KeralaNews

സംസ്ഥാന നേതൃത്വത്തിനെതിരായ വിമർശനം, രാജ്മോഹൻ ഉണ്ണിത്താനെതിരെ കാസർഗോഡ് ഡിസിസി പ്രസിഡന്റ്

രാജ്മോഹൻ ഉണ്ണിത്താനെതിരെ കാസർഗോഡ് ഡിസിസി പ്രസിഡന്റ്. കെപിസിസി ഭാരവാഹിയോഗത്തിലാണ് രൂക്ഷ വിമർശനമുണ്ടായത്. സംസ്ഥാന നേതൃത്വത്തിനെതിരായ ഉണ്ണിത്താന്റെ പരസ്യ പ്രതികരണങ്ങൾക്കെതിരെയാണ് വിമർശനം. കെപിസിസി ഭാരവാഹി യോഗത്തിൽ ഉണ്ണിത്താനെതിരായ വിമർശനങ്ങൾക്ക് പിന്തുണയും ലഭിച്ചു.

ബോർഡ് കോർപറേഷൻ വിഭജനം വൈകുന്നതിലും കെപിസിസി ഭാരവാഹി യോഗത്തിൽ വിമർശനമുണ്ടായി. ഭരണമാറ്റം ഉണ്ടായെന്ന ഫീൽ ഇല്ലെന്നാണ് വാദം. ബോർഡ് കോർപറേഷൻ വിഭജനം വൈകിയെന്ന് സണ്ണി ജോസഫ് കെപിസിസി ഭാരവാഹി യോഗത്തിൽ സമ്മതിച്ചു. യുഡിഎഫ് സർക്കാരിനെതിരെയും അടൂർ പ്രകാശ്, സണ്ണി ജോസഫ്, കെസി വേണുഗോപാൽ എന്നിവർക്കെതിരെയും കഴിഞ്ഞ ദിവസങ്ങളിൽ രൂക്ഷമായ വിമർശനമാണ് രാജ്മോഹൻ ഉണ്ണിത്താൻ നടത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button