KeralaNews

മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണങ്ങള്‍ കൊണ്ടുവരാന്‍ നീക്കം. ചോദ്യം ചോദിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മൈക്ക് നല്‍കും. ബഹളം ഒഴിവാക്കാന്‍ മൈക്കിലൂടെയുള്ള ചോദ്യങ്ങള്‍ക്ക് മാത്രമാകും മറുപടി. ക്ഷോഭപ്രകടനം മുഖ്യമന്ത്രിയുടെ പ്രതിച്ഛായക്ക് ദോഷം ഉണ്ടാക്കുമെന്ന ആശങ്കയിലാണ് പുതിയ ആലോചനകള്‍. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നീങ്ങള്‍ തുടങ്ങി. പിആര്‍ഡിയുമായി ആലോച്ചായിരിക്കും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുക.

മാധ്യമപ്രവര്‍ത്തകര്‍ എല്ലാം ഒരുമിച്ച് ചോദ്യം ചോദിക്കുന്നത് ബഹളം സൃഷ്ടിക്കുന്നുവെന്നൊരു പ്രതീതി സൃഷ്ടിക്കുന്നുണ്ട്. ബഹളം മൂലം തനിക്ക് കേള്‍ക്കാന്‍ സാധിക്കുന്നില്ലെന്നടക്കം മുഖ്യമന്ത്രി പറയുകയും ചെയ്യുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാല്‍, അസുഖകരമായ ചോദ്യങ്ങള്‍ വരുന്നത് കൊണ്ടാണ് ഇത്തരമൊരു നടപടി അവലംബിക്കുന്നത് എന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ചോദ്യം ചോദിക്കുന്നവരെ കൂടി ചിത്രീകരിക്കുന്ന തരത്തിലുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതും ആലോചിക്കുന്നുണ്ട്.

കൊവിഡ് കാലത്ത് മുന്‍മുഖ്യമന്ത്രി പിണറായി വിജയനും ചോദ്യം ചോദിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മൈക്ക് നല്‍കുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു. സമാനമായ രീതിയാണ് അവലംബിക്കാന്‍ പോകുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button