Health

  • അനന്തപുരിയിലെ ഏറ്റവും നല്ല ബോളിയും പായസവും അവാർഡ് അംബിസ് കിച്ചന്.

    ഈറ്റ് ഇൻ ട്രിവാൻഡ്രം പീപ്പിൾസ് ചോയ്‌സിലൂടെ കണ്ടെത്തിയ അനന്തപുരിയിലെ ഏറ്റവും നല്ല ബോളിയും പായസവും കാറ്റഗറിയിൽ ഒന്നാം സ്ഥാനം അംബിസ് കിച്ചന് ലഭിച്ചു . തുടർച്ചയായി 4 ആം വർഷമാണ് അംബിസ് കിച്ചൻ ഈ അവാർഡ് സ്വന്തമാക്കുന്നത്. “നിങ്ങൾ നൽകുന്ന സ്നേഹത്തിനും സഹകരണത്തിനും മുന്നിൽ ഞങ്ങളുടെ ഉത്തരവാദിത്തവും സമർപണബോധവും ഉയരുകയാണ്. ഒരുപാട് കുറ്റങ്ങളും കുറവുകളും ഉണ്ടാകുമ്പോളും അത് ഞങ്ങളെ മനസിലാക്കി ഞങ്ങളെ കൂടെ തന്നെ നിർത്താൻ നിങ്ങൾ നൽകുന്ന പിന്തുണ പറഞ്ഞാൽ തീരുന്നതല്ല.. തുടർന്നും നിങ്ങളുടെ എല്ലാവിധ സഹായസഹകരണങ്ങളും കൂടെ തന്നെ ഉണ്ടാകും എന്ന…

    Read More »
  • വേനൽച്ചൂട് – നിർജ്ജലീകരണം തടയാൻ അഞ്ച് പാനീയങ്ങൾ

    കേരളം കടുത്ത വേനലിലേക്ക് കടക്കുകയാണ്. പുറത്ത് ജോലി ചെയ്യുന്നവരും കഠിനമായ വർക്ക് ഔട്ടുകളിൽ ഏർപ്പെടുന്നവരും ഈ സമയത്ത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ശരീരത്തിലെ ജലാംശം അമിതമായി വിയർപ്പിലൂടെ നഷ്ടപ്പെടുന്നത് നിർജ്ജലീകരണത്തിന് കാരണമാകും. ക്ഷീണം, തലകറക്കം, ചർമം വരളുക എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ് നിർജ്ജലീകരണത്തിൻ്റെ ലക്ഷണങ്ങൾ. വെറും പച്ചവെള്ളത്തിന് പകരം ശരീരത്തിന് ഊർജ്ജവും തണുപ്പും നൽകുന്ന ചില പ്രകൃതിദത്ത പാനീയങ്ങൾ ശീലമാക്കുന്നത് ഈ വേനൽക്കാലം ആരോഗ്യകരമാക്കാൻ സഹായിക്കും. കരിക്ക്: പ്രകൃതി നൽകുന്ന ഏറ്റവും മികച്ച സ്പോർട്സ് ഡ്രിങ്കാണ് കരിക്കിൻ വെള്ളം. വിയർപ്പിലൂടെ നഷ്ടപ്പെടുന്ന പൊട്ടാസ്യം, സോഡിയം തുടങ്ങിയ…

    Read More »
  • ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം; മലപ്പുറം സ്വദേശിയായ 11 കാരന്

    സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേളാരി സ്വദേശിയായ 11 വയസ്സുള്ള കുട്ടിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കടുത്ത പനിയെത്തുടര്‍ന്ന് ഇന്നലെയാണ് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ മൈക്രോ ബയോളജി ലാബില്‍ നടത്തിയ സ്രവ പരിശോധനയിലാണ് അമീബിക് മസ്തിഷ്‌ക ജ്വരമാണെന്ന് സ്ഥിരീകരിച്ചത്. കുട്ടിക്ക് എങ്ങനെയാണ് രോഗം ബാധിച്ചത് എന്നതടക്കമുള്ള പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിലവില്‍ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച രണ്ടുപേരാണ് ചികിത്സയിലുള്ളത്. ഇതില്‍ മൂന്നു മാസം പ്രായമുള്ള കുട്ടിയും…

    Read More »
  • ദേഹാസ്വാസ്ഥ്യം; മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

    ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദം കൂടിയതിനെ തുടര്‍ന്നാണ് മന്ത്രിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോഴാണ് മന്ത്രിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കൊട്ടാരക്കര താലൂക്ക് ആശുപത്രി പരിസരത്ത് വന്‍ പൊലീസ് സന്നാഹത്തെ നിയോഗിച്ചിട്ടുണ്ട്.

    Read More »
  •  ഹെല്‍ത്ത് സെന്ററില്‍ നിന്നും ലഭിച്ച പാരസെറ്റമോള്‍ ഗുളികയില്‍ കമ്പിക്കഷ്ണം.

    പാരസെറ്റമോളില്‍ കമ്പി കഷ്ണം എന്ന് പരാതി. മണ്ണാര്‍ക്കാട് പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ നിന്നു നല്‍കിയ പാരസെറ്റമോള്‍ ഗുളികയില്‍ കമ്പിക്കഷണം എന്ന് പരാതി. മണ്ണാര്‍ക്കാട് സ്വദേശി ആസിഫിന്റെ മകനുവേണ്ടിയാണ് പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ പോയത്. പനിക്കുള്ള ഗുളിക പൊട്ടിച്ചു കഴിക്കാനായിരുന്നു നിര്‍ദ്ദേശം. വീട്ടില്‍ വന്ന് പൊട്ടിച്ചപ്പോഴാണ് പാരസെറ്റമോള്‍ കമ്പിക്കഷണം കണ്ടതെന്ന് ആസിഫ് പറഞ്ഞു. പരാതി നല്‍കുമെന്ന് കുടുംബം. മരുന്ന് നല്‍കാനായി പാരസെറ്റമോള്‍ പൊട്ടിച്ചപ്പോഴാണ് കമ്പി കഷ്ണം കണ്ടെത്തിയത്. സംഭവത്തില്‍ മരുന്ന് കമ്പനിക്കെതിരെ ആരോഗ്യവകുപ്പിന് പരാതി നല്‍കാനൊരുങ്ങുകയാണ് കുടുംബം. മണ്ണാര്‍ക്കാട് നഗരസഭ ജനകീയ ആരോഗ്യ കേന്ദ്രത്തിലായിരുന്നു സംഭവം.…

    Read More »
  • എല്ലാ വായനക്കാർക്കും ബലിപെരുന്നാള്‍ ആശംസകൾ …

    എല്ലാ വായനക്കാർക്കും കേരളശബ്ദം ഓൺലൈൻ വാർത്ത പോർട്ടലിൻ്റെ ബലിപെരുന്നാള്‍ ആശംസകൾ …

    Read More »
  • അവോകാഡോയുടെ ഗുണങ്ങൾ

    നിസ്സാരക്കാരനല്ല അവോകാഡോ ; ഡയറ്റില്‍ ഉള്‍പ്പെടുത്തിക്കോളൂ .. ഗുണങ്ങള്‍ ഏറെയാണ് അവോകാഡോ ഒരു പോഷകസമൃദ്ധമായ പഴമാണ്. ഇത് ശരീരത്തിന് നിരവധി ആരോഗ്യ ഗുണങ്ങളാണ് നല്‍കുന്നത്. അവോകാഡോയില്‍ ധാരാളം പോളിഅണ്‍സാചുറേറ്റഡ് കൊഴുപ്പുകള്‍ അടങ്ങിയിരിക്കുന്നു. ഇത് ആരോഗ്യകരമായ ഹൃദയത്തിനും ഹൃദയാരോഗ്യത്തിനും നല്ലതാണ്. അവോകാഡോയില്‍ വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ, വിറ്റാമിന്‍ കെ, ഫോളിക് ആസിഡ്, മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവയും അടങ്ങിയിരിക്കുന്നു. ആരോഗ്യപരമായി നിരവധി ഗുണങ്ങളാണ് ആവോകാഡോ നമുക്ക് തരുന്നത്. അതുകൊണ്ടു തന്നെ നിത്യജീവിതത്തില്‍ ഒരിക്കലും ഒഴിവാക്കാനാവാത്ത ഒരു പഴമാണ് ആവോകാഡോ. അവോകാഡോ കഴിക്കുന്നത് കൊണ്ടുളള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന്…

    Read More »
  • തേങ്ങാവെള്ളത്തിന്റെ ഔഷധഗുണങ്ങൾ

    തേങ്ങാവെള്ളത്തിന്റെ ഔഷധഗുണങ്ങൾകുട്ടികളിലെ ദഹനക്കേട് മാറ്റുന്നതിന്.ഓറൽ റീഹൈഡ്രേഷനുപയോഗിക്കാം.അടങ്ങിയിരിക്കുന്ന ഓർഗാനിക്ക് പദാർത്ഥങ്ങൾ വളർച്ചയെ സഹായിക്കുന്നു.ശരീരത്തെ തണുപ്പിക്കുന്നു.ചൂടുകുരുക്കൾ മാറാനും, ചിക്കൻപോക്സ്, വസൂരി എന്നിവമൂലമുണ്ടാകുന്ന പാടുകൾ മാറാനും ഉത്തമം.കുടൽ വിരകളെ നശിപ്പിക്കുന്നു.മൂത്രസംബന്ധമായ രോഗസംക്രമം തടയുന്ന. മൂത്രത്തിലെ കല്ലിനെ അലിയിക്കുന്നു.ഞരമ്പുകളിലൂടെ നേരിട്ടുകൊടുക്കാവുന്നതാണ്.ശരീരം പെട്ടെന്നാഗിരണം ചെയ്യുന്നതുകൊണ്ട് നിർജ്ജലീകരണം തടയുന്നു.കരിക്കിൻ വെള്ളം ദാഹത്തെ ശമിപ്പിക്കുകയും വയറിളക്കത്തിനുത്തമമായ ഔഷധവുമാണ്‌. ഹൃദ്രോഗം, അതിസാരം, വിഷൂചിക എന്നീ രോഗങ്ങളിലും നാളികേരവെള്ളം പാനീയമായി ഉപയോഗിക്കാം.ഹൃദ്രോഗികൾ ഉപ്പ് കഴിക്കാതെയിരിക്കുന്നതുകൊണ്ടുള്ള ശരീരക്ഷീണത്തിനുത്തമമാണിത്. തേങ്ങക്ക് വാജീകരണ ശക്തിയുണ്ട്.ശുക്ലം വർദ്ധിപ്പിക്കുന്നു.ആർത്തവത്തെ ക്രമപ്പെടുത്താനും ശരീരം പുഷ്ടിപ്പെടുത്താനും തേങ്ങക്ക് കഴിവുണ്ട്.തെങ്ങിൻ കള്ളും ശരീരപുഷ്ടിയുണ്ടാക്കും.

    Read More »
  • മികച്ച ഡോക്ടര്‍മാര്‍ക്കുള്ള പുരസ്‌കാരം: ബെസ്റ്റ് ഡോക്ടേഴ്‌സ് അവാര്‍ഡ് – 2023 പ്രഖ്യാപിച്ചു.

    സംസ്ഥാനത്തെ ആധുനിക വൈദ്യശാസ്ത്ര മേഖലയിലെ മികച്ച ഡോക്ടര്‍മാര്‍ക്കുള്ള പുരസ്‌കാരം – ബെസ്റ്റ് ഡോക്ടേഴ്‌സ് അവാര്‍ഡ് – 2023 ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. ഹെല്‍ത്ത് സര്‍വീസസ്, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ്, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്, ദന്തല്‍ സ്‌പെഷ്യാലിറ്റീസ്, സ്വകാര്യ മേഖല എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡ് നല്‍കുന്നത്. ലോകാരോഗ്യ ദിനമായ ഏപ്രില്‍ 7ന് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. ഹെല്‍ത്ത് സര്‍വീസസില്‍ വയനാട് നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സര്‍ജന്‍ ഡോ. ദാഹര്‍ മുഹമ്മദ് വി.പി., ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസില്‍ കൊല്ലം പട്ടത്താനം ഇ.എസ്.ഐ.…

    Read More »
  • ജീവിതശൈലീരോഗങ്ങൾ ഒരു ലഘു അവലോകനം..

    തെറ്റായ ജീവിത ശൈലികളുടെ ഫലമായി ഉണ്ടാവുന്ന രോഗങ്ങളാണിവ. ഇംഗ്ലീഷിൽ ലൈഫ് സ്റ്റൈൽ ഡിസീസസ് എന്നറിയപ്പെടുന്നു. ഇവയിൽ പലതും മാരക രോഗങ്ങളാണ്. ആരോഗ്യം നിലനിർത്താനും രോഗങ്ങളെ ചെറുത്ത് തോൽപ്പിക്കാനും ശരീരത്തിനുള്ള പ്രതിരോധശേഷിയെ തെറ്റായ ജീവിത ശൈലി നശിപ്പിക്കുന്നു. ജീവിത ശൈലീരോഗങ്ങൾ ചെറുപ്പത്തിൽ തന്നെ ബാധിക്കുന്നത് വ്യാപകമാവുകയാണ്. ജീവിതചര്യയിലുള്ള മാറ്റംമൂലം ശരീരം പല തരത്തിലുള്ള രോഗങ്ങൾക്കും അടിമപ്പെടുകയാണ്. ഇങ്ങനെയുണ്ടാകുന്ന പ്രധാന പ്രശ്നങ്ങളാണ് പ്രമേഹം, കൊളസ്ട്രോൾ ആധിക്യം, രക്തസമ്മർദം, അമിതഭാരം, കാൻസർ, ഹൃദ്രോഗം, പക്ഷാഘാതം, വൃക്കരോഗം, അൽഷിമേഴ്‌സ്, പിസിഓഡി, സിഓപിഡി, കരൾ രോഗങ്ങൾ, വിഷാദരോഗം തുടങ്ങിയവ. ചിലപ്പോൾ വന്ധ്യത…

    Read More »
Back to top button