c p jOHN

  • Kerala

    ‘സംസ്ഥാനത്ത് എ ഐ ക്യാമറകൾ വഴിയുള്ള ട്രാഫിക് നിയമലംഘന പരിശോധനകളും പിഴ ഈടാക്കലും തുടരും’; മന്ത്രി സി.പി. ജോൺ

    എ ഐ ക്യാമറകൾ വഴിയുള്ള ട്രാഫിക് നിയമലംഘന പരിശോധനകളും പിഴ ഈടാക്കലും തുടരുമെന്ന് മന്ത്രി സി.പി. ജോൺ. ക്യാമറകൾ പ്രവർത്തനരഹിതമാണെന്ന തരത്തിലുള്ള പ്രചാരണങ്ങൾ വിശ്വസിച്ച് ആരും ട്രാഫിക് നിയമങ്ങൾ ലംഘിക്കരുത്. ചില ക്യാമറകൾ പ്രവർത്തിക്കുന്നില്ലെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അവ മാറ്റിസ്ഥാപിക്കണോ എന്ന കാര്യം അടിയന്തരമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ട്രാൻസ്ഫറിന് കൈക്കൂലി വാങ്ങിയാൽ ഉടൻ നടപടി. പണം കൊടുത്ത് ട്രാൻസ്ഫർ വാങ്ങിക്കുന്ന നടപടി അനുവദിക്കില്ല. രഹസ്യ വിവരം തന്നാൽ ഉടൻ നടപടിയെടുക്കും. ഡിവൈഎഫ്ഐ ഭക്ഷണം നൽകുന്നതിൽ തെറ്റില്ല, പക്ഷേ രാഷ്ട്രീയവൽക്കരിക്കരുത്. ഭക്ഷണം നൽകുന്നതിൽ…

    Read More »
  • News

    വാഹന മോഡിഫിക്കേഷൻ ഉപാധികളോടെ മാത്രം; സുരക്ഷാ മാനദണ്ഡം ലംഘിച്ചാൽ കടുത്ത നടപടി: ഗതാഗതമന്ത്രി

    സംസ്ഥാനത്ത് വാഹനങ്ങളുടെ മോഡിഫിക്കേഷൻ ഉപാധികളോടെ മാത്രമേ അനുവദിക്കുകയുള്ളുവെന്ന് ഗതാഗത മന്ത്രി സി. പി. ജോൺ വ്യക്തമാക്കി. സുരക്ഷയെ ബാധിക്കുന്നതും അമിത ശബ്ദവും വെളിച്ചവും സൃഷ്ടിക്കുന്നതുമായ മോഡിഫിക്കേഷനുകൾ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. വാഹന മോഡിഫിക്കേഷൻ വിഷയത്തിൽ അടുത്ത 100 ദിവസത്തിനുള്ളിൽ ചില നിർണായക തീരുമാനങ്ങൾ കൈക്കൊള്ളാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. മിതമായ പരിഷ്‌കാരങ്ങൾ അനുവദിക്കാമെങ്കിലും ശബ്‌ദം വർധിപ്പിക്കുന്നതോ, അമിത വെളിച്ചം പുറപ്പെടുവിക്കുന്നതോ, തീപ്പൊരി പറത്തുന്ന തരത്തിലുള്ള മാറ്റങ്ങളോ അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മോഡിഫിക്കേഷനുകൾ ചെയ്യുന്നവർ സ്വയം പരിധി നിശ്ചയിക്കണമെന്നും നിയമലംഘനത്തിൽ വലുതോ ചെറുതോ എന്ന…

    Read More »
  • News

    കടലാക്രമണം തടയുന്നതിനാവശ്യമായ ജിയോബാഗുകൾ സജ്ജീകരിക്കും – സി പി ജോൺ

    തിരുവനന്തപുരം മണ്ഡലത്തിലെ തീരദേശ കാലവർഷ മുന്നൊരുക്കം, ഗതാഗത വകുപ്പ് മന്ത്രി ശ്രീ സി പി ജോൺ ഉന്നതല അവലോകന യോഗം നടത്തി. തിരുവനന്തപുരം മണ്ഡലത്തിലെ തീരദേശ മേഖലയിൽ കാലവർഷ മുന്നൊരുക്കം ഏകോപിപ്പിക്കുന്നത് സംബന്ധിച്ച് നിയോജകമണ്ഡലം എംഎൽഎ കൂടിയായ ഗതാഗത വകുപ്പ് മന്ത്രി ശ്രീ സി പി ജോൺ, നഗരസഭ മേയർ ശ്രീ വി വി രാജേഷിന്റെ സാന്നിധ്യത്തിൽ ഉന്നതതല അവലോകനയോഗം നടത്തി. കടലാക്രമണം തടയുന്നതിനാവശ്യമായ ജിയോബാഗുകൾ സജ്ജീകരിക്കുന്നതിനും ആവശ്യമായ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ നടത്തുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുന്നതിന് മന്ത്രി നിർദേശം നൽകി.…

    Read More »
  • Face to Face

    സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ജൂൺ 15 മുതൽ. സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ​ഗതാ​ഗതമന്ത്രി സി പി ജോൺ

    സംസ്ഥാനത്ത് ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി സി.പി. ജോൺ അറിയിച്ചു. പദ്ധതിയുടെ അന്തിമ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഏതെല്ലാം സർവീസുകളിലാകും സൗജന്യ യാത്ര അനുവദിക്കുകയെന്ന കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കെഎസ്ആർടിസിയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അധിക സഹായം നൽകുമെന്നും, കോർപ്പറേഷനെ നഷ്ടമില്ലാത്ത നിലയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. “കെഎസ്ആർടിസിക്ക് സമ്പത്തുണ്ട്. അതിനെ ഫലപ്രദമായി ഉപയോഗപ്പെടുത്തും. തൊഴിലിടങ്ങളിലേക്ക് പോകുന്ന സ്ത്രീകൾക്ക് ഈ പദ്ധതി വലിയ കൈത്താങ്ങാകും,” എന്നും…

    Read More »
  • Cultural Activities

    സി പി ജോണിൻ്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ശശി തരൂർ എം പി ഉത്‌ഘാടനം ചെയ്തു.

    ഐക്യ ജനാധിപത്യ മുന്നണി തിരുവനന്തപുരം നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ശശി തരൂർ എം പി ഉത്‌ഘാടനം ചെയ്തു.CMP സംസ്ഥാന ജനറൽ സെക്രട്ടറി സി പി ജോൺ സ്ഥാനാർഥിയാകുന്ന തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിലെ UDF പ്രചാരണ പരിപാടികൾക്ക് ഔപചാരികമായ തുടക്കം കുറിച്ചു. എം എം ഹസ്സൻ, വി എസ് ശിവകുമാർ, ശരചന്ദ്രപ്രസാദ്, തമ്പാനൂർ രവി എന്നിവർ രക്ഷാധികാരികളും, പി കെ വേണുഗോപാൽ ചെയർമാനും,ബീമാപള്ളി റഷീദ് ജനറൽ കൺവീനറും , കൺവീനർമാരായി സേവ്യർ ലോപ്പസ്, ആർ ഹരികുമാർ, സഫറുള്ളഖാൻ എന്നിവരെയും കോർഡിനേറ്ററായി റ്റി. ബഷീറും അടങ്ങുന്ന വിപുലമായ…

    Read More »
  • Face to Face

    തിരുവനന്തപുരം സെൻട്രലിൽ യുഡിഎഫ് സ്ഥാനാർഥി സി.പി. ജോൺ

    നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം സെൻട്രലിൽ യുഡിഎഫ് സ്ഥാനാർഥിയായി സി.പി. ജോൺ മത്സരിക്കും. CMP ക്ക് സീറ്റ്നല്കാൻ UDF കമ്മിറ്റിയിൽ തീരുമാനമായി. CMP സ്റ്റേറ്റ് സെക്രട്ടറിയാണ് നിലവിൽ സി പി ജോൺ . വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് അദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്, എസ്.എഫ്.ഐ കേരള സംസ്ഥാന കമ്മിറ്റിയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായും എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റിയുടെ ദേശീയ വൈസ് പ്രസിഡന്റായും (1981–1986) പ്രവർത്തിച്ചിട്ടുണ്ട്.2014-ൽ CMP സ്ഥാപകൻ എം. വി. രാഘവൻ്റെ മരണത്തെത്തുടർന്ന് പാർട്ടി പിളർന്നതിനുശേഷം യു.ഡി.എഫിൽ തുടർന്ന കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയുടെ വിഭാഗത്തെ പ്രധാനിയാണ് സി പി ജോൺ.…

    Read More »
  • News

    സി പി എം ൻ്റെ മാനുഷിക മുഖം നഷ്ടമായി : സി പി ജോൺ

    തിരുവനന്തപുരം: ഇന്ത്യൻ നാഷണൽ അംഗൻവാടി എംപ്പോയീസ് ഫെഡറേഷൻ -ഐ എൻ റ്റി യു സി യുടെ നേതൃത്വത്തിൽ നടന്നു വരുന്ന അംഗനവാടി ജീവനക്കാരുടെ അനിശ്ചത കാല രാപ്പകൽ സമരം 12-ാം ദിവസത്തിലേക്ക് കടന്നു 12 -ാം ദിവസത്തെ സമരം സിഎംപി സംസ്ഥാന സെക്രട്ടറി സി.പി ജോൺ ഉത് ഘാടനം ചെയ്തു. “സി പി എമ്മി ൻ്റെ മാനുഷിക കാഴ്ചപ്പാട് നഷ്ടമായി. അങ്കണവാടി , ആശാ തുടിങ്ങയ സാധാരണക്കാരായ ഏകദേശം ഒരു ലക്ഷത്തോളം സ്ത്രീകളാണ് ഈ മേഖലകളിൽ ജോലി ചെയ്യുന്നത് അവരെ കണ്ണകി മാരാക്കിയാൽ പിണറായുടെ…

    Read More »
Back to top button