UDF Government
-
News
മൈക്കിലൂടെ ചോദിക്കുന്നവര്ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്ത്താസമ്മേളനത്തില് പുതിയ ക്രമീകരണം
മുഖ്യമന്ത്രിയുടെ വാര്ത്താസമ്മേളനത്തില് പുതിയ ക്രമീകരണങ്ങള് കൊണ്ടുവരാന് നീക്കം. ചോദ്യം ചോദിക്കാന് മാധ്യമപ്രവര്ത്തകര്ക്ക് മൈക്ക് നല്കും. ബഹളം ഒഴിവാക്കാന് മൈക്കിലൂടെയുള്ള ചോദ്യങ്ങള്ക്ക് മാത്രമാകും മറുപടി. ക്ഷോഭപ്രകടനം മുഖ്യമന്ത്രിയുടെ പ്രതിച്ഛായക്ക് ദോഷം ഉണ്ടാക്കുമെന്ന ആശങ്കയിലാണ് പുതിയ ആലോചനകള്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസില് നീങ്ങള് തുടങ്ങി. പിആര്ഡിയുമായി ആലോച്ചായിരിക്കും ക്രമീകരണങ്ങള് ഏര്പ്പെടുത്തുക. മാധ്യമപ്രവര്ത്തകര് എല്ലാം ഒരുമിച്ച് ചോദ്യം ചോദിക്കുന്നത് ബഹളം സൃഷ്ടിക്കുന്നുവെന്നൊരു പ്രതീതി സൃഷ്ടിക്കുന്നുണ്ട്. ബഹളം മൂലം തനിക്ക് കേള്ക്കാന് സാധിക്കുന്നില്ലെന്നടക്കം മുഖ്യമന്ത്രി പറയുകയും ചെയ്യുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാല്, അസുഖകരമായ ചോദ്യങ്ങള് വരുന്നത് കൊണ്ടാണ് ഇത്തരമൊരു നടപടി…
Read More » -
News
വൈദ്യുതി മേഖലയെ സ്വകാര്യ കുത്തകകള്ക്ക് അടിയറ വെക്കുന്നതാണ് യുഡിഎഫിന്റെ ‘പുതുയുഗം’: പിണറായി വിജയന്‍
സംസ്ഥാനത്ത് സമാനതകളില്ലാത്ത രീതിയില് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കൃത്യമായ സമയമോ ക്രമീകരണമോ മുന്നറിയിപ്പോ ഇല്ലാതെ പവര്കട്ട് ഏര്പ്പെടുത്തിയതില് ജനങ്ങളില് നിന്ന് വലിയ പ്രതിഷേധമാണ് ഉയരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തങ്ങളുടെ ഭരണപരമായ കഴിവുകേടും കെടുകാര്യസ്ഥതയും മറച്ചുവെക്കാന് മുന് എല്ഡിഎഫ് സര്‍ക്കാരിന്റെ മേല് കുറ്റം ചാരി രക്ഷപ്പെടാനാണ് യുഡിഎഫ് സര്‍ക്കാരിന്റെ വിഫല ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. 465 മെഗാവാട്ടിന്റെ ദീര്ഘകാല പവര് പര്ച്ചേസ് കരാര് എല്ഡിഎഫ് സര്ക്കാര് റദ്ദാക്കിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന യുഡിഎഫിന്റെ വാദം വസ്തുതകള്ക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കില്…
Read More » -
News
സർക്കാരിന്റെ ഓണം വാരാഘോഷ സമാപനം; വന്ദേമാതരം പൂർണമായി ആലപിച്ചു
ദിവസങ്ങൾ നീണ്ടുനിന്ന സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷങ്ങൾക്ക് ഘോഷയാത്രയോടെ സമാപനം. മുഖ്യമന്ത്രി വി.ഡി സതീശനും മറ്റ് മന്ത്രിമാരും പങ്കെടുത്ത ചടങ്ങിൽ ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണനാണ് ഫ്ലാഗ് ഓഫ് കർമം നിർവഹിച്ചത്. എന്നാൽ സമാപന വേദിയിൽ ‘വന്ദേമാതരം’ പൂർണരൂപത്തിൽ ആലപിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ സംസ്ഥാന സർക്കാർ വിശദീകരണവുമായി രംഗത്തെത്തി. വന്ദേമാതരം പൂർണമായി ആലപിക്കില്ല എന്നതാണ് സംസ്ഥാന സർക്കാരിന്റെ പൊതുനിലപാടെങ്കിലും, ഉപരാഷ്ട്രപതി ഔദ്യോഗികമായി പങ്കെടുക്കുന്ന പരിപാടിയായതിനാൽ പ്രോട്ടോകോൾ പാലിക്കാൻ സർക്കാർ നിർബന്ധിതരാകുകയായിരുന്നു എന്ന് മന്ത്രി പി.സി വിഷ്ണുനാഥ് പറഞ്ഞു. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവർ പങ്കെടുക്കുന്ന…
Read More » -
News
ഹെലികോപ്റ്റര്‍, വിരുന്ന്.. വിവാദങ്ങളില്‍ പ്രതികരണങ്ങളുമായി മുഖ്യമന്ത്രി; വിടാന്‍ തയാറല്ലെന്ന സൂചന നല്‍കി പ്രതിപക്ഷം
മുഖ്യമന്ത്രി വി ഡി സതീശന്റെ ഹെലികോപ്റ്റര്‍ യാത്രയും വിരുന്നുമാണ് മഴക്കെടുതിയുടെ ഈ നാളുകളില്‍ വലിയ വിവാദങ്ങൾക്ക് വഴിവെച്ചത്. വിവാദം കടുത്ത ശേഷം ഇതാദ്യമായി ഇക്കാര്യങ്ങളില്‍ പ്രതികരണവുമായി മുഖ്യമന്ത്രി രംഗത്തെത്തി. പ്രതിപക്ഷത്തിന്റെ ആരോപങ്ങളെ പ്രതിരോധിക്കാന്‍ ന്യായവാദങ്ങള്‍ നിരത്തി. മുഖ്യമന്ത്രിയ്ക്കായി ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളും കളത്തിലിറങ്ങി. വിവാദം വിടാന്‍ പ്രതിപക്ഷം തയാറല്ലെന്ന സൂചനയാണ് നേതാക്കളുടെ പ്രതികരണങ്ങള്‍. ഞാന്‍ ഗുരുതരമായൊരു തെറ്റ് ചെയ്തു. അന്ന് വെള്ളപ്പൊക്കമുണ്ടായ ദിവസം മൂന്ന് മണിക്ക് ഞാന്‍ ഭക്ഷണം കഴിച്ചു. കേരളത്തിലെ ജനങ്ങള്‍ വിലയിരുത്തട്ടെ. പ്രതിപക്ഷ നേതാവിന്റെ അന്നത്തെ പത്ര സമ്മേളനത്തില്‍ എന്തൊക്കെയായിരുന്നു…
Read More » -
News
വഫഫ് ബോർഡ് പുനഃസംഘടന: സർക്കാർ നിലപാട് ലീഗ് അംഗീകരിക്കുന്നുണ്ടോ? വിമർശനവുമായി CPIM
വഫഫ് ബോർഡ് പുനഃസംഘടനയിൽ സർക്കാരിനെതിരെ സിപിഐഎം. ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറിന്റെ ഹർജിയിലെ ആവശ്യത്തിലാണ് സർക്കാർ നിലപാടെടുത്തതെന്ന് വിമർശനം. സർക്കാർ നിലപാട് അംഗീകരിക്കുന്നുണ്ടോയെന്ന് ലീഗ് ജനങ്ങളോട് പറയണമെന്ന് സിപിഐഎം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. മുസ്ലീം ലീഗിനെ പിന്തുണയ്ക്കുന്ന സമുദായ സംഘടനകളും നിലപാട് വ്യക്തമാക്കണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു. യു.ഡി.എഫ് സർക്കാർ ന്യൂനപക്ഷങ്ങളോടും കേരളത്തിലെ മതനിരപേക്ഷ സമൂഹത്തോടും കടുത്ത വഞ്ചനയാണ് കാണിച്ചിട്ടുള്ളതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ പറഞ്ഞു. യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം എടുക്കുന്ന നയപരമായ ഓരോ നിലപാടിലും സംഘപരിവാർ അജണ്ട തെളിഞ്ഞ് തന്നെ കാണാമെന്ന് വിമർശനം.…
Read More » -
News
സർക്കാരിന്റെ നൂറു ദിന കര്‍മപരിപാടിക്കായി ഓപ്പണ്‍ പോര്‍ട്ടല്‍ ;80 ശതമാനത്തിന് മുകളിൽ പൂർത്തിയായാൽ പച്ച, ഒന്നും ഇല്ലെങ്കില്‍ ചുവപ്പ്
സര്‍ക്കാരിന്റെ നൂറു ദിന കര്‍മപരിപാടി നടപ്പാക്കുന്നതിന്റെ ഭാഗമായി ഒരു ഓപ്പണ്‍ പോര്‍ട്ടല്‍ സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. ഓരോ വകുപ്പിന്റെയും നൂറു ദിവസത്തെ പദ്ധതികള്‍, അതിന്റെ പുരോഗതി തുടങ്ങിയവ പൊതുജനങ്ങള്‍ക്ക് പരിശോധിക്കാവുന്ന തരത്തിലാണ് പോര്‍ട്ടല്‍ തയ്യാറാക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തികരിക്കുന്നതിനും നിരീക്ഷിക്കുന്നതിനും വേണ്ടിയാണിത്. നൂറുദിന പരിപാടികള്‍ കോര്‍ഡിനേറ്റ് ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസിലും ചീഫ് സെക്രട്ടറിയുടെ ഓഫീസിലും പ്രോഗ്രാം മാനേജ്‌മെന്റ് കോര്‍ഡിനേഷനുള്ള പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നൂറുദിന പരിപാടി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് 19 മന്ത്രിമാരുമായും അവരുടെ വകുപ്പുകളുമായി ചര്‍ച്ച നടത്തി. പദ്ധതികള്‍ നടപ്പാക്കുന്നതിനു…
Read More » -
News
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: ‘നടക്കുന്നത് ബക്കാഡിയുമായുള്ള ഡീൽ’; പിണറായി വിജയൻ
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള തീരുമാനത്തിൽ സർക്കാരിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ‘മദ്യമൊഴുക്കാൻ നികുതിയിളവ്’ എന്ന തലക്കെട്ടിൽ ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് വിമർശനം. നികുതിയിളവുകൾ പരാമർശിക്കുന്ന ധനബില്ല് സഭ അംഗീകരിച്ചാൽ നിയമമാകും. പിന്നീട് നടപ്പാക്കുന്നത് തടയാൻ യുഡിഎഫിന് നിയമപരമായി കഴിയില്ല. ഈ പുകമറ മദ്യ കമ്പനിയുടെ വഴിവിട്ട ആവശ്യമംഗീകരിക്കാനുള്ള സർക്കാരിന്റെ അടവാണെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി. 2023 ൽ എൽഡിഎഫ് സർക്കാർ ജന താത്പര്യം മുൻനിർത്തി ഫയൽ മാറ്റിവെച്ചു. യുഡിഎഫ് സർക്കാർ അതേ ഫയൽ പൊടിതട്ടിയെടുത്തു. ഫയൽ നീക്കം…
Read More » -
News
പിഎംശ്രീ പദ്ധതി: മന്ത്രിസഭ ഉപസമിതിയുടെ ആദ്യയോഗം ഇന്ന്
പിഎംശ്രീയിൽ തുടർ നടപടി തീരുമാനിക്കാൻ മന്ത്രിസഭ ഉപസമിതിയുടെ ആദ്യയോഗം ഇന്ന് ചേരും. വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീന്റെ അധ്യക്ഷതയിലാണ് യോഗം ചേരുക. കഴിഞ്ഞ സർക്കാർ ധാരണാപത്രത്തിൽ ഒപ്പിട്ടതിനാൽ സംസ്ഥാനം കരാറിന്റെ ഭാഗമാണ് എന്നാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞത്. പദ്ധതി നടപ്പാക്കുന്ന സ്‌കൂളുടെ തെരഞ്ഞെടുപ്പിലും കരിക്കുലത്തിലും കേന്ദ്ര സർക്കാർ ഇടപെടൽ ഒഴിവാക്കാനാണ് ശ്രമിക്കുന്നത് എന്നുമാണ് സർക്കാർ വാദം. പിഎംശ്രീയിൽ മന്ത്രിസഭ ഉപസമിതിയുടെ ആദ്യയോഗം ഇന്ന് വൈകിട്ട് നാലുമണിക്ക് ചേരും. കഴിഞ്ഞ ആഴ്ച ചേർന്ന മന്ത്രിസഭ യോഗമാണ് മന്ത്രിസഭ ഉപസമിതി രൂപീകരിച്ചത്. നിയമസഭാ സമ്മേളനത്തിന് ശേഷം വൈകിട്ട് നാല്…
Read More » -
News
ബജറ്റ് ചർച്ചക്ക് മുഖ്യമന്ത്രി ഇന്ന് മറുപടി നൽകും
നിയമസഭയിലെ ബജറ്റ് ചർച്ചക്ക് മുഖ്യമന്ത്രി ഇന്ന് മറുപടി നൽകും. വീര്യം കുറഞ്ഞ മദ്യത്തിന്നികുതി കുറച്ച തീരുമാനത്തിൽ മുഖ്യമന്ത്രി എന്ത് നിലപാടെടുക്കും എന്നതാണ് ആകാംക്ഷ. കോൺഗ്രസിലും യുഡിഎഫിലും എതിർപ്പ് ഉയർന്ന സാഹചര്യത്തിൽ നികുതി കുറക്കൽപിൻവലിക്കണമെന്ന് ആവശ്യമുണ്ട്. രാവിലെ 8ന് ചേരുന്ന മന്ത്രിസഭാ യോഗത്തിലും വിഷയം ചർച്ചയായേക്കും. തീരുമാനം പിൻവലിക്കാൻ യുഡിഎഫിലും സമ്മർദമുണ്ട്. രാവിലെ ചേരുന്ന മന്ത്രിസഭാ യോഗവും നിർണായകം. ബജറ്റ് ചർച്ചയുടെ ആദ്യ ദിവസം പരാമർശിച്ച് പോയ നികുതി കുറയ്ക്കൽ പ്രഖ്യാപനമാണ് സർക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്.വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള ബജറ്റ് പ്രഖ്യാപനത്തിൽ അഴിമതി…
Read More » -
News
പ്രഖ്യാപനങ്ങൾ എന്തെല്ലാം? വി ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്
വി ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്. രാവിലെ ഒമ്പത് മണിക്ക് ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി ഡി സതീശനാണ് ബജറ്റ് അവതരിപ്പിക്കുക. സർക്കാർ ജീവനക്കാരുടെ ഡിഎ വർധന, ശമ്പള പരിഷ്കരണം, ക്ഷേമപെൻഷൻ വർധന, ഇന്ദിരാഗ്യാരണ്ടികൾ നടപ്പാക്കുന്നതിനുള്ള പ്രഖ്യാപനങ്ങളും ബജറ്റിൽ ഉണ്ടായേക്കും. എൽഡിഎഫ് സർക്കാർ വികസനത്തിനായി മുന്നിൽ നിർത്തിയ കിഫ്ബിയുടെ തുടർപ്രവർത്തനങ്ങൾ എന്തെന്നും ബജറ്റിലൂടെ അറിയാം. ഇടതു സർക്കാർ വികസനത്തിനായി മുന്നിൽ നിർത്തിയ കിഫ്ബിയെ ബജറ്റിലുടെ അഴിച്ച് പണിയും. കഴിഞ്ഞ എൽഡിഎഫ് സർക്കാർ സമ്പൂർണ ബജറ്റ് അവതരിപ്പിച്ചത് കൊണ്ട് പദ്ധതി വിനിയോഗത്തിനുള്ള തുകകളിൽ…
Read More »