World
WordPress is a favorite blogging tool of mine and I share tips and tricks for using WordPress here.
-
വരൂ… നമുക്കും ഒരു തൈ നടാം…
വരൂ…, നമുക്കും ഒരു തൈ നടാം… By ശങ്കർ ദേവഗിരി ലോക പരിസ്ഥിതി ദിന സ്പെഷ്യൽ ലേഖനം – ജൂൺ 5, 2026 പുറത്തെ ചൂട് കൂടുന്നു. മഴ പെയ്യേണ്ട സമയത്ത് വെയിൽ കത്തുന്നു. കിണറുകൾ വറ്റുന്നു, പുഴകൾ ചുരുങ്ങുന്നു. ഭൂമി നമുക്ക് അയക്കുന്ന മുന്നറിയിപ്പുകളാണിത്. ഇനിയും കാത്തിരിക്കാൻ സമയമില്ല. അതുകൊണ്ടാണ് ഈ പരിസ്ഥിതി ദിനത്തിൽ നമ്മൾ ഉറക്കെ പറയുന്നത്: “വരൂ നമുക്കും ഒരു തൈ നടാം…” എന്തുകൊണ്ട് ജൂൺ 5 പ്രധാനമാകുന്നു?1972-ൽ സ്റ്റോക്ക്ഹോമിൽ നടന്ന ഐക്യരാഷ്ട്ര സമ്മേളനത്തിന്റെ ഓർമ്മയ്ക്കായി 1973 മുതൽ ജൂൺ 5…
Read More » -
സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി.
സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. നേരത്തെ, പാൽവില കൂട്ടുമെന്ന് വിവരം പുറത്തുവന്നിരുന്നു. ലിറ്ററിന് നാല് മുതൽ ആറ് രൂപ വരെ കൂട്ടണമെന്നായിരുന്നു മിൽമയുടെ ആവശ്യം. പാൽവില കൂട്ടി കർഷകരെ സഹായിക്കണമെന്ന് മേഖല യൂണിയനുകൾ നിരന്തരം ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പായതിനാൽ വില വർധനയ്ക്ക് സർക്കാർ അനുമതി നൽകിയിരുന്നില്ല. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില കൂട്ടാനുള്ള അനുമതി നൽകിയത്.
Read More » -
പശ്ചിമേഷ്യയിൽ യുദ്ധസമാന സാഹചര്യം; 84 ഇന്ത്യൻ വിദ്യാർത്ഥികൾ ദുബായിൽ കുടുങ്ങി
പശ്ചിമേഷ്യയിൽ യുദ്ധസമാന സാഹചര്യം. വ്യോമാതിർത്തി അടച്ചതോടെ പുണെയിലെ 84 എം.ബി.എ. വിദ്യാർത്ഥികൾ ദുബായിൽ കുടുങ്ങി. അതേസമയം, ഇറാനെതിരായ യു.എസ്.–ഇസ്രയേൽ ആക്രമണത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് വിമർശിച്ച് ശിവസേന താക്കറെ പക്ഷം എം പി സഞ്ജയ് റൗത് രംഗത്തെത്തി. പുണെയിലെ ഇന്ദിര സ്കൂൾ ഓഫ് ബിസിനസ് സ്റ്റഡീസിലെ 84 വിദ്യാർത്ഥികളാണ് പഠനയാത്രയ്ക്കിടെ ദുബായിൽ കുടുങ്ങിയത്. പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് വ്യോമാതിർത്തി അടച്ചതോടെ ശനിയാഴ്ചയും ഞായറാഴ്ചയും മടങ്ങേണ്ടിയിരുന്ന വിദ്യാർത്ഥികൾക്ക് യാത്രചെയ്യാനായില്ല. വിദ്യാർത്ഥികളെ സുരക്ഷിത ഹോട്ടലിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. വിദേശകാര്യ മന്ത്രാലയത്തോടും സിവിൽ ഏവിയേഷൻ മന്ത്രാലയത്തോടും നിരന്തരം…
Read More » -
എസ് ഐ ആർ തദ്ദേശ തെരഞ്ഞെടുപ്പിന് തടസ്സമല്ല; സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നൽകി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ
തീവ്ര വോട്ടർപട്ടിക നടപടികൾ തദ്ദേശ തെരഞ്ഞെടുപ്പിന് തടസ്സമല്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. സുപ്രീം കോടതിയില്‍ കമ്മിഷന്‍ നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. എസ്ഐആറിനും തദ്ദേശ തെരഞ്ഞെടുപ്പിനും വ്യത്യസ്ത ഉദ്യോഗസ്ഥരെയാണ് നിയമിച്ചിരിക്കുന്നത് എന്നും തദ്ദേശ തെരഞ്ഞെടുപ്പ് സുഗമമായി നടക്കാൻ നടപടികളെടുത്തുവെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ എസ് ഐ ആർ നടപടികൾ നീട്ടിവെക്കണമെന്ന സംസ്ഥാന സർക്കാരിൻ്റെ ഹർജി നാളെ പരിഗണിക്കാനിരിക്കെ ആണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയത്. അതേസമയം കേരളത്തിലടക്കം തീവ്ര വോട്ടർപ്പട്ടിക പരിഷ്കരണത്തിന്‍റെ…
Read More » -
കലയുടെ നൂപുരധ്വനികൾ ചിലങ്ക കെട്ടിയാടിയ ആഘോഷരാവ് Dr ദിവ്യ എസ് അയ്യർ IAS ഉത്‌ഘാടനം ചെയ്തു.
കുന്നുംപുറം ചിന്മയ വിദ്യാലയത്തിന്റെ 45 ആം വാർഷികവും കൾച്ചറൽ സെറിമണിയും dr ദിവ്യ എസ് അയ്യർ IAS ഭദ്രദീപം തെളിയിച് ഉത്‌ഘാടനം ചെയ്തു. ചിന്മയ സേവാ ട്രസ്റ്റ് ചീഫ് സേവക് ആർ സുരേഷ്‌മോഹൻ അധ്യക്ഷനായ ചടങ്ങിൽ സ്വാമി സുധീർ ചൈതന്യ, Dr. അരുൺ സുരേന്ദ്രൻ, സ്കൂൾ പ്രിൻസിപ്പൽ ബീന എൻ ആർ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ കലാ സാഹിത്യ അഭിരുചികൾ പരിപോഷിപ്പിക്കുന്നതിന് പ്രാധാന്യം നൽകി തയ്യാറാക്കിയ സെലിബറേഷനിൽ, വ്യത്യസ്ത ശ്രേണിയിലുള്ള നൃത്ത നൃത്യങ്ങളും ഗാന ശകലങ്ങളും കൊണ്ട് കൊച്ചുകലാകാരന്മാരും കലാകാരികളും ആസ്വാദനത്തിന്റെ പുതിയ…
Read More » -
ഡൽഹിയിൽ വൻ സ്ഫോടനം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേരിട്ടുള്ള സുരക്ഷയിലുള്ള ഡൽഹിയിൽ തന്ത്രപ്രധാനമായ സ്ഥലത്ത് നടന്ന സ്ഫോടനത്തിൽ ഞെട്ടിവിറച്ച് രാജ്യതലസ്ഥാനം. സ്ഫോടനത്തിന്റെ പ്രകമ്പനത്തില്‍ സമീപത്തെ തെരുവുവിളക്കുകള്‍ തകർന്നു. കാറുകള്‍ 150 മീറ്റര്‍ അകലേക്കുവരെ തെറിച്ചുപോയതായാണ് ദൃക്സാക്ഷികള്‍ പറയുന്നത്. 20 ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്. ഉഗ്ര ശേഷിയുള്ള സ്‌ഫോടന വസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടെന്നത് വ്യക്തമാണ്. ചെറിയ വേഗതയിൽ വരികയായിരുന്ന വാഹനം നിർത്തിയതിനു പിന്നാലെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഈ സമയത്ത് വാഹനത്തിനുള്ളിൽ ആളുകൾ ഉണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. കേരളത്തിലും ജാഗ്രതാ നിർദേശം. കേരളത്തിലും ജാഗ്രതാ നിർദേശം നൽകി എന്ന് ഡിജിപി റാവേഡ ചന്ദ്രശേഖർ…
Read More » -
ഉദ്ഘാടനങ്ങള്‍ക്ക് തുണിയുടുക്കാത്ത താരങ്ങളെ മതി – യു പ്രതിഭ എംഎല്‍എ
താരങ്ങളെ ഉദ്ഘാടനത്തിന് കൊണ്ടു വരുന്നതിനെ വിമര്‍ശിച്ച് യു പ്രതിഭ എംഎല്‍എ. നാട്ടില്‍ ഇപ്പോള്‍ ഉദ്ഘാടനങ്ങള്‍ക്ക് തുണിയുടുക്കാത്ത താരങ്ങളെ മതിയെന്നാണ് യു പ്രതിഭയുടെ പരാമര്‍ശം. കായംകുളത്ത് ഒരു പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു യു പ്രതിഭ. എംഎല്‍എയുടെ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. ”നിര്‍ഭാഗ്യവശാല്‍ നമ്മുടെ സമൂഹത്തിന് സിനിമക്കാരോട് ഒരു തരം ഭ്രാന്താണ്. അത് എന്തിനാണെന്ന് എനിക്ക് മനസിലാകുന്നില്ല. ഉടുപ്പിടാത്ത സിനിമ താരങ്ങളെ ഉദാഘാടനത്തിന് കൊണ്ടു വരുന്നൊരു പുതിയ സംസ്‌കാരം വളര്‍ന്നു വരുന്നുണ്ട്. എന്തിനാണത്? ഇത്രയ്ക്ക് വായ്‌നോക്കികളാണോ കേരളത്തിലെ മനുഷ്യര്‍. തുണിയുടുക്കാത്ത ഒരാള്‍ വന്നാല്‍ എല്ലാവരും ഇടിച്ചു…
Read More » -
സ്വര്‍ണവില 91,000 കടന്നു; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 1500ലധികം രൂപ
സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. പവന് 160 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില 91,000 കടന്നു. 91,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 20 രൂപയാണ് വര്‍ധിച്ചത്. 11,380 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെയാണ് സ്വര്‍ണവില ആദ്യമായി 90,000 കടന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകിയെത്തുന്നതാണ് സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണം. അമേരിക്കയില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വവും യുഎസ് ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശനിരക്ക് കുറച്ചേയ്ക്കുമെന്ന പ്രതീക്ഷകളുമാണ്…
Read More » -
രണ്ടാം കേരള പൈതൃക കോൺഗ്രസ് – മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും
നാടിന്റെ പൈതൃകം നമ്മുടെ ഉത്തരവാദിത്തം തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജിന്റെ നേതൃത്വത്തിൽ രണ്ടാം കേരള പൈതൃക കോൺഗ്രസ് 2026 ജനുവരി 10,11 തീയതികളിൽ തിരുവനന്തപുരം പടിഞ്ഞാറേക്കോട്ട തഞ്ചാവൂർ അമ്മ വീട്ടിൽ (മിത്രനികേതൻ സിറ്റി സെന്റർ) നടക്കും. 10 നു രാവിലെ 10 ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. നാടിന്റെ പൈതൃകം നമ്മുടെ ഉത്തരവാദിത്തം എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം. ഉത്തരവാദിത്ത പൈതൃകമെന്ന വിഷയവുമായി ബന്ധപ്പെട്ട ചർച്ചകളാണു നടക്കുക. പൈതൃക സ്മാരകങ്ങൾ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട കേന്ദ്ര– സംസ്ഥാന സർക്കാരുകളുടെ നിയമങ്ങളുടെ അവലോകനത്തിനാണ് ഊന്നൽ നൽകുന്നത്. എക്സിബിഷനുകൾ, പുസ്തക പ്രകാശനം, ഡോക്യുമെന്ററി പ്രദർശനം…
Read More » -
രണ്ടാം കേരള പൈതൃക കോൺഗ്രസ് – സ്വാഗത സംഘം രൂപീകരിച്ചു.
രണ്ടാം കേരള പൈതൃക കോൺഗ്രസ്2026 ജനുവരി 10, 11 തീയതികളിൽപടിഞ്ഞാറേക്കോട്ട തഞ്ചാവൂർ അമ്മ വീട്ടിൽ. തിരുവനന്തപുരം∙ തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജിന്റെ നേതൃത്വത്തിൽ രണ്ടാം കേരള പൈതൃക കോൺഗ്രസ് 2026 ജനുവരിയിൽ തിരുവനന്തപുരത്തു നടക്കും. ഇതിനുവേണ്ടിയുള്ള സ്വാഗത സംഘം രൂപീകരിച്ചു. ഭാരവാഹികൾരക്ഷാധികാരികൾ : ഡോ. ശശി തരൂർ എംപി, ഐ.ബി. സതീഷ് എംഎൽഎ, ടി.കെ.എ. നായർ, ഡോ. ടി.പി. ശങ്കരൻകുട്ടിനായർ, പ്രഫ . കാട്ടൂർ നാരായണ പിള്ള, മലയിൻകീഴ് ഗോപാലകൃഷ്ണൻ, എം.എസ്. ഭുവന ചന്ദ്രൻ, സന്ദീപ് വാസുദേവൻ, എസ്. തങ്കപ്പൻ നായർ, കുര്യാത്തി…
Read More »