KeralaNews

കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂർ ഇന്ന് ഉച്ചയ്ക്ക് 12.30-യോടെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ പുതിയ ഗവർണർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും.

കേരളത്തിന്റെ 29-ാമത് ഗവർണറായാണ് ഓംപ്രകാശ് മാഥൂർ ചുമതലയേൽക്കുന്നത്. സിക്കിം ഗവർണറായിരിക്കെയാണ് അദ്ദേഹം കേരളത്തിലേക്ക് നിയമിതനാകുന്നത്. രാജ്ഭവനിൽ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കും. ചടങ്ങുകൾക്കു ശേഷം രാജ്ഭവനിൽ വിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്. രാജേന്ദ്ര ആർലേക്കറുടെ പിൻഗാമിയായാണ് അദ്ദേഹം എത്തുന്നത്.

ഇന്നലെ തിരുവനന്തപുരംവളത്താവളത്തിലെ ടെക്നിക്കൽ കോമ്പൗണ്ട് പരിസരത്ത് വച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തെ സ്വീകരിച്ചിരുന്നു. ചടങ്ങിൽ മറ്റ് മത്രിമാർ, ചീഫ് സെക്രട്ടറി, തിരുവനന്തപുരം മേയർ വി വി രാജേഷ്, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button