Santha thulasidharan

  • News

    ജെ സി ഡാനിയേൽ അനുസ്മരണം സംഘടിപ്പിച്ചു.

    മലയാള സിനിമയുടെ പിതാവ് ജെ സി ഡാനിയേൽ ഓർമ്മദിനം പനച്ചി മൂവിസിൻ്റെ ബാനറിൽ ആചരിച്ചു. മലയാള സിനിമയുടെ പിതാവായ ജെ.സി. ഡാനിയേലിന്റെ ഓർമ്മ ദിനത്തിൽ തിങ്കളാഴ്ച തിരുവനന്തപുരത്ത് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. തിരുവനന്തപുരം പനച്ചി ബുക്സ് ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ സിനിമാ പ്രേമികൾ, വിദ്യാർത്ഥികൾ, പ്രാദേശിക സാംസ്കാരിക വ്യക്തികൾ എന്നിവർ പങ്കെടുത്തു. ശങ്കർ ദേവഗിരി അധ്യക്ഷനായിരുന്ന ചടങ്ങിൽ പ്രശസ്ത സാഹിത്യകാരി ശാന്ത തുളസീധരൻ അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ സിനിമാട്ടോഗ്രാഫർ അനീഷ് ലാൽ, തമിഴ് മൂവി ഡയറക്ടർ ഷഹീദ് ഖാദർ , ഡയറക്ടർ…

    Read More »
  • News

    ശാന്ത തുളസിധരന് ആദരവും പുസ്തക ചർച്ചയും.

    പ്രോഗ്രസ്സീവ് റൈറ്റേഴ്‌സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലയുടെ ആഭിമുഖ്യത്തിൽ എഴുത്തുകാരിയും P W A ന്റെ സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായ ശാന്ത തുളസിധരനെ ആദരിക്കുന്നു. എഴുത്തിൻ്റെ മുപ്പത് വർഷം പൂർത്തിയാകുന്ന ഈ വേളയിൽ പനച്ചി ബുക്സ് പ്രസിദ്ധീകരിച്ച ശാന്ത തുളസീധരൻ്റെ അമ്പത്തിമൂന്ന് പുസ്തകങ്ങളുടെ പ്രദർശനവും ചർച്ചയും 2026 ഏപ്രിൽ 18ന് എം എൻ വി ജി അടിയോടി ഹാളിൽ സംഘടിപ്പിക്കുന്നു.പ്രോഗ്രസ്സീവ് റൈറ്റേഴ്‌സ് അസോസിയേഷൻ ചെയർമാൻ Prof M. ചന്ദ്രബാബുവിന്റെ അധ്യക്ഷതയിൽ ചേരുന്ന സാഹിത്യ പരിപാടികൾ മലയാളത്തിന്റെ കവി പ്രഭാവർമ്മ ഉദ്ഘാടനം ചെയ്യും. തിരഞ്ഞെടുത്ത നോവലുകളെ കുറിച്ച്…

    Read More »
  • Cultural Activities

    വനിതാദിനം ആഘോഷിച്ചു

    പനച്ചി ബുക്സിന്റെ ആഭിമുഖ്യത്തിൽ വനിതാദിനം ആഘോഷിച്ചു. പനച്ചി ബുക്സ് ഓഫീസ് ഹാളിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികൾ പ്രശസ്ത എഴുത്തുകാരി ശാന്താ തുളസീധരൻ ഉദ്ഘാടനം ചെയ്തു. കവയിത്രി ലക്ഷ്മി ചങ്ങണാറ അധ്യക്ഷയായ ചടങ്ങിൽ ശ്രീമതി രശ്മി O M , ശ്രീമതി നിഷ അഭിലാഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു . പനച്ചി ബുക്സ് പ്രതിനിധി ശ്രീലക്ഷ്മി ശങ്കർ നന്ദി രേഖപെടുത്തി. “സത് ആയ ശ്രീ ഉള്ളവൾ സ്ത്രീ. ആ സ്ത്രീ നന്മയുടെ, സഹനത്തിന്റെ , അർപ്പണബോധത്തിന്റെ പ്രതീകമാണ്. ഒരു കുഞ്ഞിനെ പ്രസവിച്ച് വളർത്താൻ കഴിയുന്ന…

    Read More »
  • Cinema

    P K നായർ ഓർമ്മദിനം ആചരിച്ചു

    നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യയുടെ സ്ഥാപകനും ആദ്യ ഡയറക്ടറുമായ പി. കെ. നായരുടെ ഓർമ്മ ദിനം ആചരിച്ചു.പനച്ചി മൂവീസിന്റെ ആഭിമുഖ്യത്തിൽ പനച്ചി ബുക്സ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രശസ്ത സാഹിത്യകാരി ശാന്ത തുളസീധരൻ അനുസ്മരണ പ്രഭാഷണം നടത്തി. ശങ്കർ ദേവഗിരി അധ്യക്ഷനായ ചടങ്ങിൽ സിനിമാട്ടോഗ്രാഫർ അനീഷ് ലാൽ , കവയിത്രി ലക്ഷ്മി ചങ്ങണാറ എന്നിവർ സംസാരിച്ചു. ഇതിഹാസ ചലച്ചിത്ര ആർക്കൈവിസ്റ്റ് പി.കെ. നായരുടെ ചരമവാർഷിക ദിനത്തിൽ സംഘടിപ്പിച്ച ‘P K നായർ ഓർമദിനം’ അക്ഷരാർത്ഥത്തിൽ അദ്ദേഹത്തിന് നാട് നൽകിയ സ്മരണാഞ്ജലിയായി മാറി. സിനിമകളുടെ…

    Read More »
  • News

    ”കള്ളനും പോലീസും ” പ്രകാശനം ന‌‌ടന്നു

    പനച്ചി ബുക്സ് പ്രസിദ്ധീകരിച്ച കള്ളനും പോലീസും എന്ന പുസ്തകം തിരുവനന്തപുരം പ്രസ്സ് ക്ലബിൽ നടന്ന ചടങ്ങിൽ രചയിതാവ് അജിത്ത് സുകുമാരൻ റിട്ട. ജയിൽ ഡി.ഐ.ജി സന്തോഷ്‌ സുകുമാരനു നൽകി പ്രകാശനം ചെയ്യുന്നു. പി.കെ. സുരേഷ്, പനച്ചി ബുക്സ് എഡിറ്റർ ശാന്ത തുളസീധരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു .. നേരിന്റെയും നെറികേടിന്റെയും അനുഭവസാക്ഷ്യങ്ങളുടെ സത്യസന്ധമായ വെളിപ്പെടുത്തലുകൾ… ഒരു റിട്ടയേർഡ് പോലീസ് സൂപ്രണ്ടിന്റെ സർവീസ് സ്റ്റോറിയെക്കാളുപരി കാല്പനികതയിലൂടെ സഞ്ചരിച്ച 30 ഓളം സംഭവകഥകൾ… അജിത്ത് സുകുമാരന്റെ ശക്തമായ രചന.

    Read More »
  • Cultural Activities

    ‘അസ്തിത്വ വാദവും കൃത്രിമ ബുദ്ധിയും’ പ്രകാശനം കഴിഞ്ഞു.

    പനച്ചി ബുക്സ് പ്രസിദ്ധീകരിച്ച dr വിജയകുമാർ നീലകണ്ഠൻ നായർ രചിച്ച ‘അസ്തിത്വ വാദവും കൃത്രിമ ബുദ്ധിയും’ എന്ന കൃതി പ്രകാശനം കഴിഞ്ഞു. കേരള നിയമസഭാ കാമ്പൗണ്ടിൽ സംഘടിപ്പിച്ച പ്രകാശന ചടങ്ങിൽ ഭാഷാ പണ്ഡിതനും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡറക്ടറുമായ Dr. എം ആർ തമ്പാൻ എഴുത്തുകാരി ശാന്ത തുളസിധരന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. പുതിയകാലം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് നിർമ്മിതബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. തത്വശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ അഡ്വക്കേറ്റ് വിജയകുമാർ നീലകണ്ഠൻ നായർ രചിച്ച ‘അസ്തിത്വ വാദവും കൃത്രിമ ബുദ്ധിയും’ എന്ന…

    Read More »
  • Cultural Activitieskaashmeerinte charithravazhikal releasing moment .

    ‘കാശ്മീരിന്റെ ചരിത്രവഴികൾ’ പ്രകാശനം ചെയ്തു.

    പനച്ചി ബുക്‌സ് പ്രസിദ്ധീകരിച്ച, ശാന്ത തുളസീധരന്റെ ‘കാശ്മീരിന്റെ ചരിത്രവഴികൾ’ പ്രകാശനം ചെയ്തു. കേരള നിയമസഭാ കാമ്പൗണ്ടിൽ സംഘടിപ്പിച്ച ചടങ്ങിൽ കവി പ്രഭാവർമ, പ്രശസ്ത നിരൂപകൻ Dr. വള്ളിക്കാവ് മോഹൻദാസിന് ആദ്യ പ്രതി നൽകിയാണ് പ്രകാശനം ചെയ്തത്. കാശ്മീർ, ഭൂമിയിലെ സ്വർഗ്ഗം, കണ്ണീരുണങ്ങാത്ത ഭൂമിക. സ്നേഹം നിറഞ്ഞ മനുഷ്യരും സുന്ദരമായ പ്രകൃതിയും ചേർന്ന് നൽകുന്ന അനുഭൂതികൾക്കിടയിലും ആശങ്കയും ഭീതിയും ഉൽക്കനമേറ്റുന്ന മനുഷ്യമുഖങ്ങളിൽ തളം കെട്ടിനിൽക്കുന്ന ഭയം, അതിന്റെ ഉള്ളറകളിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലുന്ന ചരിത്രവഴികൾ അന്വേഷിക്കുന്ന പുസ്തകം, അതാണ് ശാന്ത തുളസിധരൻ രചിച്ച കാശ്മീരിന്റെ ചരിത്രവഴികൾ. “ഷഡ്…

    Read More »
  • Literaturekoodoral releasing moment .

    ‘കൂടൊരാൾ’ പ്രകാശനം ചെയ്തു

    പനച്ചി ബുക്‌സ് പ്രസിദ്ധീകരിച്ച, ലക്ഷ്മി ചങ്ങണാറയുടെ ‘കൂടൊരാൾ’ എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറും ഭാഷാ പണ്ഡിതനുമായ dr. എം ആർ തമ്പാൻ അധ്യാപകനും ഭാഷാ വിദഗ്ധനുമായ ശ്രീ മടവൂർ ശശിക്ക് നൽകിയാണ് പ്രകാശനം ചെയ്തത്. പുതുവഴിയിലൂടെ കാവ്യരചന നടത്തുന്ന ലക്ഷ്മിയുടെ കവിതകൾക്ക് ആർദ്രതയും ലാവണ്യവും ആസ്വാദന ക്ഷമതയേറ്റുന്നു എന്ന് dr എം ആർ തമ്പാൻ അഭിപ്രായപ്പെട്ടു . തൻ്റെ ശിഷ്യയുടേത് ലളിതമനോഹര മായ കവിതകളാണെന്ന് പറയാനാണ് ഇഷ്ടമെന്ന് ശ്രീ മടവൂർ ശശി അഭിപ്രായപ്പെട്ടു. കേരള നിയമസഭാ കാമ്പൗണ്ടിൽ സംഘടിപ്പിച്ച…

    Read More »
  • Cultural Activities

    രണ്ടാം കേരള പൈതൃക കോൺഗ്രസ് – സ്വാഗത സംഘം രൂപീകരിച്ചു.

    രണ്ടാം കേരള പൈതൃക കോൺഗ്രസ്2026 ജനുവരി 10, 11 തീയതികളിൽപടിഞ്ഞാറേക്കോട്ട തഞ്ചാവൂർ അമ്മ വീട്ടിൽ. തിരുവനന്തപുരം∙ തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജിന്റെ നേതൃത്വത്തിൽ രണ്ടാം കേരള പൈതൃക കോൺഗ്രസ് 2026 ജനുവരിയിൽ തിരുവനന്തപുരത്തു നടക്കും. ഇതിനുവേണ്ടിയുള്ള സ്വാഗത സംഘം രൂപീകരിച്ചു. ഭാരവാഹികൾരക്ഷാധികാരികൾ : ഡോ. ശശി തരൂർ എംപി, ഐ.ബി. സതീഷ് എംഎൽഎ, ടി.കെ.എ. നായർ, ഡോ. ടി.പി. ശങ്കരൻകുട്ടിനായർ, പ്രഫ . കാട്ടൂർ നാരായണ പിള്ള, മലയിൻകീഴ് ഗോപാലകൃഷ്ണൻ, എം.എസ്. ഭുവന ചന്ദ്രൻ, സന്ദീപ് വാസുദേവൻ, എസ്. തങ്കപ്പൻ നായർ, കുര്യാത്തി…

    Read More »
  • News

    വിമുക്ത ഭടന്മാരെ ആദരിച്ചു.

    രാജീവ്‌ ഗാന്ധി കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തിരുമല ശ്രീബാലകൃഷ്ണ ഓഡിറ്റോറിയത്തിൽ വച്ച് വിമുക്ത ഭടന്മാരെയും മുതിർന്ന പൗരന്മാരെയും ആദരിച്ചു. രാജീവ്‌ ഗാന്ധി കൾച്ചറൽ സൊസൈറ്റി പ്രസിഡന്റ്‌ ശശിധരൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങ് അധ്യാപകനുംഎഴുത്തുകാരനുമായ ശ്രീ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ചിത്രകാരൻ കാരക്കാമണ്ഡപം വിജയകുമാർ ആശംസയർപ്പിച്ച ചടങ്ങിൽ പ്രശസ്ത എഴുത്തുകാരിയും പ്രോഗ്രസ്സീവ് റൈറ്റേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറിയുമായ ശാന്ത തുളസിധരൻ മുഖ്യപ്രഭാഷണം നടത്തി. ടാഗോറിന്റെ സ്വാതന്ത്ര്യ സങ്കല്പമാണ് യഥാർത്ഥ സ്വാതന്ത്ര്യം. എവിടെ മനസ്സ് നിർഭയമായിരിക്കുകയും എവിടെ ശിരസ്സ് ഉയർത്തിപ്പിടിക്കാൻ കഴിയുകയും അറിവ് സാർവ്വത്രികവും സൗജന്യവും…

    Read More »
Back to top button