congress
-
News
കോൺഗ്രസിന് EDയോട് എപ്പോഴും ഒരേ സമീപനം: ടി കെ ഗോവിന്ദന്റെ പ്രസ്താവന വിവാദമാക്കേണ്ട; മന്ത്രി കെ മുരളീധരൻ
പിണറായി വിജയനെതിരായ ഇഡി കേസ് രാഷ്ട്രീയ പ്രേരിതമെന്ന ടി കെ ഗോവിന്ദന്റെ പ്രസ്താവന വിവാദമാക്കേണ്ട കാര്യമില്ലെന്ന് മന്ത്രി കെ മുരളീധരൻ. കോൺഗ്രസിന് ഇഡി യോട് എപ്പോഴും ഒരേ സമീപനമാണെന്നും കെ മുരളീധരൻ പറഞ്ഞു. ഇഡി നീക്കത്തിൽ വ്യത്യസ്ത നിലപാടുകളുമായി മുൻ സിപിഐഎം നേതാക്കളും എംഎൽഎമാരുമായ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും രംഗത്തെത്തിയത്. സിപിഐഎമ്മിനെ വെല്ലുവിളിച്ച് കണ്ണൂരിലെ പാർട്ടി ശക്തികേന്ദ്രങ്ങളിൽ വിജയിച്ചവർ എന്ന നിലയിലാണ്, ഇ.ഡിയുടെ നീക്കത്തിൽ തളിപ്പറമ്പ് എംഎൽഎ ടി കെ ഗോവിന്ദന്റെയും പയ്യന്നൂർ എംഎൽഎ വി കുഞ്ഞികൃഷ്ണന്റെയും നിലപാടുകൾ ശ്രദ്ധേയമാകുന്നത്. ഇഡി…
Read More » -
News
വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുമോ? കൂടുതൽ വില കൊടുത്തും വൈദ്യുതി വാങ്ങാൻ നീക്കം; സണ്ണി ജോസഫ്
വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ എല്ലാ ശ്രമവും നടത്തുന്നുണ്ടെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. വൈദ്യുതി ലഭ്യത കുറവ് എല്ലാ സംസ്ഥാനത്തുമുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ ആയിരം മെഗാവാട്ടാണ് ഉപയോഗമാണ് ഈ വര്‍ഷമുള്ളത്. അതിനനുസരിച്ച് ഉൽപ്പാദനം നടത്തുന്നില്ല. വൈദ്യുതി കൂടുതൽ വില കൊടുത്ത് വാങ്ങാനാണെങ്കിൽ അതിനുള്ള ആലോചന നടത്തുമെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. വൈദ്യുതി പ്രതിസന്ധി പുതിയ നയം വേണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വൈദ്യുതി ഉപയോഗത്തില്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും രാത്രിയിലെ ആഢംബര ലൈറ്റ് ഉപയോഗം കുറയ്ക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു. പവർകട്ടിന് മുന്നറിയിപ്പ് നൽകണമെന്ന് ഉദ്യോഗസ്ഥരോട്…
Read More » -
News
പിഎയുടെ വീട്ടിൽ ഇഡി റെയ്‌ഡ്; മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസ് പദവികളിൽ നിന്ന് രാജിവച്ചു
മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസ് പദവികളിൽ നിന്ന് രാജിവച്ചു. 2016ലെ ഉത്തരാഖണ്ഡ് സബോർഡിനേറ്റ് സർവീസ് സെലക്ഷൻ കമ്മിഷൻ പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പിഎ ആയ ചന്ദൻ സിംഗ് ജീനയുടെ വസതിയിലും മറ്റിടങ്ങളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്‌ഡ് നടത്തിയതിന് പിന്നാലെയാണ് രാജി പ്രഖ്യാപനം. തന്റെ അടുത്ത അനുയായിയുമായി ബന്ധപ്പെട്ട് ഒരു വിവാദമുണ്ടാവുകയും അത് അഴിമതിക്കെതിരായ കോൺഗ്രസിന്റെ പോരാട്ടത്തെ ദുർബലപ്പെടുത്തുകയും ചെയ്യുന്നതിനോട് താത്‌പര്യമില്ലെന്ന് ഹരീഷ് റാവത്ത് വ്യക്തമാക്കി. ഉത്തരാഖണ്ഡ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി എക്‌സിക്യൂട്ടീവ്, കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി സ്ഥിരം…
Read More » -
News
വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ നേരിട്ട് ഇടപെട്ട് മുഖ്യമന്ത്രി, അടിയന്തര നടപടിക്ക് നിർദ്ദേശം
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയും പവർകട്ടും രൂക്ഷമായി തുടരുന്നതിനിടെ ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ചിഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, കെ.എസ്.ഇ.ബി സി.എം.ഡി എം.ജി രാജമാണിക്യം എന്നിവർ യോഗത്തിൽ പങ്കെടുത്തു. പ്രതിസന്ധി പരിഹരിക്കാൻ ഉടൻ നടപടി വേണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. പുറമേ നിന്ന് ഉടൻ എത്ര വൈദ്യുതി വാങ്ങാനാവും , ചെലവെത്ര, റഗുലേറ്ററി കമ്മിഷനെ എത്ര വേഗം സമീപിക്കാനാവും എന്നീ ചോദ്യങ്ങളാണ് മുഖ്യമന്ത്രി യോഗത്തിൽ ഉന്നയിച്ചത്. പ്രശ്ന പരിഹാരത്തിന് കെ.എസ്.ഇ.ബി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും സർക്കാരിന്റെ പൂർണ പിന്തുണ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു,…
Read More » -
News
വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ല; ജനം സഹകരിക്കണം, അത്ഭുതങ്ങൾ പ്രതീക്ഷിക്കരുതെന്ന് സണ്ണി ജോസഫ്
വൈദ്യുതി പ്രതിസന്ധി സ്വിച്ച് ഇട്ട് നിർത്താൻ സാധിക്കില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കുന്നുവെന്നും എന്നാല്‍, വൈദ്യുതി ഒന്നിലേറെ സമയങ്ങളിൽ മുടങ്ങേണ്ട സാഹചര്യമാണെന്നും മന്ത്രി പ്രതികരിച്ചു. ജനം സഹകരിക്കണമെന്നും അത്ഭുതങ്ങൾ പ്രവർത്തിക്കാനാകില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. മുന്‍ സര്‍ക്കാരിന്‍റെ നടപടികളെ പഴിച്ച് കൊണ്ടാണ് മന്ത്രി സണ്ണി ജോസഫ് വൈദ്യുതി പ്രതിസന്ധിയെ ന്യായീകരിക്കുന്നത്. സംസ്ഥാനത്ത് 1000 ത്തിൽ അധികം മെഗവാട്ട് വൈദ്യുതി ഉപയോഗം കൂടി. ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നത് രാത്രിയാണ്, അതും വൈദ്യുതി ഉപയോഗം കൂട്ടി. എവിടെ എങ്കിലും പോയി മാർക്കറ്റിൽ…
Read More » -
News
മാണി സി കാപ്പനെ അയോഗ്യനാക്കണം; പാലാ സീറ്റ് ഒഴിവായി പ്രഖ്യാപിക്കണമെന്ന് സ്പീക്കർക്ക് കത്ത്
ചെക്ക് കേസിൽ ശിക്ഷിക്കപ്പെട്ട പാലാ എംഎൽഎ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നൽകി പരാതിക്കാരൻ. പരാതിക്കാരനായ പ്രവാസി വ്യവസായി ദിനേശ് മേനോന്റെ അഭിഭാഷകനാണ് കത്ത് നൽകിയത്. മാണി സി കാപ്പന് മൂന്നര വർഷത്തെ തടവ് ശിക്ഷയുണ്ടെന്നും ശിക്ഷ ഒരുമിച്ച് അനുഭവിക്കാൻ കോടതി ഉത്തരവില്ലെന്നും പരാതിക്കാരൻ കത്തിൽ പറഞ്ഞു. രണ്ടു വർഷത്തിൽ കൂടുതൽ തടവ് ശിക്ഷയുണ്ടെങ്കിൽ അയോഗ്യനാക്കണമെന്ന ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പുകൾ പ്രകാരം കാപ്പനെ മാറ്റിനിർത്തണമെന്നാണ് ആവശ്യം. പാലാ സീറ്റ് ഒഴിവുള്ളതായി വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. കണ്ണൂർ വിമാനത്താവളത്തിൽ ഓഹരി…
Read More » -
News
രാഹുൽ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകുമോ? തീരുമാനിച്ചിട്ടില്ലെന്ന് എം.എ. ബേബി; ‘ഇന്ത്യ’ മുന്നണിയിൽ ഭിന്നത
രാഷ്ട്രീയ ചർച്ചകളിൽ പുതിയ വഴിമാറലുകളുമായി മുന്നണികൾക്കിടയിലെ അഭിപ്രായവ്യത്യാസങ്ങൾ പുറത്തുവരുന്നു. 2029-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാൻ ഔദ്യോഗികമായി ഒരു തീരുമാനവുമില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി വ്യക്തമാക്കി. ഇന്ത്യ സഖ്യം ഇത്തരത്തിലുള്ള ഒരു ചർച്ചയോ തീരുമാനമോ നടത്തിയിട്ടില്ലെന്നും, തെരഞ്ഞെടുപ്പിന് ശേഷം മാത്രമായിരിക്കും പ്രധാനമന്ത്രിയെ സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് നേതാക്കളുടെ ഇത്തരം പ്രസ്താവനകൾ അപക്വവും അനാവശ്യവുമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ബിജെപിയെ പരാജയപ്പെടുത്താൻ ഒറ്റക്കെട്ടായി നിൽക്കുകയാണ് സഖ്യത്തിന്റെ ഇപ്പോഴത്തെ ലക്ഷ്യമെന്നും ഓർമ്മിപ്പിച്ചു. ഒരുപക്ഷേ പ്രതിപക്ഷ…
Read More » -
Kerala
പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഐഎസ്എം
കോഴിക്കോട്: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഐഎസ്എം. കേരളത്തെ സംഘപരിവാറിന്‍റെ ആലയത്തിൽ കെട്ടരുതെന്ന് ഐഎസ്എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി പറഞ്ഞു. സംഘപരിവാർ ആശയങ്ങളുടെ സ്വാധീനത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങളിൽ നിന്ന് സർക്കാർ പിന്മാറണം. വിദ്യാഭ്യാസ മേഖലയുടെ മതനിരപേക്ഷ സ്വഭാവവും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കാൻ സർക്കാർ ജാഗ്രത പുലർത്തണം. വിദ്യാഭ്യാസത്തെ രാഷ്ട്രീയ – വർഗീയ താൽപര്യങ്ങൾക്കായി ഉപയോഗിക്കാനുള്ള ശ്രമങ്ങൾ അംഗീകരിക്കില്ലെന്നും ഷുക്കൂർ സ്വലാഹി പറഞ്ഞു. അതിനിടെ പി എം ശ്രീ പദ്ധതിയിൽ കേന്ദ്ര സർക്കാരുമായി സംസ്ഥാന സർക്കാർ വീണ്ടും ചർച്ച…
Read More » -
News
പ്രദീപിനെ പേഴ്‌സണല്‍ സ്റ്റാഫ് ആക്കാനുള്ള രമ്യയുടെ നീക്കം; കടുത്ത അതൃപ്തിയില്‍ നേതാക്കള്‍
ചിറയന്‍കീഴ് കോണ്‍ഗ്രസിലെ തമ്മില്‍ തല്ലിന് പിന്നിലെ പാളയം പ്രദീപിനായുള്ള നീക്കങ്ങളില്‍ വീണ്ടും പാര്‍ട്ടിയെ വെട്ടിലാക്കി രമ്യ ഹരിദാസ് എംഎല്‍എ. വിവാദങ്ങള്‍ക്കിടെ പ്രദീപിനെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ നീക്കം നടത്തിയതില്‍ പ്രാദേശിക നേതാകള്‍ക്കിടയില്‍ കടുത്ത അമര്‍ഷമുണ്ട്. പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്ത പാളയം പ്രദീപിനെ സ്റ്റാഫാക്കാനുള്ള നീക്കവുമായി രമ്യ മുന്നോട്ട് പോയാല്‍ പ്രതിഷേധം കടുത്തേക്കും. പാളയം പ്രദീപിനെ മുന്‍കാല പ്രാബല്യത്തോടെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിക്കണമെന്ന് ആവശ്യപ്പെട്ടാണ് രമ്യ ഹരിദാസ് നിയമസഭാ സെക്രട്ടറിയുടെ ഓഫീസില്‍ കത്ത് നല്‍കിയത്. എന്നാല്‍ രമ്യയുടെ കത്ത് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മടക്കിയിരുന്നു. ചിറയിന്‍കീഴില്‍…
Read More » -
News
ചിറയിൻകീഴിലെ കോൺഗ്രസ് പ്രവർത്തകരുടെ കയ്യാങ്കളി: കൂടുതൽ നടപടിക്ക് സാധ്യത
തിരുവനന്തപുരം ചിറയിൻകീഴിലെ കോൺഗ്രസ് പ്രവർത്തകരുടെ കയ്യാങ്കളിയിൽ പാർട്ടി നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്മേൽ കൂടുതൽ നടപടിക്ക് സാധ്യത. രമ്യ ഹരിദാസ് എംഎൽഎ നേരിട്ട് മൊഴി നൽകാൻ ഉടൻ ഹാജരായേക്കും. എംഎൽഎയുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ട പ്രവർത്തിയല്ല രമ്യയുടേതെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ. കഴിഞ്ഞ ദിവസം ഫോൺ കോൾ വഴിയാണ് രമ്യ ഹരിദാസ് വിശദീകരണം നൽകിയത്. നേരിട്ടുള്ള മൊഴി കൂടി രേഖപ്പെടുത്തിയ ശേഷമാകും കൂടുതൽ നടപടി ഉണ്ടാകുക. അതിനിടെ ജില്ലാ കമ്മിറ്റി അംഗം സജിത്ത് മുട്ടപ്പലത്തിനെതിരെ നടപടി ഉണ്ടായാൽ പ്രതിഷേധം അറിയിക്കാനാണ് യൂത്ത് കോൺഗ്രസിന്റെ തീരുമാനം.…
Read More »