ശമ്പള കമ്മീഷൻ റിപ്പോർട്ട് ഉടൻ സമർപ്പിക്കണം. – എ പി സുനിൽ

സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം പരിഷ്കരിക്കുന്നതിനായി പന്ത്രണ്ടാം ശമ്പള കമ്മീഷനെ വെച്ചിട്ട് മൂന്നുമാസം പിന്നിട്ട് കാലാവധി പൂർത്തിയാക്കായിരിക്കയാണ്. നാളിതുവരെയായും ശമ്പളം പരിഷ്കരിക്കുന്നതിനുള്ള
യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. മുൻ സർക്കാറിന്റെ വീഴ്ച മൂലം പന്ത്രണ്ടാം ശമ്പള പരിഷ്കരണം കുടിശികയായിട്ട് ജൂലൈ 1ന് രണ്ടുവർഷം പൂർത്തിയായിരിക്കുകയാണെന്നും ഇനിയും കാത്തിരിക്കാൻ ആവില്ലെന്നും ശമ്പളം പരിഷ്കരിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്നും കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് എ പി സുനിൽ ആവശ്യപ്പെട്ടു. കേരള എൻ ജി ഒ അസോസിയേഷൻ തിരുവനന്തപുരം നോർത്ത് ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ജനറൽ സെക്രട്ടറി ജി എസ് ഉമാശങ്കർ മുഖ്യ പ്രഭാഷണം നടത്തി . എൻ ജി ഒ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ടി.എസ് നിസാം അധ്യക്ഷത വഹിച്ചു . ജില്ലാ സെക്രട്ടറി ശ്രി. എ.ആർ അജിത്ത് സ്വാഗതം പറഞ്ഞ യോഗത്തിൽ സംസ്ഥാന ട്രഷറർ വി പി ബോബിൻ , സീനിയർ വൈസ് പ്രസിഡന്റ് ശ്രീ. ബി. പ്രദീപ് കുമാർ , സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ. രാകേഷ് കമൽ, സംസ്ഥാന സെക്രട്ടറിമാരായ ശ്രീ. അനിൽ ബാബു, ശ്രീ. വി.എസ് രാകേഷ്, ശ്രീ. എം.എസ് അജിത്ത് കുമാർ, ശ്രീ. സി. ഷാജി, സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം സി. വിജയ കുമാർ, എ.പി സന്തോഷ് ബാബു, വനിതാ ഫോറം കൺവീനർ നാൻസി. ബി.ജെ എന്നിവർ സംസാരിച്ചു.



