
റിപ്പോർട്ടർ ടിവിയിലെ റെയ്ഡ് നടപടിക്രമങ്ങൾ പാലിച്ചെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ജനങ്ങളെ മാധ്യമ സ്വാതതന്ത്ര്യത്തിന്റെ പേര് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കരുതെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യത്തിന് എതിരായ നടപടികൾ പൊലീസ് സ്വീകരിച്ചിട്ടില്ല. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയിലെ റെയ്ഡ് നിയമപരമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. കോൺഗ്രസ് മാധ്യമ സ്വാതന്ത്ര്യത്തിന് എതിരല്ല. നിയമവിരുദ്ധമായ ഒരു നടപടിയും കേരള പൊലീസ് ചെയ്തിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.
മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്തിട്ടില്ല. അവർക്കെതിരെയുമല്ല അന്വേഷണം നടക്കുന്നതെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മെസി തട്ടപ്പുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണമാണ്. കേസ് അന്വേഷണം നടക്കുമ്പോൾ എല്ലാ കാര്യങ്ങളും ആഭ്യന്തരമന്ത്രി അറിയേണ്ടതില്ല. എല്ലാം പ്രവർത്തിക്കുന്നത് ഒരേ സ്ഥലത്താണ്. ന്യൂസ് റൂമും അഡ്മിനിസ്ട്രേറ്റീവ് ഓഫീസും ഒരേ സ്ഥാപനത്തിലാണ്. സ്വാഭാവികമായി റെയ്ഡിൽ സ്വീകരിക്കുന്ന നടപടികളാണ് ഉണ്ടായതെന്ന് മന്ത്രി രമേശ് ചെന്നിത്തല വിശദമാക്കി.
റിപ്പോർട്ടർ ചാനലിലെ പരിശോധനയിൽ ആവശ്യമായ തെളിവുകൾ ലഭിച്ചെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി. റിപ്പോർട്ടർ ടിവിയിലെ മാധ്യമപ്രവർത്തകർ ഭയപ്പെടേണ്ടതില്ല. ഇത് മാധ്യമസ്വാതന്ത്ര്യത്തിനെതിരായ ഒരു കേസ് അല്ല. തെളിവുകൾ ലഭിച്ചിട്ടില്ല എന്ന് ആരു പറഞ്ഞെന്നും മന്ത്രി രമേശ് ചെന്നിത്തല ചോദിച്ചു. വസ്തുതകൾ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത്. സിപിഐഎം മാധ്യമ സ്വാതന്ത്ര്യത്തെ പറ്റി പഠിപ്പിക്കേണ്ടെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.



