ര സർക്കാരിന്റെ ഹർജിയിലാണ് നടപടി. ക്രിമിനൽ പശ്ചാത്തലം ഉള്ള 2873 പേർക്കെതിരായ കേസുകൾ തുടരും. ദില്ലി, മഹാരാഷ്ട്ര,…

    Read More »
  • പ്രതിപക്ഷ ഉപനേതാവ് പദവി; സിപിഐ നിർണ്ണായക യോഗം നാളെ ഡൽഹിയിൽ

    പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച വിവാദങ്ങൾക്കിടെ CPI സംസ്ഥാന സെക്രട്ടേറിയറ്റ്, എക്സിക്യൂട്ടീവ് യോഗങ്ങൾ നാളെ ഡൽഹിയിൽ. പാർട്ടി ആസ്ഥാനത്ത് ചേരുന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഡി രാജ പങ്കെടുക്കും. വൈകിട്ട് 6 മണിക്ക് അജോയ് ഭവനിലാണ് യോഗം നടക്കുക. കേരളത്തിൽ നിന്നുള്ള കേന്ദ്ര നേതാക്കളും യോഗത്തിൽ പങ്കെടുക്കും. കേരളത്തിലെ സിപിഎം- സിപിഐ ബന്ധം വഷളാകുന്നതിനിടെയാണ് യോഗം അടിയന്തിര യോഗം ചേരുന്നത്. സിപിഐ സെക്രട്ടേറിയറ്റ് യോഗവും ചേരും. തങ്ങളുടെ ആവശ്യങ്ങൾ തുടർച്ചയായി ഉന്നയിക്കുമ്പോഴും അത് അംഗീകരിക്കാൻ സിപിഐഎം ഇതുവരെ തയ്യാറായിട്ടില്ല. ഇതടക്കമുള്ള കാര്യങ്ങൾ നാളെ നടക്കുന്ന…

    Read More »
  • വാൽമീകി അഴിമതി; കര്‍ണാടക മന്ത്രി നാഗേന്ദ്ര രാജിവച്ചു

    കർണാടക മഹർഷി വാൽമീകി പട്ടികവർഗ വികസന കോർപ്പറേഷനിലെ 89 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് ആരോപണത്തിന് പിന്നാലെ കർണാടക കാബിനറ്റ് മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു. പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു മന്ത്രിയുടെ രാജി പ്രഖ്യാപനം. ബല്ലാരി റൂറലിനെ പ്രതിനിധീകരിക്കുന്ന നാഗേന്ദ്ര, സ്വമേധയാ രാജിവച്ചതായും മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് രാജി സമർപ്പിച്ചതായും അറിയിച്ചു. ”ഞാൻ സ്വമേധയാ മന്ത്രിസ്ഥാനം രാജി വയ്ക്കുന്നു” വികാരഭരിതനായി നാഗേന്ദ്ര മാധ്യമപ്രവർത്തകരോട് പറഞ്ഞു. താനൊരു ദലിതനായതുകൊണ്ടാണ് തന്നെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം ആരോപിച്ചു. “വാൽമീകി ഇടപാടിൽ എന്‍റെ ഒപ്പ് എവിടെയെങ്കിലും ഉണ്ടോ? ഒരു ദലിതനായതുകൊണ്ട് എന്നെ വേട്ടയാടുന്നു.…

    Read More »
  • സോണിയ ഗാന്ധിയുടെ ആത്മകഥയുടെ ഇന്ത്യയിലെ പ്രസിദ്ധീകരണത്തില്‍ നിന്ന് പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യ പിന്മാറി: റിപ്പോര്‍ട്ട്

    ഡല്‍ഹി: സോണിയാ ഗാന്ധിയുടെ ആത്മകഥയുടെ ഇന്ത്യയിലെ പ്രസിദ്ധീകരണത്തില്‍ നിന്ന് പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യ പിന്മാറിയെന്ന് റിപ്പോര്‍ട്ട്. ചില എഡിറ്റോറിയല്‍ മാറ്റങ്ങളും തിരുത്തലുകളും വേണമെന്ന ആവശ്യം സോണിയാ ഗാന്ധി നിരാകരിച്ചതിനെ തുടര്‍ന്നാണ് പിന്മാറ്റമെന്നാണ് റിപ്പോര്‍ട്ട്. ബിലോങിങ്: എ ജേര്‍ണി ഓഫ് ലൗ എന്ന ആത്മകഥ ഇന്ത്യയില്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നാണ് പെന്‍ഗ്വിന്‍ പിന്മാറിയിരിക്കുന്നത്. വായനക്കാര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നതും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടേക്കാമെന്ന് കരുതുന്നതുമായ ഈ പുസ്തകം ഇന്ത്യയില്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് പെന്‍ഗ്വിന്‍ പിന്മാറിയതോടെ രാജ്യത്തെ പല പ്രമുഖ പ്രസാധകരും ഇതിന്റെ പ്രസിദ്ധീകരണത്തിനുള്ള അവകാശത്തിനായി എഴുത്തുകാരിയെ…

    Read More »
  • നേപ്പാൾ ദുരന്തം, മുഖ്യമന്ത്രി വിജയ്‌യുടെ അടിയന്തര നിർദേശം; തമിഴ്നാട്ടിലെ നാല് മന്ത്രിമാർ ഡൽഹിയ്ക്ക് പുറപ്പെട്ടു

    നേപ്പാൾ ദുരന്തത്തിലെ ദുരിതാശ്വാസ നടപടികൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇന്ന് അവലോകന യോഗം ചേർന്നു. നേപ്പാൾ അധികൃതരുമായി ഏകോപിപ്പിച്ച് ദുരിതാശ്വാസ, രക്ഷാ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാനും അതിജീവിച്ചവരെ സുരക്ഷിതമായി തിരിച്ചെത്തിക്കാനും സഹായിക്കുന്നതിനായി ന്യൂഡൽഹിയിലെ ടിഎൻ ഹൗസിലെ റസിഡന്റ് കമ്മീഷണർ ആശിഷ് കുമാറിനെയും ഒരു സംഘത്തെയും കാഠ്മണ്ഡുവിലേക്ക് പോകാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. കേന്ദ്ര സർക്കാരുമായി ഏകോപിപ്പിച്ച് രക്ഷാ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനും, രക്ഷപ്പെടുത്തിയവരുടെ സുരക്ഷിതവും വേഗത്തിലുള്ളതുമായ തിരിച്ചുവരവ് സാധ്യമാക്കുന്നതിനും, ആവശ്യമായ വൈദ്യസഹായം ഉടനടി നൽകുന്നതിനും, നാല് മന്ത്രിമാരോട് ഡൽഹിയിലേക്ക് പോകാൻ മുഖ്യമന്ത്രി…

    Read More »
Back to top button