News

  • അട്ടപ്പാടി കൊലപാതകം പ്രതി ബം​ഗാൾ സ്വദേശി; കൊല്ലപ്പെട്ടത് ഭാര്യയും മകളും

    അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിൽ പ്രതി തോട്ടം തൊഴിലാളിയായ പശ്‌ചിമ ബംഗാൾ സ്വദേശിയെന്ന് പൊലീസ്. ഇയാളുടെ ഭാര്യയെയും മകളെയും ആണ് കൊലപ്പെടുത്തി മൂന്ന് ചാക്കുകളിലാക്കി ഭവാനി പുഴയിൽ ഒഴുക്കി വിട്ടതെന്നും ഭാര്യക്ക് മറ്റ് പുരുഷന്മാരുമായി ബന്ധം ഉണ്ടെന്ന സംശയത്തിലാണ് കൊലപാതകമെന്നുമാണ് പൊലീസിന് ലഭിച്ച സൂചന. പ്രതി ബംഗാളിലേക്ക് കടന്നു. 20 ദിവസം മുൻപാണ് പ്രതിയും കുടുംബവും അട്ടപ്പാടിയിൽ എത്തിയത്. അട്ടപ്പാടിയിൽ യുവതിയുടെയും പെൺകുട്ടിയുടെയും മൃതദേഹങ്ങൾ ചാക്കിൽ കണ്ടെത്തിയ സംഭവത്തിൽ ഒരു ചാക്കിൽ നിന്ന് നിർണായക വിവരം പൊലീസിന് ലഭിച്ചിരുന്നു. കോയമ്പത്തൂരിൽ നിന്ന് അട്ടപ്പാടി കോട്ടത്തറയിലെ ഒരു കടയിലേക്ക്…

    Read More »
  • കുന്നംകുളത്തെ വാഹനാപകടം; മൂന്ന് പേര്‍ റിമാന്‍ഡില്‍, ഡ്രൈവര്‍ക്കായി ലുക്കൗട്ട് നോട്ടീസ്

    തൃശൂര്‍ കുന്നംകുളത്ത് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ റിമാന്‍ഡില്‍. ആര്‍ത്താറ്റ് സ്വദേശികളായ ഏറത്ത് പറമ്പില്‍ വീട്ടില്‍ അജിത്ത്, പൊലിയത്ത് വീട്ടില്‍ ഡാനിഷ്, പാമ്പിങ്ങല്‍ വീട്ടില്‍ ഷിജില്‍ എന്നിവരാണ് റിമാന്‍ഡിലായത്.കുന്നംകുളത്തെ ബാറില്‍ നിന്നും മദ്യപിച്ച ശേഷം അമിതവേഗതയില്‍ പോയ കാറാണ് അപകടമുണ്ടാക്കിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. അപകടത്തിന് ശേഷം ഒളിവില്‍ പോയ കാര്‍ ഡ്രൈവര്‍ ബെനിക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. അമിതവേഗതയിലെത്തിയ കാര്‍ ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിലിടിച്ച ശേഷം കാർ സമീപത്തുള്ള വൈദ്യുതി പോസ്റ്റിലും ഇടിക്കുകയായിരുന്നു. കാറും…

    Read More »
  • ആമസോണ്‍ കാര്‍ഗോ വിമാനം തകര്‍ന്നു, വാഹനങ്ങളില്‍ ഇടിച്ചുകയറി; അഞ്ച് മരണം

    യുഎസിലെ മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ ആമസോൺ പ്രൈം എയറിന്റെ കാർഗോവിമാനം റൺവേയിൽ നിന്ന് തെന്നിമാറി തകർന്നുവീണു. അപകടത്തിൽ അഞ്ച് പേർ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേറ്റതായും അധികൃതർ വ്യക്തമാക്കി. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് മുമ്പായിരുന്നു അപകടം. പ്രൈം എയർ ഫ്ലൈറ്റ് 7598 വിമാനത്താവളത്തിലെ ഡയഗണൽ റൺവേയിൽ നിന്ന് തെന്നി നീങ്ങി നിലത്തുണ്ടായിരുന്ന നിരവധി വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനങ്ങളിലുണ്ടായിരുന്ന രണ്ട് പേർ വിമാനത്തിനുള്ളിൽ കുടുങ്ങിയതായും റിപ്പോർട്ടുകളുണ്ട്. അപകടത്തെ തുടർന്ന് 60-ലധികം രക്ഷാപ്രവർത്തക യൂണിറ്റുകളും ഏകദേശം 200 ജീവനക്കാരും സ്ഥലത്തെത്തി. വിമാനത്തിൽ നിന്ന്…

    Read More »
  • മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ഇന്ന് 75 വയസ്സ് ; ആശംകളുമായി സിനിമാ ലോകം

    മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ഇന്ന് 75 വയസ്സ്. അഭിനയവര്‍ഷങ്ങളില്‍ പകര്‍ന്നാടിയ വേഷങ്ങള്‍ ആരെയും മോഹിപ്പിക്കുന്നവയാണ്. അനുഭവങ്ങള്‍ പാളിച്ചകളിലൂടെ അഭിനയത്തിന്റെ അരങ്ങേറ്റം കുറിച്ച മമ്മൂട്ടി അഞ്ചര പതിറ്റാണ്ടായി മലയാളത്തിന്റെ വിസ്മയമായി തുടരുകയാണ്. വേഷപ്പകര്‍ച്ചയില്‍ ഇതിഹാസമായി മാറിയ പ്രിയതാരത്തിന് പിറന്നാള്‍ മംഗളങ്ങള്‍ നേരുകയാണ് മലയാളം. പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടി ചെന്നൈയിലാണ്. ഇന്നലെ രാത്രി തന്നെ അദ്ദേഹത്തിന്റെ കൊച്ചിയിലെ വീടിന് മുന്നില്‍ ആരാധകര്‍ പിറന്നാള്‍ ആശംസകളുമായി തടിച്ചൂകൂടി. ആരാധകര്‍ക്ക് മുന്നില്‍ വീഡിയോ കോളിലൂടെ എത്തിയ പ്രിയതാരം ആശംസകള്‍ അറിയിക്കുകയും ചെയ്തു. 1971 ഓഗസ്റ്റ് 6 നായിരുന്നു അനുഭവങ്ങള്‍ പാളിച്ചകള്‍…

    Read More »
  • കയ്പമം​ഗലം അപകടം; വിദ്യാർഥികൾ മ​ദ്യ ലഹരിയിൽ? നാട്ടുകാരുമായി തർക്കം

    തൃശൂർ കയ്പമംഗലത്ത് വാഹനാപകടത്തിൽ മരിച്ച വിദ്യാർഥികൾ ലഹരി ഉപയോഗിച്ചതായി സൂചന. പോസ്റ്റുമോർട്ടത്തിലാണ് ഇതുസംബന്ധിച്ച സൂചന ലഭിച്ചത്. മരിച്ച വിദ്യാർഥികൾ മദ്യപിച്ചിരുന്നതായാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടത്തിന് നേതൃത്വം നൽകിയ തൃശൂർ മെഡിക്കൽ കോളജ് ഫൊറൻസിക് വിഭാഗം മേധാവി ഡോ. ഹിതേഷ് ശങ്കർ വ്യക്തമാക്കി. കൂടുതൽ പരിശോധനയ്ക്കായി സാമ്പിളുകൾ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വരുന്നതോടെ ലഹരി ഉപയോഗം സ്ഥിരീകരിക്കാനാകും. രാസലഹരി ഉപയോഗത്തെ കുറിച്ച് അറിയാനുള്ള പരിശോധനകളും നടത്തുന്നുണ്ട്. അതിനിടെ വിദ്യാർഥികളുടെ സംഘം തളിക്കുളത്തെ ഹോട്ടലിൽ വെച്ച് അവിടെയുണ്ടായിരുന്നവരുമായി തർക്കവും കൈയാങ്കളിയും ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. വിവരമറിഞ്ഞ് വാടാനപ്പള്ളി…

    Read More »
  • ചിറയിൻകീഴിലെ കോൺഗ്രസ് പ്രവർത്തകരുടെ കയ്യാങ്കളി: കൂടുതൽ നടപടിക്ക് സാധ്യത

    തിരുവനന്തപുരം ചിറയിൻകീഴിലെ കോൺഗ്രസ് പ്രവർത്തകരുടെ കയ്യാങ്കളിയിൽ പാർട്ടി നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്മേൽ കൂടുതൽ നടപടിക്ക് സാധ്യത. രമ്യ ഹരിദാസ് എംഎൽഎ നേരിട്ട് മൊഴി നൽകാൻ ഉടൻ ഹാജരായേക്കും. എംഎൽഎയുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ട പ്രവർത്തിയല്ല രമ്യയുടേതെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ. കഴിഞ്ഞ ദിവസം ഫോൺ കോൾ വഴിയാണ് രമ്യ ഹരിദാസ് വിശദീകരണം നൽകിയത്. നേരിട്ടുള്ള മൊഴി കൂടി രേഖപ്പെടുത്തിയ ശേഷമാകും കൂടുതൽ നടപടി ഉണ്ടാകുക. അതിനിടെ ജില്ലാ കമ്മിറ്റി അംഗം സജിത്ത് മുട്ടപ്പലത്തിനെതിരെ നടപടി ഉണ്ടായാൽ പ്രതിഷേധം അറിയിക്കാനാണ് യൂത്ത് കോൺഗ്രസിന്റെ തീരുമാനം.…

    Read More »
  • ചുട്ടുപൊള്ളും: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്

    കാലവർഷം ദുർബലമായതോടെ, സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. വരുന്ന മൂന്ന് ദിവസം താപനില ഉയർന്നേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വിലയിരുത്തുന്നത്. കൊല്ലം ജില്ലയിലെ പുനലൂരാണ് കഴിഞ്ഞദിവസം ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. 35.2 ഡിഗ്രി സെൽഷ്യസ് ആണ് പുനലൂരിൽ രേഖപ്പെടുത്തിയത്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. പകൽ 11 am മുതൽ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.…

    Read More »
  • സംവിധായകൻ ആർ. ശരത് അന്തരിച്ചു

    മലയാള ചലച്ചിത്ര സംവിധായകൻ ആർ. ശരത് (63) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. സായാഹ്നം, ശീലാബതി, ബുദ്ധൻ ചിരിക്കുന്നു, സ്ഥിതി തുടങ്ങിയവയാണ് സംവിധാനംചെയ്ത പ്രധാന ചിത്രങ്ങൾ. ഇതിൽ സായാഹ്നം ഏഴ് സംസ്ഥാന പുരസ്‌കാരങ്ങൾ നേടി. ഒരു ഡോക്യുമെന്ററി സംവിധായകനായിട്ടാണ് ആർ. ശരത് തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. ദി പെയിന്റഡ് എപ്പിക്‌സ് എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിനിടെ, രാജാ രവിവർമ്മയുടെ ചില അപൂർവ ചുവർചിത്രങ്ങൾ അദ്ദേഹം കണ്ടെത്തിയിരുന്നു. സെക്രട്ടേറിയറ്റിൽ ജോലി ചെയ്യുന്ന ദമ്പതികളുടെ കഥ പറഞ്ഞ അദ്ദേഹത്തിന്റെ ചിത്രമായ ‘സ്ഥിതി’ വളരെയധികം പ്രശംസ…

    Read More »
  • മുട്ടിൽ മരംമുറി വഞ്ചന കേസ്: പ്രതികൾക്കെതിരെ വിചാരണ കോടതി ഇന്ന് കുറ്റം ചുമത്തും

    മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചന കേസിൽ പ്രതികൾക്കെതിരെ വിചാരണ കോടതി ഇന്ന് കുറ്റം ചുമത്തും. ഇതിനായി പ്രതികളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ എന്നിവർ ഇന്ന് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകണം. വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി അനുവദിച്ചിരുന്നില്ല. എന്നാൽ ഈ ആവശ്യത്തെ സംസ്ഥാന സർക്കാർ ശക്തമായി എതിർത്തിരുന്നു. ചോറ്റാനിക്കരയിലേത് വഞ്ചന കേസ് ആണെന്നും, വയനാട് ഉള്ളത് വനം വകുപ്പുമായി ബന്ധപ്പെട്ട കേസാണെന്നും സർക്കാർ അറിയിച്ചു. ഇതോടെയാണ് അടിയന്തര സ്റ്റേ എന്ന ആവശ്യം ജസ്റ്റിസ് സി.എസ്.ഡയസിൻ്റെ…

    Read More »
  • ഡൽഹിയിൽ ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ അപകടം; മരണം ആറായി, കാണാതാവർക്കായുള്ള തിരച്ചിൽ തുടരുന്നു

    സത്യനികേതനിൽ ഹോസ്റ്റൽ കെട്ടിടം തകർന്നുവീണ് മരിച്ചരുടെ എണ്ണം ആറായി. കാണാതാവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. ഇന്നലെ രാത്രി വൈകിയും എൻഡിആർഎഫിന്റെയും വിവിധ സേനകളുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടർന്നു. മൂന്നുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. പരിക്കേറ്റ വരെ സഫ്ദർഗുഞ്ച് ആശുപത്രിയിലും എയിംസ് ആശുപത്രിയിലുമായി ആണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അപകട കാരണത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതിയെ ഡൽഹി സർക്കാർ രൂപീകരിച്ചിട്ടുണ്ട്.അതേസമയം ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ എതിരെ പ്രതിഷേധം ശക്തമാവുകയാണ്. ഇന്നലെ വിദ്യാർഥി സംഘടനകൾ പ്രതിഷേധവുമായി എം സി ഡി ഓഫീസിൽ എത്തിയിരുന്നു. എംസിഡി കമ്മീഷണർ രാജി വയ്ക്കണമെന്നും ഡൽഹിയിലെ…

    Read More »
Back to top button