KeralaNews

പ്രധാനമന്ത്രിയുമായി വിഡി സതീശന്‍ കൂടിക്കാഴ്ച നടത്തി; വികസന വിഷയങ്ങള്‍ ചര്‍ച്ചയായി

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി വി ഡി സതീശന്‍ കൂടിക്കാഴ്ച നടത്തി. ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. കേരളത്തിലെ വികസന വിഷയങ്ങള്‍ ചര്‍ച്ച ചെയ്തുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ പുരോഗതിക്കും ക്ഷേമത്തിനുമായി കേന്ദ്ര സര്‍ക്കാരിന്റെ തുടര്‍പിന്തുണ അഭ്യര്‍ത്ഥിച്ചുവെന്നും വിഡി സതീശന്‍ എക്‌സില്‍ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി വി ഡി സതീശന്‍ ഉപഹാരവും വെളുത്ത റോസാപ്പൂക്കളുടെ ബൊക്കെയും സമ്മാനിച്ചു.

സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി, വിവിധ വികസന പദ്ധതികൾക്കുള്ള കേന്ദ്ര സഹായം, വൈദ്യുതി പ്രതിസന്ധി തുടങ്ങിയവ കൂടിക്കാഴ്ചയിൽ ചർച്ചയായതായാണ് റിപ്പോർട്ട്. കേന്ദ്രധനമന്ത്രി നിർമല സീതാരാമനെയും മുഖ്യമന്ത്രി കണ്ടേക്കുമെന്നാണ് സൂചന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button