kerala
-
Business
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് ; പവന് 440 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് 440 രൂപ കുറഞ്ഞു. ഇതോടെ കേരളത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില 73,680 യായി. ഒരു ഗ്രാം സ്വർണത്തിന്റെ വില 9210 രൂപയായി. ഇന്നലെ ഒരു പവൻ സ്വർണത്തിന് 74120 രൂപയായിരുന്നു. ഏക്കാലത്തേയും ഉയർന്ന നിരക്കിൽ ഈ മാസം സ്വർണവില തൊട്ടിരുന്നു. ഇറാനെതിരെ ഇസ്രയേല് ആക്രമണം നടത്തിയ ഘട്ടത്തിലായിരുന്നു വില വര്ധിച്ചത്. ഈ മാസത്തെ ഏറ്റവും വലിയ സ്വര്ണ വില 14ാം തീയതിയിലെ 74,560 രൂപയായിരുന്നു. ജൂൺ ഒന്നാം തീയതിയിലെ 71,360 രൂപയായിരുന്നു ഈ മാസത്തെ…
Read More » -
News
‘ബഹിരാകാശ രംഗത്തെ അറിവുകൾ സമൂഹ പുരോഗതിക്ക് പ്രയോജനപ്പെടുത്തണം’: മുഖ്യമന്ത്രി
ബഹിരാകാശ മേഖലയിലെ അറിവുകൾ അതിന്റെ പരിധികളിൽ മാത്രം ചുരുങ്ങാതെ പൊതുസമൂഹത്തിന്റെ സമഗ്ര പുരോഗതിക്ക് പ്രയോജനപ്പെടുത്തണം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ-സ്പേസ് പാർക്കിന്റെ കോമൺ ഫെസിലിറ്റി സെന്ററിന്റെയും റിസർച്ച് ആന്റ് ഡെവലപ്മെന്റ് സെന്ററിന്റെയും ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. 2021-ലെ തിരഞ്ഞെടുപ്പിന് മുമ്പ് പ്രകടനപത്രികയിൽ നൽകിയ ഒരു പ്രധാന വാഗ്ദാനം യാഥാർഥ്യമാകുന്നതിന്റെ ആദ്യചുവടുവെപ്പാണ് ഈ ശിലാസ്ഥാപനം. കോമൺ ഫെസിലിറ്റി സെന്ററും റിസർച്ച് ആൻഡ് ഡെവലപ്മെന്റ് സെന്ററും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളാണ് നിലവിൽ ആരംഭിക്കുന്നത്. കോമൺഫെസിലിറ്റി സെന്ററിനും റിസർച്ച് ആന്റ് ഡെവലപ്മെന്റ് സെന്ററിനുമായി 3.5 ഏക്കറിൽ 2…
Read More » -
Business
സ്വര്ണവില വീണ്ടും കൂടി; രണ്ടുദിവസത്തിനിടെ വര്ധിച്ചത് 520 രൂപ
സംസ്ഥാനത്ത് സ്വര്ണവിലയില് വീണ്ടും വര്ധന. പവന് 120 രൂപയാണ് ഇന്ന് കൂടിയത്. ഒരു പവന് സ്വര്ണത്തിന്റെ ഇന്നത്തെ വില 74,120 രൂപയാണ്. ഗ്രാമിന് ആനുപാതികമായി 15 രൂപയാണ് വര്ധിച്ചത്. ഒരു ഗ്രാം സ്വര്ണത്തിന്റെ വില 9265 രൂപയാണ്. ഒന്നിടവിട്ട ദിവസങ്ങളില് വില കൂടിയും കുറഞ്ഞും നില്ക്കുന്ന കാഴ്ചയാണ് വിപണിയില് കാണാനാകുന്നത്. വെള്ളിയാഴ്ചയാണ് ഏപ്രില് 22ലെ റെക്കോര്ഡ് സ്വര്ണവില ഭേദിച്ചത്. ഏപ്രില് 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്ഡ് ആണ് തിരുത്തിയത്. ശനിയാഴ്ചയും വില വര്ധിച്ച് സ്വര്ണവില പുതിയ ഉയരം കുറിക്കുന്നതാണ് കണ്ടത്. 75,000…
Read More » -
News
ചേര സംസ്ഥാന പദവിയിലേക്ക്, ഔദ്യോഗിക ഉരഗമായി പരിഗണിക്കുന്നു
ജനവാസമേഖലയില് സര്വസാധാരണമായി കാണുന്ന വിഷമില്ലാത്ത പാമ്പായ ചേരയെ (ഇന്ത്യന് റാറ്റ് സ്നേക്ക്) സംരക്ഷിക്കാന് വന്യജീവി വകുപ്പ്. കര്ഷക മിത്രം എന്നറിയപ്പെടുന്ന ചേരയ്ക്ക് സംസ്ഥാനപാമ്പ് (ഔദ്യോഗിക ഉരഗം) എന്ന പദവി നല്കാന് വനം വകുപ്പിന്റെ ശുപാര്ശ. ഇന്ന് നടക്കുന്ന, മുഖ്യമന്ത്രി ചെയര്മാനായ വന്യജീവി ബോര്ഡിന്റെ യോഗത്തില് ശുപാര്ശയില് തീരുമാനം ഉണ്ടായേക്കും. നിലവില് 1972-ലെ വന്യജീവി (സംരക്ഷണ) നിയമത്തിലെ ഒന്നാം ഷെഡ്യൂളിലാണ് ചേര ഉള്പ്പെടുന്നത്. കര്ഷകരുടെ മിത്രം എന്ന് പൊതുവെ അറിയപ്പെടുന്ന ചേര കൃഷിയിടങ്ങളിലെ എലികളെ നിയന്ത്രിക്കുന്നതില് പ്രധാന പങ്കുവഹിക്കുന്നവയാണ്. ഇന്ത്യന് റാറ്റ് സ്നേക് എന്ന പേര്…
Read More » -
News
പ്ലസ് വണ് ക്ലാസുകള്ക്ക് ഇന്ന് തുടക്കം; സപ്ലിമെന്ററി അലോട്ട്മെന്റ് 28 ന്
സംസ്ഥാനത്ത് പ്ലസ് വണ് ക്ലാസുകള്ക്ക് ഇന്ന് തുടക്കം. സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം തൈക്കാട് മോഡല് എച്ച്എസ്എസില് വിദ്യാഭ്യാസ മന്ത്രി വി ശിവന്കുട്ടി ഉദ്ഘാടനം ചെയ്യും. ഒന്നും, രണ്ടും മൂന്നും ഘട്ട പ്രവേശന നടപടികള്ക്ക് ശേഷമാണ് പ്ലസ് വണ് ക്ലാസുകള് ആരംഭിക്കുന്നത്. എല്ലാ വിഭാഗങ്ങളിലുമായി ഇതുവരെ 3.40 ലക്ഷം വിദ്യാര്ഥികളാണ് പ്രവേശനം നേടിയിട്ടുള്ളത്. ആകെ 4,63,686 കുട്ടികളാണ് ഉന്നത പഠനത്തിനായി അപേക്ഷിച്ചിരുന്നത്. ആദ്യഘട്ട അലോട്ട്മെന്റുകളില് പ്രവേശനം നേടാന് കഴിയാത്ത വിദ്യാര്ത്ഥികള്ക്കായുള്ള സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ ഉടന് ക്ഷണിക്കും. സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള വേക്കന്സിയും മറ്റു വിശദാംശങ്ങളും ഈ…
Read More » -
News
നിലമ്പൂര് ഉപതെരഞ്ഞെടുപ്പ് ; ജമാഅത്തെ ഇസ്ലാമിയെ കടന്നാക്രമിച്ച് സമസ്ത
നിലമ്പൂര് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ രാഷ്ട്രീയ ചര്ച്ചകളില് നിറയുന്ന ജമാഅത്തെ ഇസ്ലാമിയെ കടന്നാക്രമിച്ച് സമസ്ത കാന്തപുരം വിഭാഗം. കേരളത്തില് ഇപ്പോള് ഉയരുന്ന ചര്ച്ചകളില് വ്യക്തമാകുന്നത് ജമാഅത്തെ ഇസ്ലാമി അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില് നിന്ന് പിന്നോട്ട് പോയിരിക്കുന്നു എന്നാണെന്ന് സമസ്ത ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴത്തെ ചര്ച്ചകള് എന്ത് കൊണ്ട് സംഘടന പിരിച്ചു വിട്ടുകൂട എന്നതിനെ കുറിച്ച് ജമാഅത്തെ ഇസ്ലാമി ഗൗരവകമായി ചിന്തിക്കേണ്ട സാഹചര്യം ഉണ്ടാക്കുന്നു എന്നിങ്ങനെയാണ് സമസ്ത ഉയര്ത്തുന്ന വാദങ്ങള്. സമസ്ത എപി വിഭാഗത്തിന്റെ യുവജന സംഘടനയായ എസ്എസ്എഫിന്റെ മുഖമാസികയായ രിസാലയിലാണ് ജമാഅത്തെ ഇസ്ലാമിയെ രൂക്ഷമായി വിമര്ശിക്കുന്നത്.…
Read More » -
Kerala
ഇരട്ട ചക്രവാതച്ചുഴി, സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; അഞ്ചു ജില്ലകളിൽ റെഡ് അലർട്ട്
സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു. കേരളത്തിൽ അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂൺ 17 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ പരമാവധി 40 – 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ മഹാരാഷ്ട്രയ്ക്ക് മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. മറ്റൊരു ചക്രവാതചുഴി വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ സ്ഥിതിചെയ്യുന്നു. കേരളത്തിന് മുകളിൽ ശക്തമായ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നു. ഇതിന്റെയെല്ലാം സ്വാധീനഫലമായിട്ടാണ്…
Read More » -
Business
സംസ്ഥാനത്ത് സ്വര്ണവിലയില് ഇന്ന് നേരിയ ഇടിവ്
സംസ്ഥാനത്ത് റെക്കോര്ഡ് ഭേദിച്ച് കുതിച്ച സ്വര്ണവിലയില് ഇന്ന് നേരിയ ഇടിവ്. പവന് 120 രൂപയാണ് കുറഞ്ഞത്. 74,440 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 15 രൂപയാണ് കുറഞ്ഞത്. 9305 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില. വെള്ളിയാഴ്ചയാണ് ഏപ്രില് 22ലെ റെക്കോര്ഡ് സ്വര്ണവില ഭേദിച്ചത്. ഏപ്രില് 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്ഡ് ആണ് തിരുത്തിയത്. ശനിയാഴ്ചയും വില വര്ധിച്ച് സ്വര്ണവില പുതിയ ഉയരം കുറിക്കുന്നതാണ് കണ്ടത്. 75,000 കടന്നും സ്വര്ണവില കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് ഇന്ന് വില…
Read More » -
News
പതിനൊന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
സംസ്ഥാനത്ത് പതിനൊന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലെയും കുട്ടനാട് താലുക്കിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ കാറ്റും മഴയും കണക്കിലെടുത്താണ് ജില്ലാ കളക്റ്റർമാർ അവധി പ്രഖ്യാപിച്ചിരിക്കിന്നത്. അതേസമയം, മഴ മൂലം വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും DElEd പരീക്ഷ ക്കു മാറ്റമുണ്ടായിരിക്കുന്നതല്ല എന്ന വിവരം അറിയിച്ചിട്ടുണ്ട്.
Read More » -
News
പി.വി.അൻവറിന് വേണ്ടി യൂസഫ് പത്താൻ ഇന്ന് നിലമ്പൂരിൽ പ്രചാരണത്തിന് എത്തും
പരസ്യപ്രചരണം അവസാനിക്കാൻ രണ്ട് നാൾ ബാക്കി നിൽക്കെ നിലമ്പൂരിൽ താരപ്രചാരകരെ ഇറക്കി മുന്നണികൾ. സ്വതന്ത്ര സ്ഥാനാർഥി പി.വി.അൻവറിന് വേണ്ടി ക്രിക്കറ്റ് താരവും തൃണമൂല് എം പിയുമായ യൂസഫ് പത്താൻ ഇന്ന് നിലമ്പൂരിൽ പ്രചാരണത്തിനെത്തും. വൈകിട്ട് മൂന്ന് മണിക്ക് വടപുറം മുതൽ നിലമ്പൂർ ടൗൺ വരെ പിവി അൻവറിനൊപ്പം യൂസഫ് പത്താൻ റോഡ് ഷോയിൽ പങ്കെടുക്കും. രാത്രി ഏഴ് മണിക്ക് വഴിക്കടവിലെ പൊതുയോഗത്തിലും യൂസഫ് പത്താൻ സംസാരിക്കും. യുഡിഎഫിന് വേണ്ടി പ്രിയങ്കാ ഗാന്ധി ഇന്ന് നിലമ്പൂരിൽ പ്രചാരണത്തിനെത്തും. വൈകിട്ട് മൂന്നിന് മൂത്തേടത്തും നാല് മണിക്ക് നിലമ്പൂരിലും…
Read More »