malayalam vartha
-
News
ഭാരത് മാതാ കോളേജ് മോർഫിംഗ് വിവാദം: അന്വേഷണം പൂർവ്വവിദ്യാർത്ഥികളിലേക്കും; എസിപി
എറണാകുളം ഭാരത്‍മാതാ കോളേജിലെ മോർഫിംഗ് വിവാദത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അന്വേഷണം പൂർവ്വ വിദ്യാർത്ഥികളിലേക്കും വ്യാപിപ്പിക്കുന്നുവെന്നും കോളേജിന് പുറത്തുള്ളവരും അന്വേഷണപരിധിയിലുള്ളതായി തൃക്കാക്കര എസിപി ബിജോയ് ചന്ദ്രൻ വ്യക്തമാക്കി. പ്രതി ശ്രീഹരി ചിത്രങ്ങൾ സ്വയം മോർഫ് ചെയ്തെന്നാണ് നിഗമനം. എഐ ടൂളുകൾ ഉപയോഗിച്ച് മോർഫ് ചെയ്തതാകാം എന്നും എസിപി വ്യക്തമാക്കി. അതേ സമയം പണത്തിനായി ചിത്രങ്ങൾ വിറ്റെന്നതും കുട്ടികളുടെ ദൃശ്യങ്ങൾ മോർഫ് ചെയ്തു എന്നതിനും തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും എസിപി കൂട്ടിച്ചേർത്തു.
Read More » -
Uncategorized
അധ്യാപകരുടെയും വിദ്യാർഥിനികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് വിറ്റു; വിദ്യാർഥി അറസ്റ്റിൽ
തൃക്കാക്കര ഭാരത മാത കോളേജിലെ മോർഫിങ് കേസിലെ പ്രതി ശ്രീഹരി ദൃശ്യങ്ങൾ ടെലിഗ്രാം ഗ്രൂപ്പുകൾ വഴി പങ്കു വച്ചതായി കണ്ടെത്തൽ. പ്രതിയുടെ പണമിടപാടു വിവരങ്ങൾ പൊലീസിനു ലഭിച്ചു. ഇന്നലെ പിടികൂടിയ ശ്രീഹരിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തൃക്കാക്കര എസിപിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘം കേസ് അന്വേഷിക്കും. മോർഫിങ്ങ് കേസിൽ പിടിയിലായ ശ്രീഹരിയുടെ ഫോൺ പരിശോധിച്ചതിൽ നിന്നാണ് ദൃശ്യങ്ങൾ ടെലിഗ്രാം വഴി വിൽപ്പന നടത്തിയതായുള്ളെ വിവരം പോലീസിന് ലഭിച്ചത്. ടെലിഗ്രാമിൽ വ്യത്യസ്ത ഗ്രൂപ്പുകളുണ്ടാക്കിയാണ് അധ്യാപകരുടെയും ,സഹപാഠികളുടെയും ദൃശ്യങ്ങൾ ശ്രീഹരി പങ്കുവെച്ചിരുന്നത്. അധ്യാപകർ ക്ലാസ് എടുക്കുന്നതുൾപ്പെടെയുള്ള ദൃശൃങ്ങൾ പ്രതി…
Read More » -
News
മുല്ലപ്പെരിയാർ അണക്കെട്ട്; ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പരിശോധന പരിഗണിക്കുമെന്ന് വിദഗ്ധ സമിതി
മുല്ലപ്പെരിയാർ അണക്കെട്ടിൽ ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പരിശോധന നടത്തുന്ന കാര്യം പരിഗണിക്കുമെന്ന് അഞ്ചംഗ വിദഗ്ദ്ധ സമിതി. കേരളത്തിലെ ഉദ്യോഗസ്ഥർ ഇക്കാര്യം ശക്തമായി ആവശ്യപ്പെട്ടപ്പോഴാണ് വിദഗ്ധ സമിതി യോജിപ്പ് അറിയിച്ചത്. മറിച്ചാണെങ്കിൽ സുപ്രീം കോടതിയെ സമീപിക്കുമെന്നും സംഘം സമിതിയെ അറിയിച്ചു. മുല്ലപ്പെരിയാർ അണക്കെട്ടിൽ ആദ്യ ഘട്ട പരിശോധന പൂർത്തിയായെന്നും റിപ്പോർട്ട് 15 ദിവസത്തിനകം ദേശീയ ഡാം സുരക്ഷ അതോറിറ്റിക്ക് സമർപ്പിക്കുമെന്നും സമഗ്ര പരിശോധന സമിതി ചെയർമാൻ ബൽരാജ് ജോഷി പറഞ്ഞിരുന്നു. സുരക്ഷയുമായി ബന്ധപ്പെട്ട എല്ല ഘടകങ്ങളും പരിശോധിക്കുമെന്നും റിപ്പോർട്ട് നിഷ്പക്ഷമായിരിക്കുമെന്നും ബൽരാജ് ജോഷി പറഞ്ഞു.…
Read More » -
News
കെപിസിസി പ്രസിഡന്റ് പദവിയിലെ അനിശ്ചിതത്വം ചർച്ചയാവും; സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമുള്ള ആദ്യ രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്
വിഡി സതീശൻ സര്‍ക്കാര്‍ അധികാരത്തിൽ വന്ന ശേഷമുള്ള ആദ്യ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും. രണ്ടു മണിക്കാണ് യോഗം നടക്കുക. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലും, പാര്‍ട്ടിയുടെ ഭാവി പരിപാടികളെക്കുറിച്ചുള്ള ചര്‍ച്ചയുംയോഗത്തിലുണ്ടാകാനാണ് സാധ്യത. കെപിസിസി പ്രസിഡന്റ് പദവിയിലെ അനിശ്ചിതത്വവും ബോർഡ്, കോർപറേഷൻ നിയമനങ്ങൾ വൈകുന്നതും നേതാക്കൾ ചൂണ്ടിക്കാണിക്കും. പുതിയ കെപിസിസി പ്രസിഡൻ്റിനെ തെരഞ്ഞെടുക്കാൻ വൈകുന്നതിൽ അതൃപ്‌തി പ്രകടിപ്പിച്ച് കഴിഞ്ഞ ദിവസം രാജ്മോഹൻ ഉണ്ണിത്താൻ എം പി രംഗത്തെത്തിയിരുന്നു. തീരുമാനം വൈകുന്നതിൽ നിഗൂഡതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഐക്യ ജനാധിപത്യ മുന്നണിയിലേക്ക് സിപിഐയെ കൊണ്ട് വരണമെന്നും…
Read More » -
News
സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രി സന്ദർശകരെ കാണുക ഇനി ഈ മൂന്ന് ദിവസം മാത്രം; സെക്രട്ടേറിയറ്റിൽ പുതിയ സന്ദർശന ക്രമീകരണം
സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി വിഡി സതീശൻ സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തി. പൊതുഅവധി അല്ലാത്ത തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം 3 മണി മുതൽ 5.30 വരെയാണ് സന്ദർശന സമയം. ഈ മൂന്ന് ദിവസങ്ങളിലും പ്രായമായവര്‍, ഭിന്നശേഷിക്കാര്‍, ശാരീരിക അവശതകളുള്ളവര്‍ എന്നിവരെ സെക്രട്ടേറിയറ്റ് വളപ്പിലെ പരാതി പരിഹാര സെല്ലില്‍ മുഖ്യമന്ത്രി നേരിട്ട് കാണും. അതിനുശേഷമായിരിക്കും മുഖ്യമന്ത്രി ഓഫീസില്‍ സന്ദര്‍ശകരെ കാണുക. മുന്‍കൂട്ടി അപ്പോയിന്റ്മെന്റ് എടുത്തിട്ടുള്ളവര്‍ക്കും ഈ സമയത്ത് ഓഫീസിലെത്തി മുഖ്യമന്ത്രിയെ കാണാം. സെപ്റ്റംബര്‍ 2 മുതല്‍ പുതിയ ക്രമീകരണം നിലവില്‍ വരും.…
Read More » -
News
ബേപ്പൂർ തോൽവി പഠിക്കാൻ കോൺഗ്രസ് സമിതി; അൻവർ യോഗ്യനായ സ്ഥാനാർഥിയെന്ന് ഡിസിസി പ്രസിഡന്റ്
നിയമസഭാ തിരഞ്ഞെടുപ്പിലെ ബേപ്പൂർ മണ്ഡലത്തിലെ പരാജയത്തെക്കുറിച്ച് പഠിക്കാൻ കോൺഗ്രസ് തീരുമാനം. ഇതിനായി സമിതിയെ രൂപീകരിച്ചു. ബേപ്പൂർ തോൽവിയിൽ അന്വേഷണ കമ്മീഷനെ നിയോഗിക്കണമെന്ന് സ്ഥാനാർഥിയായിരുന്ന പി വി അൻവർ അടക്കമുള്ളവർ ആവശ്യം ശക്തമാക്കിയിരിക്കുന്നതിനിടെയാണ്, കോഴിക്കോട് ഡി സി സിയുടെ നീക്കം എന്നത് ശ്രദ്ധേയമാണ്. അതേസമയം വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങളുമായി കോൺഗ്രസ് നേതൃത്വം രംഗത്തെത്തി. പി വി അൻവർ ബേപ്പൂരിൽ മികച്ച സ്ഥാനാർത്ഥി തന്നെയായിരുന്നുവെന്ന് കോഴിക്കോട് ഡി സി സി പ്രസിഡന്റ് കെ പ്രവീൺ കുമാർ വ്യക്തമാക്കി. അതേസമയം മുന്നണിയിലെ ചതിയും വോട്ട് ചോർച്ചയുമാണ് തോൽവിക്ക് കാരണമെന്ന്…
Read More » -
News
ചോദ്യപേപ്പർ മാറി നൽകി; പിഎസ്‌സി പത്താം ക്ലാസ് പ്രിലിമിനറി പരീക്ഷ അവസാനനിമിഷം റദ്ദാക്കി
പിഎസ്‌സി പത്താം ക്ലാസ് യോഗ്യതയുള്ള വിവിധ തസ്തികകളിലേക്ക് നടത്തുന്ന പ്രാഥമിക പരീക്ഷ റദ്ദാക്കി. ലാസ്റ്റ് ഗ്രേഡ് സർവെന്റ്, സ്റ്റോർമാൻ എന്നിവയുടെ പരീക്ഷയാണ് അവസാനനിമിഷം റദാക്കിയത്. ചോദ്യപേപ്പർ മാറിയതാണ് പരീക്ഷ റദ്ദാക്കാൻ കാരണം. രാവിലെയും ഉച്ചക്കും രണ്ട് ഘട്ടങ്ങളിലായി പരീക്ഷാ നടത്തുമെന്നാണ് അറിയിച്ചിരുന്നത്. ഉച്ചക്ക് ശേഷം നടത്തേണ്ട പരീക്ഷയുടെ ചോദ്യപേപ്പറാണ് രാവിലെ നൽകിയത്. ആലപ്പുഴയിലെ ഒരു സ്‌കൂളിൽ ചോദ്യപേപ്പർ മാറിയെന്നാണ് ആദ്യം പുറത്തുവന്നിരുന്ന വിവരം. ഇതിന് പിന്നാലെ മറ്റു ജില്ലകളിലും ചോദ്യപേപ്പർ ചോർന്നതായി വ്യക്തമാവുകയായിരുന്നു. ഉച്ചക്ക് ശേഷം 1.30 മുതൽ 3.05 വരെ നടത്താനിരുന്ന പരീക്ഷയാണ്…
Read More » -
News
‘അദാനിയുമായി അഭിപ്രായ വ്യത്യാസം ഉള്ള ഉദ്യോഗസ്ഥയെ മാറ്റുമ്പോൾ ചോദ്യങ്ങൾ ഉയരും’; ഇപി ജയരാജനെ തള്ളി തോമസ് ഐസക്
ഇപി ജയരാജനെ തള്ളി തോമസ് ഐസക്. വിവാദം ആക്കേണ്ടതില്ല എന്ന് പറയുന്നതിൽ കാര്യമില്ലന്നും പാർട്ടിയിൽ ഒരു അഭിപ്രായ വ്യത്യാസവും ഇല്ലെന്നും തോമസ് ഐസക് വ്യക്തമാക്കി. തൂത്തുക്കുടി തുറമുഖത്ത് എംഎസ്‍സി കമ്പനിക്ക് സ്വന്തമായി ടെർമിനൽ ഉള്ളത് കരാർ ലംഘനം ആണോ എന്നത് സർക്കാർ വ്യക്തമാക്കണം. ദിവ്യ എസ് അയ്യരെ മാറ്റിയതിൽ, സർക്കാരിന് മാറ്റാൻ അധികാരമുണ്ടെന്നും തോമസ് ഐസക് പ്രതികരിച്ചു. എന്നാൽ നേരത്തെ അദാനിയുമായി അഭിപ്രായ വ്യത്യാസം ഉള്ള ഉദ്യോഗസ്ഥയെ മാറ്റുമ്പോൾ ചോദ്യങ്ങൾ ഉയരുമെന്നും ആ ചോദ്യം പ്രസക്തമാണെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി. സിപിഎം കേന്ദ്ര കമ്മറ്റി…
Read More » -
News
ഒരാൾക്ക് ഒരു പദവിയാണ് ഉചിതം ; രണ്ട് ഉത്തരവാദിത്തങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് സണ്ണി ജോസഫ്
സംസ്ഥാനത്തെ വൈദ്യുതി മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ഒരു യൂണിറ്റ് വൈദ്യുതിക്ക് പകൽ സമയത്ത് ഒരു പൈസയാണ് വില. എന്നാൽ രാത്രിസമയം 10 രൂപ കൊടുത്താൽ പോലും ഒരു യൂണിറ്റ് വൈദ്യുതി കിട്ടില്ല. അതിനാൽ മറ്റ് മാർഗങ്ങൾ ഉപയോഗിച്ച് ഉൽപാദനം വർധിപ്പിക്കണം. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് ബാറ്ററി സ്റ്റോറേജ് സംവിധാനം നടപ്പിലാക്കാനുള്ള പദ്ധതികൾ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി സണ്ണി ജോസഫ് അറിയിച്ചു. ജലസംഭരണികളിൽ വെള്ളം കുറവുണ്ടെന്നും വില കൂടുതൽ കൊടുത്ത് വാങ്ങാനുള്ള അനുമതി റെഗുലേറ്ററി കമ്മീഷനിൽ നിന്ന് കിട്ടിയിട്ടുണ്ടെന്നും…
Read More » -
News
സംസ്ഥാനത്ത് 6 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് ആറ് പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് നാലും, പാലക്കാട്, പത്തനംതിട്ട ജില്ലകളിൽ ഓരോ കേസുകളും ആണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ജൂൺ മാസം മുതൽ 216 പേര്‍ക്ക് രോഗബാധയും 6 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ 294 പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂൺ മാസം മുതൽ ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. നിലവിൽ കോഴിക്കോട് (76), വയനാട് (26), തൃശൂർ (14) ആലപ്പുഴ (5) എന്നീ നാല് ജില്ലകളിലാണ്…
Read More »