KeralaNews

‘പീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ ഒരു കോടി രൂപ വാഗ്ദാനം ചെയ്തു’; ഡോക്ടര്‍ ജോണ്‍സണ്‍ കെ വര്‍ഗീസിനെതിരെ യുവനടിയുടെ മൊഴി

ലൈംഗിക പീഡന പരാതിയില്‍ ഒളിവിലുള്ള ഡോക്ടര്‍ ജോണ്‍സണ്‍ കെ വര്‍ഗീസിനെതിരെ അറസ്റ്റിലായ യുവനടിയുടെ മൊഴി. പീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ ഡോക്ടര്‍ ജോണ്‍സണ്‍ കെ വര്‍ഗീസ് ഒരു കോടി രൂപ വാഗ്ദാനം ചെയ്തു. എന്നാല്‍ ഈ ഓഫര്‍ നിരസിച്ചതോടെയാണ് ഡോക്ടര്‍ മര്‍ദ്ദിച്ചതായി കാണിച്ച് പരാതി നല്‍കിയതെന്ന് യുവനടി പൊലീസിനോട് പറഞ്ഞു. ഡോക്ടറെ മര്‍ദ്ദിച്ചെന്ന കേസിലാണ് നടിയും സുഹൃത്തുക്കളും അറസ്റ്റിലായത്.

ഇ എൻ സുരേഷ് ബാബുവിനെതിരായ ലൈംഗികാതിക്രമ പരാതി: അന്വേഷണവുമായി സിപിഎം ഐസിസി; വനിതാ നേതാവിന്റെ മൊഴിയെടുത്തു
പീഡനവുമായി ബന്ധപ്പെട്ട തെളിവുകള്‍ ഡോക്ടറുടെ മൊബൈല്‍ ഫോണിലുണ്ട്. ആ തെളിവുകള്‍ നശിപ്പിക്കാതിരിക്കാനാണ് ഫ്‌ലാറ്റില്‍ വെച്ച് പിടിച്ചെടുത്ത ഡോക്ടറുടെ ഫോണ്‍ തിരികെ നല്‍കാതിരുന്നത്. ബന്ധുവായ പരാതിക്കാരി വഴി ഫോണ്‍ പൊലീസിന് കൈമാറുകയായിരുന്നു ലക്ഷ്യമെന്നും യുവനടി പൊലീസിനോട് പറഞ്ഞു. അറസ്റ്റിലായ യുവനടി അടക്കം മൂന്നുപേരെയും ഫ്‌ലാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് അറിയിച്ചു.

ലൈംഗിക പീഡന പരാതിയെത്തുടര്‍ന്ന് ഒളിവിലുള്ള ഡോക്ടര്‍ ജോണ്‍സണ്‍ കെ വര്‍ഗീസിനായി പൊലീസ് അന്വേഷണം തുടരുകയാണ്. മറ്റ്‌ സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. പ്രതിക്കായി ലുക്ക് ഔട്ട് സര്‍ക്കുലറും പുറത്തിറക്കിയിട്ടുണ്ട്. ഡോക്ടര്‍ക്കെതിരെ പെരുമാറ്റദൂഷ്യത്തിന് സഹപ്രവര്‍ത്തകര്‍ ആശുപത്രി അധികൃതര്‍ക്ക് നല്‍കിയ പരാതിയുടെ വിശദാംശങ്ങളും പൊലീസ് ശേഖരിച്ചു. ഈ മാസം മൂന്നാം തീയതിയാണ് ഡോക്ടര്‍ അവസാനമായി ആശുപത്രിയിലെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button