തിരുവനന്തപുരം സെൻട്രലിൽ യുഡിഎഫ് സ്ഥാനാർഥി സി.പി. ജോൺ

നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം സെൻട്രലിൽ യുഡിഎഫ് സ്ഥാനാർഥിയായി സി.പി. ജോൺ മത്സരിക്കും.
CMP ക്ക് സീറ്റ്നല്കാൻ UDF കമ്മിറ്റിയിൽ തീരുമാനമായി. CMP സ്റ്റേറ്റ് സെക്രട്ടറിയാണ് നിലവിൽ സി പി ജോൺ .
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് അദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്, എസ്.എഫ്.ഐ കേരള സംസ്ഥാന കമ്മിറ്റിയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായും എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റിയുടെ ദേശീയ വൈസ് പ്രസിഡന്റായും (1981–1986) പ്രവർത്തിച്ചിട്ടുണ്ട്.
2014-ൽ CMP സ്ഥാപകൻ എം. വി. രാഘവൻ്റെ മരണത്തെത്തുടർന്ന് പാർട്ടി പിളർന്നതിനുശേഷം യു.ഡി.എഫിൽ തുടർന്ന കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയുടെ വിഭാഗത്തെ പ്രധാനിയാണ് സി പി ജോൺ.
രണ്ട് തവണ കേരള സംസ്ഥാന ആസൂത്രണ ബോർഡിൽ അംഗമായി സേവനമനുഷ്ഠിച്ചിട്ടുള്ള സി പി നിലവിൽ ഹിന്ദ് മസ്ദൂർ സഭയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗവും CMP സ്റ്റേറ്റ് സെക്രെട്ടറിയുമാണ്.
രാഷ്ട്രീയത്തിനപ്പുറം, അദ്ദേഹം ഒരു എഴുത്തുകാരനും ഇന്ത്യൻ എക്സ്പ്രസ് പോലുള്ള പ്രസിദ്ധീകരണങ്ങളിൽ സ്ഥിരം കോളമിസ്റ്റുമാണ്, കൂടാതെ ഒട്ടനവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.
മാര്‍ക്സിന്റെ ആശയങ്ങള്‍ ഒട്ടും ചോര്‍ന്നുപോകാതെ സാധാരണക്കാര്‍ക്കുപോലും മനസ്സിലാകുന്ന തരത്തില്‍ ലളിതമായി വിശദീകരി ക്കുന്ന “മാർക്സിന്റെ മൂലധനം – ഒരു വിശദവായന” രണ്ടു വോള്യങ്ങളിലായി ഡിസി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേരളത്തിലെ പ്രമുഖ സാമ്പത്തികകാര്യവിദഗ്ദ്ധൻ കൂടിയായ സി പി ജോൺ തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിന് ഒരു മുതൽക്കൂട്ടായിരിക്കുമെന്ന് CMP പ്രതിനിധി അവകാശപ്പെട്ടു.



