police

  • News

    ചങ്ങനാശ്ശേരിയിലെ കൂട്ട ആത്മഹത്യ; മരിച്ചവരുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് അന്വേഷണം തുടങ്ങി

    ചങ്ങനാശ്ശേരിയിലെ കുടുംബത്തിന്‍റെ കൂട്ട ആത്മഹത്യയുടെ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുന്നു. മരിച്ച സാജുവിന്‍റെയും സവിന്‍റേയും സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് അന്വേഷണം തുടങ്ങി. ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളും ശേഖരിക്കും. സവിൻ സാജു ചില ഓൺലൈൻ ഗെയ്മിങ്ങിലും ട്രേഡിങ്ങിലും ഇടപെട്ട് പണം നഷ്ടപെടുത്തിയിട്ടുണ്ടെന്ന് ബന്ധുക്കളിൽ ചിലർ മൊഴി നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ചും വിശദമായ അന്വേഷണം നടക്കുകയാണ്. വിദേശത്തുള്ള സവിന്‍റെ ഭാര്യയിൽ നിന്നും അന്വേഷണം സംഘം വിവരങ്ങൾ തേടും. സാമ്പത്തിക ബാധ്യതയാണ് മരിക്കാൻ കാരണമെന്നായിരുന്നു ആത്മഹത്യക്കുറിപ്പില്‍. ഇന്നലെ കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം ചെയ്ത മൂന്ന് മ‍ൃതദേഹവും…

    Read More »
  • News

    ടൈഗർ ഷ്റോഫ് വധശ്രമകേസ്: പ്രതികൾ പല ബോളിവുഡ് താരങ്ങളെയും ലക്ഷ്യമിട്ടതായി പൊലീസ്; രണ്ട് പേർ കൂടി അറസ്റ്റിലായി

    ടൈഗർ ഷ്റോഫ് വധശ്രമകേസ് പ്രതികൾ പല ബോളിവുഡ് താരങ്ങളെയും ലക്ഷ്യമിട്ടതായി പൊലീസ്. മുംബൈയിലെ താരങ്ങളുടെ വീടുകളിൽ പ്രതികൾ നിരീക്ഷണം നടത്തിയതായി കണ്ടെത്തി. അക്രമികൾക്ക് തോക്ക് എത്തിച്ചു നൽകിയ യുവതികൾ ഉൾപ്പടെ നാലുപേരെ കസ്റ്റഡിയിൽ വിട്ടു. ഇതിനിടെ കേസിൽ രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. സൽമാൻ ഖാനെ ലക്ഷ്യമിട്ടെത്തിയ അക്രമികൾ മറ്റ് ആറ് ബോളിവുഡ് താരങ്ങളെയും നിരീക്ഷിച്ചതായാണ് വിവരം. വൈ പ്ലസ് കാറ്റഗറി സുരക്ഷയുളള സൽമാനെ ആക്രമിക്കാൻ സാധിക്കില്ലെന്നുറപ്പായതോടെ അമിതാഭ് ബച്ചൻ, ആമിർ ഖാൻ, ഷാരൂഖ് ഖാൻ, രണ്‍ബീർ കപൂർ തുടങ്ങിയവരുടെ വീടുകളിലുമെത്തി.…

    Read More »
  • News

    അച്ഛനുമായി പിണങ്ങി 2009ൽ വീട് വിട്ടിറങ്ങി; 17 വർഷത്തിന് ശേഷം മകനെ കണ്ടെത്തി തിരികെ വീട്ടിലെത്തിച്ച് പൊലീസ്

    അച്ഛനുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് 2009ൽ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വർഷത്തിന് ശേഷം പനങ്ങാട് പൊലീസ് കണ്ടെത്തി. പനങ്ങാട് ഭജനമഠത്തിന് സമീപം പുത്തൻകുളത്തിൽ ദേവന്റെ മകൻ രാജീവ്കുമാറിനെയാണ് (44) പൊലീസ് കണ്ടെത്തി ബന്ധുക്കൾക്ക് കൈമാറിയത്. വീട് വിട്ടതിന് ശേഷം രാജീവ് ബന്ധുക്കളുമായോ സുഹൃത്തുക്കളുമായോ ബന്ധപ്പെട്ടിരുന്നില്ല. സീലിങ് ജോലി പഠിച്ചിരുന്ന രാജീവ് കണ്ണൂർ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ ജോലി ചെയ്താണ് കഴിഞ്ഞിരുന്നത്. രണ്ട് വർഷം മുൻപ് കേരളത്തിൽ തിരിച്ചെത്തിയെങ്കിലും വീട്ടിലേക്ക് പോയില്ല. തുടർന്ന് കളമശേരിയിലെ ലോഡ്ജിൽ താമസിച്ച് ജോലി ചെയ്യുകയായിരുന്നു. ഇതിനിടെ രാജീവിന്റെ അച്ഛൻ ദേവൻ 2015ൽ…

    Read More »
  • News

    ഓസ്‌ട്രേലിയയിൽ ജോലിവാഗ്ദാനം ചെയ്ത് രണ്ട് സ്ത്രീകളിൽനിന്ന് 21 ലക്ഷം തട്ടിയെടുത്തു; രണ്ടുപേർ അറസ്റ്റിൽ

    ഓസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് 21 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ സുഹൃത്തുക്കളായ യുവാവും യുവതിയും അറസ്റ്റിൽ. തൃശൂർ മുരിങ്ങൂർ നാലുകെട്ടിൽ കടവിള വീട്ടിൽ ഷഫീഖ്(49), മലപ്പുറം നിലമ്പൂർ പാടികുളത്തുംപടി വീട്ടിൽ സഫ്ന(32) എന്നിവരെയാണ് വിഴിഞ്ഞം പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തത്. വിഴിഞ്ഞം സ്വദേശികളായ അജിത, മേരി ഗ്ലാൻസ് എന്നിവർ നൽകിയ പരാതിയിലാണ് ഇവരെ പിടികൂടിയത്. ഓസ്ട്രേലിയയിലെ പ്രമുഖ കമ്പനിയിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു ഇരുവരിൽനിന്ന് 21 ലക്ഷംരൂപ ഷഫീഖും സഫ്‌നയും തട്ടിയെടുത്തത്. കഴിഞ്ഞ ഏപ്രിലിലായിരുന്നു വിഴിഞ്ഞംസ്വദേശികൾ സംഘത്തിന് പണം നൽകിയത്. തുടർന്ന്…

    Read More »
  • Kerala

    പാലക്കാട് രണ്ടു കുട്ടികൾ വാട്ടർ ടാങ്കിൽ വീണ് മരിച്ചത് കൊലപാതകം; അമ്മ പൊലീസ് കസ്റ്റഡിയിൽ

    പാലക്കാട് കൊഴിഞ്ഞാമ്പാറ മേനോൻപാറയിൽ വാട്ടർ ടാങ്കിൽ വീണ് രണ്ടു കുട്ടികൾ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കുട്ടികളുടെ അമ്മ നിവേദ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാട്ടുകാരുടെ പരാതിയെത്തുടർന്നാണ് അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ അമ്മ കുറ്റം സമ്മതിച്ചതായാണ് പൊലീസ് സൂചിപ്പിക്കുന്നത്. കൊലപാതക കാരണം വ്യക്തമല്ല. കൂരാൻക്കാട്ടിൽ ജോൺ കുമാറിന്റെ മക്കളായ അഞ്ചു വയസ്സുകാരി ജനിഫർ ജൂലിയറ്റ്, മൂന്ന് വയസ്സുകാരൻ റോബിൻ ക്രിസ്റ്റഫർ എന്നിവരാണ് ഇന്നലെ മരിച്ചത്. കളിച്ചുകൊണ്ടിരിക്കുന്നതിനിടെ വീട്ടുപരിസരത്തെ വാട്ടർ ടാങ്കിൽ വീഴുകയായിരുന്നുവെന്നായിരുന്നു വീട്ടുകാർ പറഞ്ഞത്. അപകടം ഉണ്ടായ സമയത്ത് കുട്ടികളെ കൂടാതെ അമ്മ…

    Read More »
  • Kerala

    ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍, മീഷോ; ഇ-കോമേഴ്സ് സൈറ്റുകളുടെ പേരില്‍ വ്യാജ ഓഫറുകള്‍; മുന്നറിയിപ്പ്

    പ്രമുഖ ഓണ്‍ലൈന്‍ സൈറ്റുകളുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകളില്‍ മുന്നറിയിപ്പുമായി പൊലീസ്. ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്ല്യണ്‍ ഡേയ്‌സ്, ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍, മീഷോ മെഗാ ബ്ലോക്ബസ്റ്റര്‍ സെയില്‍, തുടങ്ങിയ ഓഫര്‍ സെയിലുകള്‍ ആരംഭിക്കുന്നതിന്റെ മറവിലാണ് തട്ടിപ്പ്. ഈ അവസരം മുതലെടുത്ത് അതേ ഡിസൈനിലുള്ള വ്യാജ ഇ-കോമേഴ്സ് വെബ്‌സൈറ്റുകളിലൂടെയും ലിങ്കുകളിലൂടെയും ആപ്പുകളിലൂടെയും ഉപഭോക്താക്കളെ കബളിപ്പിക്കുകയാണ് രീതി. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: ബ്രാന്‍ഡുകളുടെ ലോഗോയും പേരും ഉപയോഗിച്ച് സോഷ്യല്‍ മീഡിയ, വാട്ട്സാപ്പ്, എസ്.എം.എസ് എന്നിവ വഴി വരുന്ന വ്യാജ പരസ്യ ലിങ്കുകളില്‍ കയറി ഓര്‍ഡര്‍ ചെയ്യാതിരിക്കുക. ഒറ്റനോട്ടത്തില്‍ യഥാര്‍ത്ഥമെന്ന്…

    Read More »
  • News

    മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസ്: ആന്റോ അ​ഗസ്റ്റിനെ ചോദ്യം ചെയ്യാൻ പൊലീസ്

    വ്യാജ വിവാഹ ആരോപണം ഉയർത്തി മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാൻ പൊലീസ്. തിങ്കളാഴ്ച ഹാജരാകാൻ ആന്റോയ്ക്ക് നോട്ടീസ് നൽകിയിരിക്കുകയാണ്. കളമശ്ശേരി സ്റ്റേഷനിൽ ആണ് ചോദ്യം ചെയ്യൽ. രണ്ടാഴ്ച മുമ്പാണ് ഒരു പൊതുചടങ്ങിൽ സംസാരിക്കവേയാണ് ആന്‍റോ അഗസ്റ്റിൻ മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിലുളള ഗുരുതര പരാമര്‍ശം നടത്തിയത്.

    Read More »
  • News

    കൊച്ചിയില്‍ വന്‍ മയക്കുമരുന്നുവേട്ട; 305 ഗ്രാം എംഡിഎംഎ പിടികൂടി, മൂന്നുപേര്‍ അറസ്റ്റില്‍

    എറണാകുളം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നായി വന്‍ മയക്കു മരുന്നുവേട്ട. കൊച്ചിയില്‍ രണ്ടിടങ്ങളില്‍ നിന്നായി 305 ഗ്രാം എംഡിഎംഎ പിടികൂടി. അഫ്‌സല്‍, ജസ്‌ന സൂസന്‍, ജൂബി എന്നിവര്‍ പിടിയിലായി. ഇവരില്‍ നിന്നും 198 ഗ്രാം എംഎഡിഎംഎ കണ്ടെടുത്തു. റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തു നിന്നാണ് 107 ഗ്രാം എംഡിഎംഎയുമായി വിഷ്ണു ബി പൈ എന്നയാള്‍ പിടിയിലായത്. ഇതും വില്‍പ്പനയ്ക്കായി എത്തിച്ചതാണെന്നാണ് പൊലീസിന്റെ നിഗമനം. വീണ്ടും കൊച്ചിയില്‍ വ്യാപകമായി ലഹരിയെത്തുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസിന്റെ പരിശോധന. ആലുവയില്‍ ഹെറോയിനുമായി രണ്ട് ഇതരസംസ്ഥാനക്കാരും പിടിയിലായിട്ടുണ്ട്. അസം സ്വദേശികളായ…

    Read More »
  • News

    ഓപ്പറേഷൻ തൂഫാൻ; തൊടുപുഴയിൽ രാത്രി നിയന്ത്രണം കടുപ്പിക്കാൻ പൊലീസ്, രാത്രി 12ന് ശേഷം കടകള്‍ പ്രവർത്തിക്കരുത്

    ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി തൊടുപുഴ നഗരസഭ പരിധിയിൽ രാത്രി 12ന് ശേഷം കടകൾ അടയ്ക്കണമെന്ന പൊലീസ് നിർദ്ദേശത്തിനെതിരെ ഒരുവിഭാഗം വ്യാപാരികൾ. പൊലീസിൻ്റേത് ഏകപക്ഷീയമായ തീരുമാനമെന്നും രാത്രിയാത്രക്കാർക്കുൾപ്പെടെ തിരിച്ചടിയെന്നുമാണ് വ്യാപാരികൾ പറയുന്നത്. എന്നാൽ ഒരുമാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ മാത്രമാണ് രാത്രി നിയന്ത്രണം നടപ്പാക്കാനൊരുങ്ങുന്നതെന്നാണ് പൊലീസ് പറയുന്നത്. തൊടുപുഴ കേന്ദ്രീകരിച്ച് ലഹരി വ്യാപനം കൂടുന്നുവെന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നഗരത്തിൽ രാത്രികാല നിയന്ത്രണം പൊലീസ് കടുപ്പിക്കുന്നത്. രാത്രി 12 വരെ മാത്രമേ, ഹോട്ടലുകളും തട്ടുകടകളും ചായക്കടകളുമൊക്കെ പ്രവർത്തിക്കാവൂ എന്നാണ് നിർദ്ദേശം. ഇവിടങ്ങളിൽ ജോലിയെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുൾപ്പെടെയുളളവരുടെ വിവരങ്ങൾ പ്രത്യേകം…

    Read More »
  • News

    ഓട്ടോ ഡ്രൈവറുടെ സംശയം തുമ്പായി; അര്‍ജുനെ പിടികൂടിയത് അതിസാഹസികമായി

    കണ്ണൂരിലെ വനിതാ അഭിഭാഷകയുടെ അപ്പാര്‍ട്ട്‌മെന്റിലെത്തിയപ്പോഴാണ് അര്‍ജുന്‍ ആയങ്കിയ്ക്ക് പിടി വീണത്. ഓട്ടോറിക്ഷയിലാണ് അര്‍ജുന്‍ ഫ്‌ലാറ്റിലെത്തിയത്. ഓട്ടോ ഡ്രൈവര്‍ക്ക് തോന്നിയ സംശയമാണ് അര്‍ജുന്‍ ആയങ്കിയെ പിടികൂടുന്നതില്‍ നിര്‍ണായകമായത്. ഇന്നലെ ഉച്ചയോടെയാണ് അര്‍ജുന്‍ ആയങ്കി കണ്ണൂരിലെത്തിയതെന്നാണ് പൊലീസ് നിഗമനം. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഫ്‌ലാറ്റ് വളഞ്ഞ് പൊലീസ് അര്‍ജുന്‍ ആയങ്കിയെ പിടികൂടുന്നത്. അപ്പാര്‍ട്ട്‌മെന്റിന്റെ എല്ലാ പ്രധാന വഴികളും രഹസ്യമായി ബന്തവസ്സ് ആക്കിയശേഷമായിരുന്നു പൊലീസിന്റെ ഓപ്പറേഷന്‍. പൊലീസ് സാന്നിധ്യം മനസ്സിലാക്കിയ അര്‍ജുന്‍ ആയങ്കി പിന്നിലൂടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വളഞ്ഞ പൊലീസ് സാഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നു. ഡിഐജി കാർത്തികിന്റെ നേതൃത്വത്തിലുള്ള പൊലീസ്…

    Read More »
Back to top button