KeralaNews

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുമോ? കൂടുതൽ വില കൊടുത്തും വൈദ്യുതി വാങ്ങാൻ നീക്കം; സണ്ണി ജോസഫ്

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ എല്ലാ ശ്രമവും നടത്തുന്നുണ്ടെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. വൈദ്യുതി ലഭ്യത കുറവ് എല്ലാ സംസ്ഥാനത്തുമുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ ആയിരം മെഗാവാട്ടാണ് ഉപയോഗമാണ് ഈ വര്‍ഷമുള്ളത്. അതിനനുസരിച്ച് ഉൽപ്പാദനം നടത്തുന്നില്ല. വൈദ്യുതി കൂടുതൽ വില കൊടുത്ത് വാങ്ങാനാണെങ്കിൽ അതിനുള്ള ആലോചന നടത്തുമെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. വൈദ്യുതി പ്രതിസന്ധി പുതിയ നയം വേണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വൈദ്യുതി ഉപയോഗത്തില്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും രാത്രിയിലെ ആഢംബര ലൈറ്റ് ഉപയോഗം കുറയ്ക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു. പവർകട്ടിന് മുന്നറിയിപ്പ് നൽകണമെന്ന് ഉദ്യോഗസ്ഥരോട് കൃത്യമായി പറഞ്ഞിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പ്രതിസന്ധി സത്യസന്ധമായി വിലയിരുത്തുന്ന ആരും സർക്കാരിനെ കുറ്റം പറയില്ല. കൃത്യമായി പറഞ്ഞാൽ ആര്യാടൻ കൊണ്ടുവന്ന കരാർ റദ്ദാക്കിയതിൻ്റെ ഇംപാക്ട് ഇപ്പോഴാണ് മനസിലാകുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി
കടുത്ത വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടുകയാണ് കെഎസ്ഇബി. വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്താൻ ബോര്‍ഡ് ഡയറക്ടര്മാര്‍ നാളെ തിരിക്കും. മധ്യപ്രദേശിൽ നിന്ന് വായ്പ വഴി കിട്ടുന്ന 200 മെഗാവാട്ട് ഇന്നും കിട്ടാത്തതിനാൽ സ്ഥിതി ഗൂരുതരമായി തുടരും. അതിനിടെ ഇന്നത്തെ തൻറെ പരിപാടിക്കിടെ കറൻറ് പോയതിൽ വൈദ്യുതി മന്ത്രി സംശയം പ്രകടിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button