kseb
-
News
സംസ്ഥാനത്ത് ഇന്നും കറന്റ് പോകും; വൈദ്യുതി നിയന്ത്രണ അറിയിപ്പുമായി കെഎസ്ഇബി
സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. ദീര്‍ഘകാല കരാര്‍ വഴിയുള്ള 270 മെഗാവാട്ട് കുറവുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് വൈകീട്ട് 6.45 നും രാത്രി 12.35 നും ഇടയിൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിക്കുന്നത്. ദീര്‍ഘകാല കരാര്‍ വഴി കിട്ടേണ്ട വൈദ്യുതിയുടെ കുറവ് കാരണം ഇന്നലെയും കറന്‍റ് കട്ടുണ്ടായി. അതിനിടെ ഒറ്റയടിക്ക് പ്രതിസന്ധി തീരില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ആവര്‍ത്തിച്ചു. മഴ പെയ്തിട്ടും ഉപയോഗം കുറഞ്ഞിട്ടും സംസ്ഥാനത്ത് കറന്‍റ് കട്ട് തുടരുകയാണ്. ഇന്നലെ ഉപയോഗം 91.62 ദശലക്ഷം യൂണിറ്റായി കുറഞ്ഞിട്ടും വൈദ്യുതി നിയന്ത്രണമുണ്ടായി. വൻ…
Read More » -
News
കുതിച്ചുയർന്ന് വൈദ്യുതി ഉപഭോഗം;സംസ്ഥാനത്ത് ഇന്നലെ ഉപയോഗിച്ചത് 99.39 ദശലക്ഷം യൂണിറ്റ് വൈദ്യുതി
സംസ്ഥാനത്ത് കുതിച്ചുയർന്ന് വൈദ്യുതി ഉപഭോഗം. ഇന്നലെ രേഖപ്പെടുത്തിയത് ഈ മാസത്തെ ഏറ്റവും ഉയർന്ന വൈദ്യുതി. 99.39 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ ഉപയോഗിച്ചത്. പീക്ക് ടൈമിലെ വൈദ്യുതിയുടെ ആവശ്യകത 5348 മെഗാവാട്ട് ആണ്. ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി അറിയിക്കുന്നു. 900 മെഗാവാട്ടിന്റെ കുറവ് ഉണ്ടായേക്കാം. രാത്രിയിൽ പവർ എക്സ്ചേഞ്ചിൽ നിന്ന് വൈദ്യുതി ലഭിച്ചാൽ നിയന്ത്രണം ഒഴിവാക്കാൻ കഴിഞ്ഞേക്കുമെന്നും വിലയിരുത്തൽ. അതേസമയം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുന്നതിനിടെ തുടർച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് നിയന്ത്രണം വേണ്ടിവന്നില്ല. കേന്ദ്ര വിഹിതമായ 1610 മെഗാവാട്ട് വൈദ്യുതി…
Read More » -
News
വൈദ്യുതി പ്രതിസന്ധി രൂക്ഷം; കേരളത്തില്‍ ഇന്നും പവര്‍കട്ട് തുടരും
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കഴിയാതെ സര്‍ക്കാര്‍. ഇന്നും പവര്‍കട്ട് തുടരും. സംസ്ഥാനത്തെ പ്രതിദിന ഉപഭോഗം 94 ദശലക്ഷത്തിന് മുകളിലെത്തി. അതേസമയം, വൈദ്യുതി വാങ്ങുന്നത് സംബന്ധിച്ച് എന്‍ടിപിസി സിഎംഡിയുമായി കെഎസ്ഇബി ചെയര്‍മാന്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. എന്‍ടിപിസി സര്‍ക്കാര്‍ സ്ഥാപനമായതിനാല്‍ വലിയ കടമ്പകളില്ലാതെ വാങ്ങാനാവും. എന്‍ടിപിസി അവസാന ഓപ്ഷനല്ലായെന്ന് മന്ത്രി പറഞ്ഞിരുന്നു. വില കൂടുതല്‍ നല്‍കിയാലും വൈദ്യുതി വാങ്ങുകയെന്നതാണ് ലക്ഷ്യമെന്ന് വൈദ്യുതി മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. 30 രൂപക്ക് വാങ്ങുന്നത് സാമ്പത്തിക ബാധ്യതയാണെങ്കിലും അടിയന്തര സാഹചര്യത്തില്‍ വാങ്ങുക എന്നത് മാത്രമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.…
Read More » -
Kerala
പീക്ക് സമയത്ത് 600 മെഗവാട്ട് വൈദ്യുതി വാങ്ങും; പുതിയ ടെൻഡർ ക്ഷണിച്ച് KSEB
വൈദ്യുതി വാങ്ങാൻ പുതിയ ടെൻഡർ ക്ഷണിച്ച് KSEB. ഒക്ടോബർ, ഡിസംബർ മാസങ്ങളിൽ വൈദ്യുതി വാങ്ങാനാണ് കെഎസ്ഇബിയുടെ പുതിയ ടെൻഡർ. പീക്ക് സമയത്ത് 600 മെഗവാട്ട് വൈദ്യുതി വാങ്ങാനാണ് ടെൻഡർ ക്ഷണിച്ചത്. ഡീപ്പ് പോർട്ടൽ ബിഡിങ്ങ് വഴിയാണ് ടെൻഡർ ക്ഷണിച്ചത്. കുറഞ്ഞ വിലയ്ക്ക് വൈദ്യുതി വാങ്ങാനായി റെഗുലേറ്ററി കമ്മീഷനെ കെഎസ്ഇബി സമീപിക്കും. ഉയർന്ന നിരക്ക് നൽകി നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ (എൻടിപിസി) നിന്ന് അടിയന്തരമായി വൈദ്യുതി വാങ്ങാനുള്ള തീരുമാനം ഉപേക്ഷിച്ചേക്കും. യൂണിറ്റിന് 30 രൂപ എന്നനിരക്കിൽ വൈദ്യുതി വാങ്ങുന്നത് ബോർഡിന് താങ്ങാനാവാത്ത സാമ്പത്തിക ബാധ്യത…
Read More » -
News
30 രൂപയ്ക്ക് വാങ്ങുന്നതിന്റെ ബാധ്യത ജനങ്ങളില്‍ എത്തില്ല എന്ന് പറയാന്‍ പറ്റില്ല; വൈദ്യുതി നിരക്ക് കൂട്ടുമെന്ന് സൂചന നല്‍കി സണ്ണി ജോസഫ്
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് യൂണിറ്റിന് 30 രൂപ കൊടുത്ത് പുറത്തുനിന്ന് വൈദ്യുതി വാങ്ങുമ്പോള്‍ ഉണ്ടാവുന്ന സാമ്പത്തിക ബാധ്യത മറികടക്കുന്നതിന് ഭാവിയില്‍ വൈദ്യുതി നിരക്ക് കൂട്ടിയേക്കുമെന്ന് സൂചന നല്‍കി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. 4.29 രൂപയ്ക്ക് കിട്ടുമായിരുന്നത് 30 രൂപയ്ക്ക് വാങ്ങുമ്പോള്‍ അധിക ബാധ്യത ഉണ്ട്. ഇതിന്റെ ഉത്തരവാദിത്തം സര്‍ക്കാര്‍ വഹിക്കുമെന്ന് തീരുമാനിച്ചാലും ജനങ്ങളില്‍ എത്തില്ല എന്ന് പറയാന്‍ പറ്റില്ല. സര്‍ക്കാരിന്റെ പണം ആത്യന്തികമായി ജനങ്ങളുടെ പണം തന്നെയാണെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. കുറഞ്ഞ വിലയ്ക്ക് കിട്ടാനാണ് പരിശ്രമിക്കുന്നത്. എന്‍ടിപിസിയുമായിട്ടാണ് സംസാരിച്ച്…
Read More » -
News
വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുമോ? കൂടുതൽ വില കൊടുത്തും വൈദ്യുതി വാങ്ങാൻ നീക്കം; സണ്ണി ജോസഫ്
വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ എല്ലാ ശ്രമവും നടത്തുന്നുണ്ടെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. വൈദ്യുതി ലഭ്യത കുറവ് എല്ലാ സംസ്ഥാനത്തുമുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ ആയിരം മെഗാവാട്ടാണ് ഉപയോഗമാണ് ഈ വര്‍ഷമുള്ളത്. അതിനനുസരിച്ച് ഉൽപ്പാദനം നടത്തുന്നില്ല. വൈദ്യുതി കൂടുതൽ വില കൊടുത്ത് വാങ്ങാനാണെങ്കിൽ അതിനുള്ള ആലോചന നടത്തുമെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. വൈദ്യുതി പ്രതിസന്ധി പുതിയ നയം വേണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വൈദ്യുതി ഉപയോഗത്തില്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും രാത്രിയിലെ ആഢംബര ലൈറ്റ് ഉപയോഗം കുറയ്ക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു. പവർകട്ടിന് മുന്നറിയിപ്പ് നൽകണമെന്ന് ഉദ്യോഗസ്ഥരോട്…
Read More » -
News
സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടായേക്കില്ല; റിയല്‍ ടൈം മാര്‍ക്കറ്റില്‍ നിന്ന് 1024 മെഗാവാട്ട് വൈദ്യുതി ലഭ്യമായെന്ന് കെഎസ്ഇബി
സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടായേക്കില്ല. റിയല്‍ ടൈം മാര്‍ക്കറ്റില്‍ നിന്ന് 1024 മെഗാവാട്ട് വൈദ്യുതി ലഭ്യമായെന്ന് കെഎസ്ഇബി അറിയിച്ചു.പ്രതിസന്ധി പരിഹരിക്കാന്‍ എല്ലാ ശ്രമവും നടത്തുന്നുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ മറ്റ് സ്റ്റേറ്റുകള്‍ തുടങ്ങി എവിടെ നിന്നെല്ലാം വൈദ്യുതി ലഭിക്കുമെന്ന് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കൂടുതല്‍ വില കൊടുത്ത് വാങ്ങാനാണെങ്കില്‍ അതിനുള്ള ആലോചനയും നടക്കുകയാണ്. കൂടുതല്‍ വില കൊടുത്ത് വാങ്ങണമെങ്കില്‍ ഗവണ്‍മെന്റിന്റെ കമ്മീഷന്റെ അംഗീകാരം വേണം. അംഗീകാരത്തിന് വേണ്ടി അപേക്ഷ സമര്‍പ്പിക്കും. എത്ര കാലത്തേക്ക് പ്രതിസന്ധിയുണ്ടാകുമെന്ന് കൃത്യമായി ഒരു ഡേറ്റ്…
Read More » -
News
വൈദ്യുതി പ്രതിസന്ധി: ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ റഗുലേറ്ററി കമ്മീഷൻ അനുമതി
വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കെ, ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ റഗുലേറ്ററി കമ്മീഷൻ അനുമതി. ഒക്ടോബർ മുതൽ മെയ് വരെ ഹ്രസ്വകാല കരാറിലൂടെ വൈദ്യുതി വാങ്ങാനാണ് അനുമതി. നിയന്ത്രണങ്ങളോടെയാണ് അനുമതി. കെഎസ്ഇബിയുടെ കരാറുകൾ മുഴുവൻ റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചില്ല. ഏപ്രിൽ, മെയ് മാസങ്ങളിൽ പീക്ക് ടൈമിൽ യൂണിറ്റിന് 12.50 രൂപക്ക് വരെ വൈദ്യുതി വാങ്ങാൻ അനുമതി നൽകി. അതേസമയം ഈ മാസത്തെ നിയന്ത്രണം ഒഴിവാകില്ല. വൈദ്യുതി ഉത്പാദനം കുറഞ്ഞതും ഉപഭോഗം കൂടിയതുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് കെഎസ്ഇബി ചെയർമാൻ എം ജി രാജമാണിക്യം പറയുന്നത്. കേരളത്തിൽ…
Read More » -
News
വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ല; ജനം സഹകരിക്കണം, അത്ഭുതങ്ങൾ പ്രതീക്ഷിക്കരുതെന്ന് സണ്ണി ജോസഫ്
വൈദ്യുതി പ്രതിസന്ധി സ്വിച്ച് ഇട്ട് നിർത്താൻ സാധിക്കില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കുന്നുവെന്നും എന്നാല്‍, വൈദ്യുതി ഒന്നിലേറെ സമയങ്ങളിൽ മുടങ്ങേണ്ട സാഹചര്യമാണെന്നും മന്ത്രി പ്രതികരിച്ചു. ജനം സഹകരിക്കണമെന്നും അത്ഭുതങ്ങൾ പ്രവർത്തിക്കാനാകില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. മുന്‍ സര്‍ക്കാരിന്‍റെ നടപടികളെ പഴിച്ച് കൊണ്ടാണ് മന്ത്രി സണ്ണി ജോസഫ് വൈദ്യുതി പ്രതിസന്ധിയെ ന്യായീകരിക്കുന്നത്. സംസ്ഥാനത്ത് 1000 ത്തിൽ അധികം മെഗവാട്ട് വൈദ്യുതി ഉപയോഗം കൂടി. ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നത് രാത്രിയാണ്, അതും വൈദ്യുതി ഉപയോഗം കൂട്ടി. എവിടെ എങ്കിലും പോയി മാർക്കറ്റിൽ…
Read More » -
News
കെഎസ്ഇബിയിലേക്ക് വിളിച്ചയാൾക്ക് മന്ത്രിയുടെ നമ്പർ നൽകി ഉദ്യോഗസ്ഥൻ, അന്വേഷിക്കാൻ ബോർഡ്
വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് പണി കൊടുത്ത് കെഎസ്ഇബി ജീവനക്കാരൻ. കെഎസ്ഇബി ഓഫിസിലേക്ക് വിളിച്ച ആൾക്ക് മന്ത്രിയുടെ നമ്പർ നൽകിയെന്നും മന്ത്രിയെ വിളിച്ചാൽ കറന്റ് എപ്പോൾ വരുമെന്ന് അറിയാൻ കഴിയുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞതായി മന്ത്രി തന്നെ വെളിപ്പെടുത്തി. മന്ത്രി തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. ജീവനക്കാരനെ കുറിച്ച് അന്വേഷിക്കാൻ ബോർഡ് ചെയർമാനെ ചുമതലപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. ജനങ്ങൾ സർക്കാരിന്റെ പ്രയാസം മനസ്സിലാക്കണം. സോളാർ വൈദ്യുതി സംഭരിക്കാൻ സംവിധാനം ഇല്ല. ഒക്ടോബറിൽ ഒരു സ്റ്റോറേജ് പ്രവർത്തനം തുടങ്ങാൻ കഴിയും. വൈദ്യുതി നിയന്ത്രണം ഫീഡർ തലത്തിൽ മുൻകൂട്ടി…
Read More »