kerala news
-
News
സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഈ മാസം 25 ന് കോഴിക്കോട്ട് തുടക്കമാകും, മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും
കോഴിക്കോട് നടക്കുന്ന ഇത്തവണത്തെ സംസ്ഥാന സ്കൂൾ കായികമേള മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ഈ മാസം 25 നാണ് 7 ദിവസം നീണ്ടുനിൽക്കുന്ന കായികമേളക്ക് മുഖ്യമന്ത്രി തിരികൊളുത്തുക. തിരുവനന്തപുരത്ത് നിന്നുള്ള ട്രോഫി പ്രയാണവും കാസർകോട് നിന്നുള്ള ദീപശിഖാ പ്രയാണവും ഈ മാസം 25 ന് രാവിലെ കോഴിക്കോട് ബീച്ചിൽ സംഗമിക്കും. നഗരപ്രദക്ഷിണം നടത്തി മാർച്ച് പാസ്റ്റോടെ പ്രധാന വേദിയായ എൻ ഐ ടിയിൽ എത്തിച്ചേരും. ശേഷമാകും മുഖ്യമന്ത്രി മേളയുടെ ഉദ്ഘാടനം നിർവഹിക്കുക. സമാപന സമ്മേളനത്തിൽ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയായിരിക്കും…
Read More » -
News
ശുചിമുറിയുടെ അവസ്ഥ കണ്ട് മൂക്കു പൊത്തി മുഖ്യമന്ത്രി; അവലോകനയോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തി
ശുചിമുറി ബ്ലോക്കിലെ അവസ്ഥ കണ്ട് മൂക്കു പൊത്തി മുഖ്യമന്ത്രി. ശബരിമല സന്ദർശനത്തിന് എത്തിയപ്പോഴാണ് മുഖ്യമന്ത്രി ശുചിമുറി ബ്ലോക്ക് സന്ദർശിച്ചത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ . ദേവസ്വം മന്ത്രി കെ.മുരളീധരനും സാംസ്കാരിക മന്ത്രി പി.സി.വിഷ്ണുനാഥും പങ്കെടുത്തു. ഭക്തർക്ക് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഈ സീസൺ കഴിഞ്ഞാൽ ശബരിമലയെ തിരുപ്പതി മോഡലാക്കാനുള്ള പ്രവർത്തനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് നാൽപതിനായിരത്തോളം ഭക്തരാണ് ശബരിമലയിലെത്തിയത്. തയാറെടുപ്പുകളിൽ മെല്ലെപ്പോക്കാണെന്ന് ആക്ഷേപം ഉയരുന്നുണ്ട്. തുലാമാസ പൂജയ്ക്കു തന്നെ തിരക്കേറുമ്പോൾ അത്രയും പേരെ ഉൾക്കൊള്ളാനുള്ള സജ്ജീകരണങ്ങൾ ചെയ്തിട്ടില്ല. ഒരുമാസത്തിനു…
Read More » -
News
നെടുമ്പാശേരി മിനികൂപ്പര് അപകടം: സുഹൈലിന് ജാമ്യമില്ല
നെടുമ്പാശേരി എയര്പോര്ട്ട് റോഡില് മൂന്നുപേര് കാറിടിച്ച് മരിച്ച കേസില് പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷ തള്ളി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. കേസില് കഴിഞ്ഞ ദിവസം വാദം പൂര്ത്തിയായിരുന്നു. രണ്ടരമണിക്കൂര് നേരമാണ് വാദം നീണ്ടുനിന്നത്. കേസിലെ മറ്റു പ്രതികളായ നിനവ്, ജോയല് ,അമീന് എന്നിവരുടെ ജാമ്യാപേക്ഷയും തള്ളിയിട്ടുണ്ട്. 105ാം വകുപ്പ് പ്രകാരമുള്ള കുറ്റകരമായി നരഹത്യ ചുമത്തിയിരിക്കുന്നത് നിലനില്ക്കില്ലെന്ന് പ്രതിഭാഗം വാദിച്ചു. ദൃക്സാക്ഷി പോലും ഇല്ലാത്ത കേസില് ആദ്യം എഫ്ഐആര് ഇട്ടപ്പോള്തന്നെ 105ാം വകുപ്പ് ചുമത്തുകയായിരുന്നു. ഇത് നിലനില്ക്കില്ല. മൂന്ന് പേര് ഒരു സ്കൂട്ടറിലും കൂട്ടുകാരന് ഒറ്റയ്ക്കൊരു…
Read More » -
News
ശബരിമലയെ രാജ്യത്തെ ഏറ്റവും മികച്ച തീര്ത്ഥാടന കേന്ദ്രമാക്കി മാറ്റും: മുഖ്യമന്ത്രി
ശബരിമലയെ രാജ്യത്തെ ഏറ്റവും മികച്ച തീര്ത്ഥാടന കേന്ദ്രമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്. ഈ തീര്ത്ഥാടന കാലയളവ് കഴിഞ്ഞാല് ശബരിമലയിലെത്തുന്ന ഭക്തര്ക്ക് തിരുപ്പതി മോഡലില് സൗകര്യങ്ങള് ഏര്പ്പെടുത്തുന്നതിനുള്ള നടപടികള് ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മണ്ഡല മകരവിളക്ക് തീര്ഥാടനവുമായി ബന്ധപ്പെട്ടുള്ള ക്രമീകരണങ്ങളും മുന്നൊരുക്കങ്ങളും വിലയിരുത്തുന്നതിന് പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തില് ചേര്ന്ന വിവിധ വകുപ്പുകളുടെ അവലോകന, ഏകോപന യോഗത്തിനു ശേഷം മാധ്യമ പ്രവര്ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വഴിപാട്, പ്രസാദം തുടങ്ങിയവ ദേവസ്വം ബോര്ഡിന്റെ നിയന്ത്രണത്തിലാണ് എന്നും അപ്പം, അരവണ തുടങ്ങിയവയ്ക്ക് ഇത്തവണ ക്ഷാമം ഉണ്ടാകില്ലെന്ന് ദേവസ്വം…
Read More » -
News
തപാലിലല്ല, പിണറായിയുടെ വീട്ടിൽ ഇഡി ഉദ്യോഗസ്ഥർ നേരിട്ടെത്തി; മാസപ്പടി കേസിൽ വെള്ളിയാഴ്ച ഹാജരാകണം
മാസപ്പടി കേസിൽ അന്വേഷണം അതിവേഗമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി). മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള സ്വകാര്യ വസതിയിലെത്തി ഇ ഡി ഉദ്യോഗസ്ഥർ സമൻസ് ചുവരിൽ പതിപ്പിച്ചു. വരുന്ന വെള്ളിയാഴ്ച ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നാണ് സമൻസിലെ നിർദേശം. ഇ ഡി സംഘം എത്തുമ്പോൾ പിണറായിയും ഭാര്യയും മകളും വീട്ടിൽ ഉണ്ടായിരുന്നില്ല. പിണറായി കണ്ണൂരിലാണുള്ളത്. സമൻസ് തപാൽ മാർഗ്ഗം ലഭിക്കുമെന്ന് കരുതിയിരുന്ന സ്ഥാനത്താണ് ഉദ്യോഗസ്ഥർ നേരിട്ടെത്തി ചുമരിൽ പതിപ്പിച്ചത്. സംഭവം അറിഞ്ഞതിനെ തുടർന്ന് മുൻ മന്ത്രി വി ശിവൻകുട്ടി അടക്കമുള്ള മുതിർന്ന…
Read More » -
News
‘ഏകപക്ഷീയമായ ശൈലി തിരിച്ചടിയായി, സര്ക്കാരും പാര്ട്ടിയും തമ്മില് ഏകോപനം ഉണ്ടായില്ല’; പിണറായിക്കെതിരെ രൂക്ഷവിമര്ശനം
കാസര്കോട് ജില്ലയിലെ സിപിഎം വിശാല ജില്ലാ കമ്മിറ്റി യോഗത്തില് മുന്മുഖ്യമന്ത്രി പിണറായി വിജയന് രൂക്ഷ വിമര്ശനം. വീട്ടില് പോയി പറയാന് തുടങ്ങിയ പിണറായി വിജയന്റെ സമീപനം തെരഞ്ഞെടുപ്പ് തോല്വിക്ക് കാരണമായി. സര്ക്കാരും പാര്ട്ടിയും തമ്മില് ഏകോപനം ഉണ്ടായില്ല. പിണറായി വിജയന്റെ ശൈലിയും തിരിച്ചടിക്ക് കാരണമായതായി പ്രതിനിധികള് തുറന്നടിച്ചു. പിണറായി വിജയന്റേത് ഏകപക്ഷീയമായ ശൈലിയാണ്. അദ്ദേഹത്തിന്റെ ഇടപെടലുകളും പെരുമാറ്റവും പാര്ട്ടി ബന്ധുക്കള്ക്കും അനുഭാവികള്ക്കും വലിയ മാനസിക വിഷമങ്ങള് ഉണ്ടാക്കുന്നതാണ്. പലപ്പോഴും സര്ക്കാര് ഒറ്റയ്ക്ക് തീരുമാനമെടുത്തു. ഇതേത്തുടര്ന്ന് പാര്ട്ടി പലഘട്ടങ്ങളിലും പ്രതിരോധത്തിലായിപ്പോയെന്നും പ്രതിനിധികള് പറഞ്ഞു. തൃക്കരിപ്പൂര് മണ്ഡലത്തിലെ…
Read More » -
News
പിണറായിക്കെതിരായ എഫ്ഐആറിനെച്ചൊല്ലി പാര്ലമെന്ററി പാര്ട്ടി യോഗത്തിലും തര്ക്കം; പ്രതിഷേധവുമായി മാത്യു കുഴല്നാടന്
സിഎംആര്എല് – എക്സാലോജിക് കേസില് പിണറായി വിജയനെതിരായ സര്ക്കാര് സമീപനത്തിലെ അഭിപ്രായ ഭിന്നതയ്ക്കൊടുവില് കോണ്ഗ്രസ് പാര്ലമെന്ററി പാര്ട്ടി യോഗത്തില് നിന്നും മാത്യു കുഴല്നാടന് എംഎല്എ ഇറങ്ങിപ്പോയി. വാക്കേറ്റത്തോളം വരെ നീണ്ട യോഗത്തിനൊടുവിലായിരുന്നു ഇറങ്ങിപ്പോക്ക്. വിഷയത്തില് മുഖ്യമന്ത്രി വിഡി സതീശന് അടക്കമുള്ളവര് എതിര് നിലപാട് സ്വീകരിച്ചതോടെ, യോഗത്തില് മാത്യു കുഴല്നാടന് ഒറ്റപ്പെട്ടു പോയി. കേസില് പിണറായി വിജയനെതിരേ ആദ്യമേ എഫ്ഐആര്. ഇട്ട് കേസ് രജിസ്റ്റര് ചെയ്യാന് മടിച്ചത് തെറ്റായിപ്പോയെന്ന നിലപാട് വൈകീട്ട് ചേര്ന്ന പാര്ലമെന്ററി പാര്ട്ടി യോഗത്തിലും മാത്യു കുഴല്നാടന് ആവര്ത്തിച്ചു. എക്സാലോജിക് കേസില് ഒറ്റയാള്പ്പോരാട്ടമാണ്…
Read More » -
News
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: അപേക്ഷിക്കാനുള്ള വാര്ഷിക വരുമാന പരിധി കൂട്ടി; സാധാരണക്കാർക്ക് ആശ്വാസം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില് നിന്നുള്ള സഹായത്തിന് അര്ഹതാ മാനദണ്ഡമായ കുടുംബ വാര്ഷിക വരുമാന പരിധി മൂന്നുലക്ഷം രൂപയാക്കി ഉയര്ത്താന് മന്ത്രിസഭായോഗം തീരുമാനിച്ചെന്ന് മുഖ്യമന്ത്രി അറിയിച്ചു. മുമ്പ് ഇത് രണ്ട് ലക്ഷമായിരുന്നു. പോര്ട്ടല് മുഖേന ധനസഹായം അനുവദിക്കാനുള്ള അധികാരം വര്ധിപ്പിച്ചു. മുഖ്യമന്ത്രിക്ക് അഞ്ചു ലക്ഷം രൂപയും റവന്യൂ മന്ത്രിക്ക് ഒരു ലക്ഷം രൂപയും റവന്യൂ വകുപ്പ് സ്പെഷ്യല് സെക്രട്ടറിക്ക് 50,000 രൂപയും ജില്ലാ കലക്ടര്ക്ക് 25,000 രൂപയും അനുവദിക്കാന് അധികാരം നല്കി. അടിയന്തര സാഹചര്യങ്ങളെ നേരിടാന് കലക്ടര്മാര്ക്ക് ഒരു കോടി രൂപ വീതം അണ്ടൈഡ് ഫണ്ട് അനുവദിക്കാനും…
Read More » -
Kerala
തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി
മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി ജയിൽ മോചിതനായി. അനധികൃത സ്വത്ത് സമ്പാദന കേസിൽ തച്ചങ്കരിക്ക് ലഭിച്ച തടവുശിക്ഷ കേരള ഹൈക്കോടതി മരവിപ്പിച്ചതോടെയാണ് അദ്ദേഹം പുറത്തിറങ്ങിയത്. ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് തച്ചങ്കരി നൽകിയ ഹർജിയിൽ ജസ്റ്റിസ് എ ബദറുദ്ദീനാണ് വിധി പുറപ്പെടുവിച്ചത്. കോട്ടയം വിജിലൻസ് പ്രത്യേക കോടതി വിധിച്ച ശിക്ഷാവിധിക്കെതിരെ തച്ചങ്കരി നൽകിയ അപ്പീൽ ഹർജി പരിഗണിച്ചാണ് ഇടക്കാല ഉത്തരവ്. അനധികൃത സ്വത്തുസമ്പാദനക്കേസിൽ സെപ്റ്റംബർ 17 നാണ് കോട്ടയം എൻക്വയറി കമ്മീഷണർ ആൻഡ് വിജിലൻസ് സ്പെഷ്യൽ ജഡ്ജി തച്ചങ്കരി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പിന്നാലെ നാല്…
Read More » -
News
മാസപ്പടി കേസ്: ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകി പിണറായിയും റിയാസും
സിഎംആര്എൽ-എക്സാലോജിക് മാസപ്പടി ഇടപാട് കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുഹമ്മദ് റിയാസും സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചു. ഹര്ജിയുടെ ഡയറി നമ്പറായി. വിജിലൻസ് എഫ്ഐആർ നടപടികൾ സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. അതേ സമയം ഹര്ജി ഇന്ന് പരിഗണിക്കില്ലെന്ന വിവരമാണ് പുറത്തുവരുന്നത്. അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം തള്ളിയിരിക്കുകയാണ്. മാസപ്പടി ഹവാല കേസുകളിൽ പിണറായി വിജയനടക്കമുള്ള പ്രതികൾക്ക് ഇന്നലെ ഹൈക്കോടതിയിൽ തിരിച്ചടി നേരിട്ടുന്നു. അഴിമതിയിൽ കേസ് എടുക്കാനുള്ള സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകാനുള്ള അനുമതി അപേക്ഷ ഡിവിഷൻ ബഞ്ച് തള്ളി. എഫ്ഐആർ രജിസ്റ്റർ…
Read More »