NationalNews

ഡ്യൂട്ടിക്കിടെ മരിച്ച പൊലീസുകാരുടെ കുടുംബങ്ങൾക്ക് 5.96 കോടി രൂപയുടെ സഹായം; വിതരണം ചെയ്ത് വിജയ്

ഡ്യൂട്ടിക്കിടെ ജീവൻ നഷ്ടപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്ക് ആദരമർപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ജനങ്ങളുടെ സുരക്ഷയ്ക്കായി പൊലീസ് നടത്തുന്ന സേവനങ്ങളെ അദ്ദേഹം പ്രശംസിച്ചു. ബുധനാഴ്ച ചെന്നൈയിൽ നടന്ന പൊലീസ് അനുസ്മരണ ദിന ചടങ്ങിലായിരുന്നു ആദരമർപ്പിച്ചത്.

ഡ്യൂട്ടിക്കിടെ മരിച്ച ആറ് പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്കും കോമാവസ്ഥയിൽ തുടരുന്ന ഒരു ഉദ്യോഗസ്ഥന്റെ കുടുംബത്തിനും 5.96 കോടിയുടെ ധനസഹായവും മുഖ്യമന്ത്രി വിതരണം ചെയ്തു. വ്യക്തിഗത അപകട ഇൻഷുറൻസ് പ്രകാരമാണ് മരിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ ബന്ധുക്കൾക്ക് തുക കൈമാറിയത്. രാപ്പകൽ ഭേദമന്യേ ജനങ്ങളുടെ സുരക്ഷയ്ക്കായി പ്രവർത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം അംഗീകരിക്കണമെന്ന് വിജയ് ജനങ്ങളോട് ആവശ്യപ്പെട്ടു.

പ്രകൃതിദുരന്തങ്ങൾ, അപകടങ്ങൾ, കുറ്റകൃത്യങ്ങൾ, പൊതുസുരക്ഷയ്ക്കു നേരെയുള്ള ഭീഷണികൾ എന്നിവ ധൈര്യത്തോടെയും ജാഗ്രതയോടെയും നേരിടുന്ന പൊലീസ് സേനയുടെ പ്രവർത്തനങ്ങളെയും അദ്ദേഹം പ്രശംസിച്ചു. ഈ വർഷം രാജ്യത്തുടനീളം 154 പൊലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിക്കിടെ ജീവൻ നഷ്ടമായത്. ഇതിൽ ആറുപേർ തമിഴ്നാട് പൊലീസിൽ നിന്നുള്ളവരാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button