anto augustine
-
Uncategorized
മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കേസ്; റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ ചോദ്യം ചെയ്യലിന് ഹാജരായില്ല
വ്യാജ വിവാഹ ആരോപണം ഉയർത്തി മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായില്ല. കളമശേരി പൊലീസ് സ്റ്റേഷനിൽ ഹാജരാകില്ലെന്നും കേസിലെ എഫ്ഐആർ റദ്ദാക്കാൻ ഹൈക്കോടതിയിൽ ഉടൻ ഹർജി നൽകും എന്നും ആന്‍റോയുടെ അഭിഭാഷകൻ അറിയിച്ചു. ആന്‍റോ അഗസ്റ്റിൻ സ്ഥലത്തില്ലെന്നാണ് വക്കീല്‍ പറയുന്നത്. റിപ്പോര്‍ട്ടര്‍ ചാനൽ ലേഖകനോടും സ്റ്റേഷനില്‍ ഹാജരാകാൻ പൊലീസ് നിര്‍ദേശിച്ചിരുന്നു. രണ്ടാഴ്ച മുമ്പാണ് ഒരു പൊതുചടങ്ങിൽ സംസാരിക്കവേ ആന്‍റോ അഗസ്റ്റിൻ മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിലുളള ഗുരുതര പരാമര്‍ശം നടത്തിയത്. മുഖ്യമന്ത്രിയെ പൊതുസമൂഹത്തിൽ അപമാനിച്ചതിനാണ് കേസ്.…
Read More » -
News
മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട് ഒരുപാട് ദുരൂഹതകളുണ്ട്; എല്ലാത്തിലും അന്വേഷണം ഉണ്ടാകുമെന്ന് വനംമന്ത്രി ഷിബു ബേബിജോണ്‍
മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട് ഒരുപാട് ദുരൂഹതകളുണ്ടെന്ന് വനംമന്ത്രി ഷിബു ബേബിജോണ്‍. ഇതേക്കുറിച്ചെല്ലാം അന്വേഷിക്കേണ്ടതുണ്ട്. ഏറ്റവും ഒടുവില്‍ ലഭിച്ച ഇമെയില്‍ പരാതിയില്‍ ഗുരുതരമായ കാര്യങ്ങളാണുള്ളത്. ഏതാനും ദിവസം മുമ്പ് ഒരു മാധ്യമപ്രവര്‍ത്തകന്‍ മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട ഗൂഢാലോചനയ്ക്ക് സാക്ഷിയാണെന്നാണ് അതില്‍ പറഞ്ഞിരിക്കുന്നതെന്നും വനംമന്ത്രി ഷിബുബേബി ജോൺ മാധ്യമങ്ങളോട് വ്യക്തമാക്കി. അന്നത്തെ ഒരു മാധ്യമത്തിന്റെ ഓഫീസിലേക്ക് മൂന്നുപേര്‍ വരികയും, ഇയാള്‍ കേട്ടുകൊണ്ടിരിക്കെ ചര്‍ച്ച നടത്തിയെന്നുമാണ് പരാതിയില്‍ വ്യക്തമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതിനെല്ലാം പിന്നീടാണ് മുന്‍ ചീഫ് സെക്രട്ടറി ജയതിലകിന്റെ വിചിത്രമായ ഉത്തരവ് വന്നത്. ഇതിന് ആധാരമായ കാര്യങ്ങളെല്ലാം…
Read More » -
News
മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസ്: ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാൻ പൊലീസ്
വ്യാജ വിവാഹ ആരോപണം ഉയർത്തി മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാൻ പൊലീസ്. തിങ്കളാഴ്ച ഹാജരാകാൻ ആന്റോയ്ക്ക് നോട്ടീസ് നൽകിയിരിക്കുകയാണ്. കളമശ്ശേരി സ്റ്റേഷനിൽ ആണ് ചോദ്യം ചെയ്യൽ. രണ്ടാഴ്ച മുമ്പാണ് ഒരു പൊതുചടങ്ങിൽ സംസാരിക്കവേയാണ് ആന്‍റോ അഗസ്റ്റിൻ മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിലുളള ഗുരുതര പരാമര്‍ശം നടത്തിയത്.
Read More » -
News
വനംവകുപ്പിന് കനത്ത തിരിച്ചടി; മുട്ടില്‍ മരംമുറി കേസിൽ കുറ്റപത്രം തള്ളി
മുട്ടില്‍ മരംമുറിക്കേസില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെ വനംവകുപ്പ് നല്‍കിയ കുറ്റപത്രം കോടതി മടക്കി. സുല്‍ത്താന്‍ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. ആവശ്യമായ രേഖകള്‍ കുറ്റപത്രത്തില്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. വനത്തില്‍ നിന്നാണോ മരംമുറിച്ചതെന്ന് കുറ്റപത്രത്തില്‍ വ്യക്തതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടുന്നു. ഈ മാസം 17 നാണ് അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെ വനം വകുപ്പ് ബത്തേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്. വയനാട്ടിലെ മുട്ടില്‍ നിന്ന് 47 ലക്ഷം രൂപ വിലമതിക്കുന്ന ഈട്ടിത്തടികള്‍ 2021 ഫെബ്രുവരിയിലാണ് വനംവകുപ്പ് പിടികൂടുന്നത്. തടികള്‍ പിടികൂടി അഞ്ചു വര്‍ഷത്തിന് ശേഷമാണ് വനംവകുപ്പ് കുറ്റപത്രം…
Read More » -
News
വീട്ടില്‍ നിന്ന് മദ്യം പിടികൂടിയ കേസ്: ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
വയനാട്: വീട്ടില്‍ നിന്ന് വന്‍തോതില്‍ വിദേശമദ്യവും ഇന്ത്യന്‍ നിര്‍മ്മിത മദ്യവും പിടികൂടിയ കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ടി.വി മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. സുല്‍ത്താന്‍ ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. ഇന്നലെ 14 ദിവസത്തേക്കാണ് ആന്റോ അഗസ്റ്റിനെ റിമാന്‍ഡ് ചെയ്തത്. കൊച്ചിയിലെ റിപ്പോര്‍ട്ടര്‍ ടി.വി ആസ്ഥാനത്തെത്തി വയനാട്ടില്‍ നിന്നുള്ള എക്‌സൈസ് സംഘമാണ് ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്തത്. അബ്കാരി ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ആന്റോയുടെ വീടിന്റെ ഒന്നാംനിലയിലെ മുറിയില്‍ നിന്ന്…
Read More » -
News
റിപ്പോർട്ടർ ടിവിയിലെ റെയ്ഡ് നടപടിക്രമങ്ങൾ പാലിച്ച്; മാധ്യമ സ്വാതന്ത്ര്യത്തെപ്പറ്റി CPIM പഠിപ്പിക്കേണ്ട: മന്ത്രി രമേശ് ചെന്നിത്തല
റിപ്പോർട്ടർ ടിവിയിലെ റെയ്ഡ് നടപടിക്രമങ്ങൾ പാലിച്ചെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ജനങ്ങളെ മാധ്യമ സ്വാതതന്ത്ര്യത്തിന്റെ പേര് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കരുതെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യത്തിന് എതിരായ നടപടികൾ പൊലീസ് സ്വീകരിച്ചിട്ടില്ല. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയിലെ റെയ്ഡ് നിയമപരമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. കോൺഗ്രസ് മാധ്യമ സ്വാതന്ത്ര്യത്തിന് എതിരല്ല. നിയമവിരുദ്ധമായ ഒരു നടപടിയും കേരള പൊലീസ് ചെയ്തിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്തിട്ടില്ല. അവർക്കെതിരെയുമല്ല അന്വേഷണം നടക്കുന്നതെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മെസി തട്ടപ്പുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണമാണ്.…
Read More » -
News
മുഖ്യമന്ത്രിയെ പൊതുസമൂഹത്തിന് മുന്നിൽ അപമാനിച്ചു, രണ്ടാംവിവാഹ ആരോപണത്തിൽ ആന്റോ അഗസ്റ്റിനെതിരെ കേസെടുത്തു
മുഖ്യമന്ത്രി വി.ഡി. സതീശനെതിരെയുള്ള രണ്ടാംവിവാഹ ആരോപണത്തിൽ പൊലീസ് കേസെടുത്തു. റിപ്പോർട്ടർ ചാനൽ മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിനെ ഒന്നാംപ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയെ പൊതുസമൂഹത്തിൽ അപമാനിച്ചതിനാണ് കേസ്. ആന്റോ അഗസ്റ്റിനും മറ്റു രണ്ടുപേരും ഗൂഢാലോചന നടത്തിയെന്നും അറിഞ്ഞുകൊണ്ട് വ്യാജരേഖ സൂക്ഷിച്ചുവെന്നും എഫ്.ഐ.ആറിൽ പറയുന്നു. കെ.പി.സി.സി വക്താവ് രാജു പി.നായർ നൽകിയ പരാതിയിൽ കേസെടുക്കാൻ ഡി.ജി.പി നേരത്തെ നിർദ്ദേശിച്ചിരുന്നു. ദിവസങ്ങൾക്ക് മുൻപ് ഒരു ചടങ്ങിൽ വച്ചാണ് ആന്റോ അഗസ്റ്റിൻ മുഖ്യമന്ത്രിക്കെതിരെ പരാമർശം നടത്തിയത്. മുഖ്യമന്ത്രി രണ്ടാം വിവാഹം രജിസ്റ്റർ ചെയ്തതിന്റെ രേഖകൾ രണ്ട് യുവാക്കൾ കൊണ്ടുവന്നുവെന്നും കോടികൾ…
Read More » -
News
മുട്ടിൽ മരംമുറി കേസ്: അഗസ്റ്റിന്‍ സഹോദരന്മാര്‍ക്ക് ജാമ്യമില്ലാ വാറന്റ്
വിവാദമായ മുട്ടില്‍ മരംമുറി കേസില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെ കോടതി വാറന്റ് പുറപ്പെടുവിച്ചു. ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. അമ്പലമേട് പൊലീസ് എടുത്ത കേസിലാണ് ആന്റോ അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ എന്നിവർക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. കേസ് നിലനില്‍ക്കില്ലെന്നും മരം മുറിച്ചു കടത്താന്‍ പ്രത്യേക അനുമതി ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടി പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു, എന്നാൽ ഈ ആവശ്യം കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകാൻ പ്രതികൾ കൂട്ടാക്കിയില്ല. തുടർന്നാണ് ചോറ്റാനിക്കര കോടതി പ്രതികൾ നേരുട്ടു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വാറന്റ് പുറപ്പെടുവിച്ചത്.…
Read More »