KeralaNews

സംസ്ഥാന സ്കൂൾ ഗെയിംസ് അപകടം: കേസെടുക്കാതെ പൊലീസ്, സംഘാടനത്തിലും ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്

തൃശൂരിലെ സംസ്ഥാന സ്കൂൾ ഗെയിംസിനിടെ ഉണ്ടായ അപകടത്തിൽ കേസെടുക്കാതെ പൊലീസ്. പരാതിക്കാർ ഇല്ലെന്ന ന്യായം ഉയർത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യാത്തത്. എന്നാൽ സ്വമേധയാ കേസെടുക്കുന്നതിലും പൊലീസിന് പരിമിതിയുണ്ട്. ഗുരുതര സ്വഭാവമുള്ള അപകടം അല്ലാത്തതുകൊണ്ട് സ്വമേധയാ കേസെടുക്കേണ്ടതില്ലെന്നാണ് വിലയിരുത്തൽ.

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണം താൽക്കാലിക റൂഫിംഗ് തകർന്നതിനെപ്പറ്റി മാത്രമായിരിക്കും അന്വേഷണം. സംഘാടനത്തിലെ വീഴ്ചക്കെതിരെ അന്വേഷണം ഇല്ല. അതേസമയം, ഗെയിംസ് നടത്തിയത് സംഘാടക സമിതി യോഗം ചേരാതെയാണെന്ന വിവരമാണ് പുറത്തുവരുന്നത്. സംഘാടകസമിതി യോഗം ഒരുതവണ പോലും നടന്നില്ല. തൃശൂർ എംഎൽഎ ചെയർമാനായ സംഘാടകസമിതി പേപ്പറിൽ മാത്രമായി ഒതുങ്ങുകയായിരുന്നു. എന്നാൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ ഔദ്യോഗിക തിരക്കിലായിരുന്നെന്നാണ് ന്യായീകരണം.

സംഘാടക സമിതി ചെയർമാനായ എംഎൽഎ രാജൻ ജെ പല്ലനും, സമിതി അംഗമായ മേയർക്കും ലഭിച്ചത് ഗെയിംസിന്റെ ക്ഷണക്കത്ത് മാത്രമാണ്. കാര്യങ്ങൾ വൈകി അറിയിച്ചതിൽ തൃശൂർ എംപിയുടെ ഓഫീസും അതൃപ്തി അറിയിച്ചിരുന്നു. അധ്യാപക സംഘടന പ്രതിനിധികളെ വിളിച്ചുവരുത്തി കമ്മിറ്റികൾ രൂപീകരിക്കുക മാത്രമാണ് ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button