KeralaNews

ടി.വി. അനുപമയെ ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി; ഡി. ബാലമുരളി പുതിയ സെക്രട്ടറി

ഗതാഗത വകുപ്പ് സെക്രട്ടറി സ്ഥാനത്തുനിന്ന് ടി.വി. അനുപമയെ മാറ്റി. കേന്ദ്ര സർവീസിലെ ഡെപ്യൂട്ടേഷൻ പൂർത്തിയാക്കി തിരിച്ചെത്തിയ ഡി. ബാലമുരളിയാണ് ഗതാഗത വകുപ്പിന്റെ പുതിയ സെക്രട്ടറിയായി ചുമതലയേൽക്കുന്നത്.മന്ത്രിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് ഗതാഗത കമ്മീഷണർ നാഗരാജുവിനെ നേരത്തെ സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് വകുപ്പ് സെക്രട്ടറിയായ അനുപമയ്‌ക്കെതിരെയും സമാനമായ നടപടിയുണ്ടായിരിക്കുന്നത്. ജനറൽ അഡ്മിനിസ്ട്രേഷൻ വകുപ്പാണ് ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ അഴിച്ചുപണിയും പുതിയ നിയമനങ്ങളും സംബന്ധിച്ച ഔദ്യോഗിക ഉത്തരവിറക്കിയത്.

അനുപമയെ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയായാണ് പുതിയതായി മാറ്റിനിയമിച്ചിരിക്കുന്നത്. ഇതിനുപുറമേ ഗതാഗത വകുപ്പിലെ ഏവിയേഷൻ, മെട്രോ, റെയിൽവേ എന്നിവയുടെ മുഴുവൻ സമയ അധിക ചുമതലയും ഇവർ തുടർന്നും വഹിക്കും.ഡി. ബാലമുരളിക്ക് ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ ചുമതലയ്ക്ക് പുറമേ ഏവിയേഷൻ, മെട്രോ, റെയിൽവേ ഒഴികെയുള്ള ഗതാഗത വകുപ്പിന്റെ അധിക ചുമതലയും നൽകിയിട്ടുണ്ട്.

കേരള ട്രാൻസ്‌പോർട്ട് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ ചെയർമാൻ & മാനേജിംഗ് ഡയറക്ടർ പദവിയും അദ്ദേഹം വഹിക്കും. അതേസമയം, ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായ ഡോ. ശർമ്മിള മേരി ജോസഫിനെ ഭക്ഷ്യ-പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധിക ചുമതലകളിൽ നിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button