
വിവാദങ്ങളിൽ എക്സൈസ് കമ്മീഷണർ സീറാം സാംബശിവറാവുവിനെ പിന്തുണച്ച് മുൻ എക്സൈസ് മന്ത്രി വിഎൻ വാസവൻ. സീറാം സാംബശിവറാവു സത്യസന്ധനായ ഉദ്യോഗസ്ഥനാണ്.അദ്ദേഹം തന്റെ ജോലി കൃത്യമായി ചെയ്യുന്നയാളാണ്. യുഡിഎഫ് സർക്കാരിന് പലരൂപത്തിലുള്ള ക്രമവിരുദ്ധമായ പ്രവർത്തനത്തിന് കൂട്ട് നിൽക്കുന്നില്ല എന്ന കാരണത്താലാണ് തിടുക്കപ്പെട്ട് ഉദ്യോഗസ്ഥനെ ആസ്ഥാനത്ത് നിന്ന് മാറ്റിയത് വി എൻ വാസവൻ വ്യക്തമാക്കി.
പറയുന്ന കാര്യം ചെയ്തില്ലെങ്കിൽ നടപടിയെടുക്കുന്നു. എല്ലാ വകുപ്പിലും മുഖ്യമന്ത്രി കയറി അനാവശ്യമായി ഇടപെടുകയാണ്. എക്സൈസ് മന്ത്രിയുടെ ഗതികേടാണ് ഇപ്പോൾ പുറത്തുവന്നത്. സ്വന്തം വകുപ്പിലെ കാര്യങ്ങൾ അറിയുന്നില്ല എന്ന് പറയുന്നത് ഗതികേടാണ്. എക്സൈസ് വകുപ്പിൽ മുഖ്യമന്ത്രി അനാവശ്യമായി കൈകടത്തുകയാണ് .എക്സൈസ് മന്ത്രി അറിഞ്ഞു പ്രവർത്തിക്കേണ്ട സമയമായി. മന്ത്രി നൽകുന്നത് ക്യാബിനറ്റിൽ എത്തുമ്പോൾ മാത്രം മുഖ്യമന്ത്രി അറിഞ്ഞാൽ മതിഎന്നും വി എൻ വാസവൻ പറഞ്ഞു.



