VD satheesan

  • Kerala

    പരീക്ഷാ ക്രമക്കേട് ഗൗരവമായി; പിഎസ്‌സി ചെയർമാനും അംഗങ്ങൾക്കും പ്രത്യേക പരിരക്ഷയില്ലെന്ന് മുഖ്യമന്ത്രി

    പിഎസ്‍സി പരീക്ഷ തട്ടിപ്പ് അന്വേഷണത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാതിരിക്കാൻ പിഎസ്‍സി ചെയർമാനും അംഗങ്ങൾക്കും പ്രത്യേക പരിരക്ഷയില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. കമ്മീഷൻ അന്വേഷണവുമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നു. അതേസമയം, ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകില്ലെന്ന പിഎസ്‍സിയുടെ നിലപാടിൽ നിയമോപദേശത്തിന് ശേഷമായിരിക്കും ക്രൈംബ്രാഞ്ച് തീരുമാനം. ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് ചോദ്യം ചെയ്യലിന് പോകില്ലെന്ന് പിഎസ്‍സിയുടെ നിലപാട്. എന്നാല്‍ വന്നേ പറ്റൂ എന്ന് ക്രൈംബ്രാഞ്ച് അറിയിക്കുന്നത്. തർക്കം തുടരുന്നതിടെയാണ് പിഎസ്‍സി നിലപാട് മുഖ്യമന്ത്രി തള്ളിയത്. നിയമസഭ സമിതി വിളിച്ച യോഗത്തിൽ കമ്മീഷൻ സെക്രട്ടറി പേകേണ്ടതില്ലെന്ന മുൻ ഹൈക്കോടതി ഉത്തരവ്…

    Read More »
  • News

    മുഖ്യമന്ത്രിയെ പൊതുസമൂഹത്തിന് മുന്നിൽ അപമാനിച്ചു,​ രണ്ടാംവിവാഹ ആരോപണത്തിൽ ആന്റോ അഗസ്റ്റിനെതിരെ കേസെടുത്തു

    മുഖ്യമന്ത്രി വി.ഡി. സതീശനെതിരെയുള്ള രണ്ടാംവിവാഹ ആരോപണത്തിൽ പൊലീസ് കേസെടുത്തു. റിപ്പോർട്ടർ ചാനൽ മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിനെ ഒന്നാംപ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയെ പൊതുസമൂഹത്തിൽ അപമാനിച്ചതിനാണ് കേസ്. ആന്റോ അഗസ്റ്റിനും മറ്റു രണ്ടുപേരും ഗൂഢാലോചന നടത്തിയെന്നും അറിഞ്ഞുകൊണ്ട് വ്യാജരേഖ സൂക്ഷിച്ചുവെന്നും എഫ്.ഐ.ആറിൽ പറയുന്നു. കെ.പി.സി.സി വക്താവ് രാജു പി.നായർ നൽകിയ പരാതിയിൽ കേസെടുക്കാൻ ഡി.ജി.പി നേരത്തെ നിർദ്ദേശിച്ചിരുന്നു. ദിവസങ്ങൾക്ക് മുൻപ് ഒരു ചടങ്ങിൽ വച്ചാണ് ആന്റോ അഗസ്റ്റിൻ മുഖ്യമന്ത്രിക്കെതിരെ പരാമർശം നടത്തിയത്. മുഖ്യമന്ത്രി രണ്ടാം വിവാഹം രജിസ്റ്റർ ചെയ്തതിന്റെ രേഖകൾ രണ്ട് യുവാക്കൾ കൊണ്ടുവന്നുവെന്നും കോടികൾ…

    Read More »
  • News

    വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ നേരിട്ട് ഇടപെട്ട് മുഖ്യമന്ത്രി, അടിയന്തര നടപടിക്ക് നിർദ്ദേശം

    സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയും പവർകട്ടും രൂക്ഷമായി തുടരുന്നതിനിടെ ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ചിഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ,​ കെ.എസ്.ഇ.ബി സി.എം.ഡി എം.ജി രാജമാണിക്യം എന്നിവർ യോഗത്തിൽ പങ്കെടുത്തു. പ്രതിസന്ധി പരിഹരിക്കാൻ ഉടൻ നടപടി വേണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. പുറമേ നിന്ന് ഉടൻ എത്ര വൈദ്യുതി വാങ്ങാനാവും ,​ ചെലവെത്ര,​ റഗുലേറ്ററി കമ്മിഷനെ എത്ര വേഗം സമീപിക്കാനാവും എന്നീ ചോദ്യങ്ങളാണ് മുഖ്യമന്ത്രി യോഗത്തിൽ ഉന്നയിച്ചത്. പ്രശ്ന പരിഹാരത്തിന് കെ.എസ്.ഇ.ബി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും സർക്കാരിന്റെ പൂർണ പിന്തുണ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു,​…

    Read More »
  • News

    മാസപ്പടി കേസ്: പിണറായിക്കെതിരെ കേസെടുക്കാനുള്ള ഇഡി ശുപാർശയിൽ നിയമപരിശോധനയ്ക്ക് ശേഷം തീരുമാനം

    മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസെടുക്കാമെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ശുപാർശയിൽ നിയമപരിശോധന നടത്തിയ ശേഷം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇഡി ഗൗരവമേറിയ തെളിവുകളും വിവരങ്ങളും കൈമാറിയിട്ടുണ്ടെന്നും വിഷയത്തിൽ രാഷ്ട്രീയമില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മാസപ്പടി കേസ് സംബന്ധിച്ച വിവരങ്ങൾ മാത്രമല്ല ഇഡി കൈമാറിയതെന്നും ഗൗരവമുള്ള നിരവധി വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ നിയമപരമായ പരിശോധന നടത്തിയ ശേഷമായിരിക്കും തുടർനടപടികളിൽ തീരുമാനമെടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പിണറായി വിജയനെതിരായ ഇഡിയുടെ നീക്കം രാഷ്ട്രീയപ്രേരിതമാണെന്നാണ് സിപിഎം ആരോപണം. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള…

    Read More »
  • News

    കടത്തിന് മേലെ കടം; നാല് മാസത്തിൽ തന്നെ കടമെടുപ്പ് പരിധിയും റവന്യൂ കമ്മിയും പകുതിയോളം പിന്നിട്ടു

    സാമ്പത്തിക വർഷത്തിന്റെ ആദ്യ നാല് മാസത്തിൽ തന്നെ കടമെടുപ്പ് പരിധിയുടെയും റവന്യൂ കമ്മിയുടെയും പകുതിയോളം തൊട്ട് സംസ്ഥാന സർക്കാർ. ഈ സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഓണച്ചെലവുകൾക്ക് ശേഷം 1,800 കോടി രൂപ കൂടി കടമെടുക്കാൻ സർക്കാർ തീരുമാനിച്ചു. കടപത്രങ്ങൾ വഴിയുള്ള ലേലം ചൊവ്വാഴ്ച ആർ.ബി.ഐയുടെ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമിൽ നടക്കും. ഈ വർഷത്തെ ബജറ്റിൽ പൊതുവിപണിയിൽ നിന്നടക്കം സമാഹരിക്കാൻ ലക്ഷ്യമിട്ട 56,413.06 കോടി രൂപയുടെ 46.91 ശതമാനം തുകയും ആദ്യ നാല് മാസങ്ങളിൽ തന്നെ കേരളം കടമെടുത്തു കഴിഞ്ഞു. 26,461.75 കോടി രൂപയാണ് ഇതുവരെ സമാഹരിച്ചത്. ഇതിന്…

    Read More »
  • News

    ‘അയിത്തവും വിവേചനവും അടിച്ചേൽപ്പിക്കാൻ ശ്രമം’; രാഹുൽ ഗാന്ധിക്കെതിരായ നീക്കം ഭീരുത്വമെന്ന് മുഖ്യമന്ത്രി

    ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത ബി.ജെ.പി സർക്കാരിന്റെ നടപടി പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. അനീതിക്കും അയിത്താചാരത്തിനുമെതിരെ ശബ്ദമുയർത്തിയ രാഹുൽ ഗാന്ധിയെ കേസ് എടുത്ത് ഭയപ്പെടുത്താമെന്നത് സംഘപരിവാറിന്റെ വ്യാമോഹം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹൽദ്വാനിയിലെ രാംലീല മൈതാനത്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത പൊതുയോഗത്തിന് ശേഷം സംഘപരിവാർ നടത്തിയ ‘ശുദ്ധീകരണ’ ക്രിയ ജനാധിപത്യത്തിനും ഭരണഘടനാ മൂല്യങ്ങൾക്കും എതിരായ വലിയ വെല്ലുവിളിയാണ്. ഖാർഗെയെപ്പോലൊരു മുതിർന്ന നേതാവ് പങ്കെടുത്ത വേദിയിൽ സംഘപരിവാർ നടപ്പാക്കിയത് ആധുനിക രൂപത്തിലുള്ള അയിത്തമാണ്.…

    Read More »
  • News

    സർക്കാരിന്റെ ഓണം വാരാഘോഷ സമാപനം; വന്ദേമാതരം പൂർണമായി ആലപിച്ചു

    ദിവസങ്ങൾ നീണ്ടുനിന്ന സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷങ്ങൾക്ക് ഘോഷയാത്രയോടെ സമാപനം. മുഖ്യമന്ത്രി വി.ഡി സതീശനും മറ്റ് മന്ത്രിമാരും പങ്കെടുത്ത ചടങ്ങിൽ ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണനാണ് ഫ്ലാഗ് ഓഫ് കർമം നിർവഹിച്ചത്. എന്നാൽ സമാപന വേദിയിൽ ‘വന്ദേമാതരം’ പൂർണരൂപത്തിൽ ആലപിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ സംസ്ഥാന സർക്കാർ വിശദീകരണവുമായി രംഗത്തെത്തി. വന്ദേമാതരം പൂർണമായി ആലപിക്കില്ല എന്നതാണ് സംസ്ഥാന സർക്കാരിന്റെ പൊതുനിലപാടെങ്കിലും, ഉപരാഷ്ട്രപതി ഔദ്യോഗികമായി പങ്കെടുക്കുന്ന പരിപാടിയായതിനാൽ പ്രോട്ടോകോൾ പാലിക്കാൻ സർക്കാർ നിർബന്ധിതരാകുകയായിരുന്നു എന്ന് മന്ത്രി പി.സി വിഷ്ണുനാഥ് പറഞ്ഞു. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവർ പങ്കെടുക്കുന്ന…

    Read More »
  • News

    മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം; അറസ്റ്റിലായ ചേന്തി അനിലിനെ കോൺഗ്രസ് സസ്‌പെൻഡ് ചെയ്യും

    മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞതിന് അറസ്റ്റിലായ ഡിസിസി അംഗം ചേന്തി അനിലിനെ കോൺഗ്രസ് സസ്‌പെൻ‌ഡ് ചെയ്യും. ഇന്നുതന്നെ നടപടിയുണ്ടാകും എന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് കെപിസിസി നേതൃത്വത്തിന്റെ നിർദേശം വന്നിട്ടുണ്ട്. മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞുനിർത്തി പ്രതിഷേധിക്കുന്നത് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇന്ന് രാവിലെയാണ് ഡിസിസി അംഗമായ ചേന്തി അനിലിന്റെ അറസ്റ്റ് ശ്രീകാര്യം പൊലീസ് രേഖപ്പെടുത്തിയത്. ഇയാളെ രാവിലെതന്നെ ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ശേഷം 11 മണിയോടെ കോടതിയിൽ ഹാജരാക്കും. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ജോലി തടസപ്പെടുത്തൽ, അന്യായമായി തടഞ്ഞുവയ്‌ക്കൽ, അപമര്യാദയായി പെരുമാറൽ, ഗതാഗതം…

    Read More »
  • News

    വി.ഡി സര്‍ക്കാര്‍ ഇന്ന് നൂറാം ദിനത്തിലേക്ക്; ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉയര്‍ത്തി ടീം യുഡിഎഫ്

    യുഡിഎഫ് സര്‍ക്കാര്‍ ഇന്ന് നൂറാം ദിനത്തിലേക്ക്. മെയ് 18നാണ് യുഡിഎഫ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ജനപ്രിയ പ്രഖ്യാപനങ്ങള്‍ നടപ്പാക്കിയതും അടിസ്ഥാന സൗകര്യ വികസനങ്ങളും നേട്ടമായി ഉയര്‍ത്തിയാണ് യുഡിഎഫ് മുന്നോട്ടുപോകുന്നത്. സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര നല്‍കികൊണ്ടുള്ള പ്രിയദര്‍ശിനി പദ്ധതിയും ഓപ്പറേഷന്‍ തൂഫാനും വിഴിഞ്ഞം വികസനവും വിവിധ ക്ഷേമപ്രവര്‍ത്തനങ്ങളും കയ്യടി നേടി. എന്നാല്‍ ആദ്യനാളുകളില്‍ തന്നെ യുഡിഎഫ് സര്‍ക്കാരിനെ വിവാദങ്ങള്‍ തേടിയെത്തി. മുഖ്യമന്ത്രിക്ക് വേണ്ടിയുള്ള ചര്‍ച്ചകളും സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം ആലപിച്ചതും പിഎം ശ്രീ പദ്ധതിയിലെ നിലപാടും പ്രളയ സമയത്തെ മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയും പൊന്നാനിയിലെ…

    Read More »
  • News

    പ്രവാസികൾക്ക് ഓണസമ്മാനം; പ്രവാസി ക്ഷേമനിധി പെൻഷന് 32 കോടി രൂപ അനുവദിച്ച് ധനവകുപ്പ്

    സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ചു. ധനവകുപ്പ് തുക ലഭ്യമാക്കിയതോടെ ഓണത്തിന് മുന്നോടിയായി പെൻഷൻ തുക പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കെത്തുമെന്ന് ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രവാസി ക്ഷേമനിധി ബോർഡിന്റെ പെൻഷൻ ഫണ്ട് വകമാറ്റി ചെലവഴിച്ചതിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് പെൻഷൻ വിതരണത്തിൽ കുടിശ്ശിക വരുത്തിവെച്ചത്. എന്നാൽ, പ്രവാസി സമൂഹത്തോടുള്ള പ്രതിബദ്ധത മുൻനിർത്തി നിലവിലെ സർക്കാർ വിഷയത്തിൽ ഇടപെടുകയും ആദ്യഘട്ട തുക അനുവദിക്കുകയുമായിരുന്നുവെന്നും പ്രതികരണം. കുടിശിക തുക അനുവദിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ…

    Read More »
Back to top button