KeralaNews

കുട്ടികളുടെ വാഹന ദുരുപയോഗം, രക്ഷിതാക്കൾക്ക് നിയന്ത്രിക്കാനായില്ലെങ്കിൽ വാഹനം വിൽക്കട്ടെ- ഗതാഗത മന്ത്രി

കുട്ടികളുടെ വാഹന ഉപയോഗത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി സി.പി.ജോൺ. കുട്ടികൾ വാഹനം ഉപയോഗിച്ചാൽ രക്ഷിതാക്കൾക്കെതിരെയായിരിക്കും നടപടിയെടുക്കുക. കുട്ടികളെ നിയന്ത്രിക്കാനായില്ലെങ്കിൽ രക്ഷിതാക്കൾ വാഹനം വിൽക്കട്ടെയെന്നും മന്ത്രി പറഞ്ഞു. കുട്ടികൾ ഉൾപ്പെട്ട വാഹാനാപകട കേസുകൾ പെരുകുന്നതിനിടെയിലാണ് മന്ത്രിയുടെ പ്രതികരണം

കേസെടുക്കുന്ന കാര്യത്തിൽ യാതൊരു ദയയും ഉണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിന് അടിസ്ഥാനപരമായ കാരണം സമയക്രമമാണെന്നും സി.പി.ജോൺ പറഞ്ഞു.

ബസുകളുടെ സമയക്രമം പുനഃക്രമീകരിക്കുന്നതിന് സർക്കാർ നീക്കം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button