
പേട്ട സെന്റ് ആൻസ് പള്ളിയിൽ വിശ്വാസികളുടെ പ്രതിഷേധം. പൊതുഇടത്തിൽ മദ്യപിച്ചെന്ന കേസിൽ പ്രതിയായ ഫാദർ തിയോഡോഷ്യസ് ഡിക്രൂസ്, വികാരി സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ടാണ് ഒരുവിഭാഗം വിശ്വാസികൾ പ്രതിഷേധിച്ചത്. പ്രതിഷേധക്കാർ പൂട്ടിയ പള്ളിമേട പൊലീസ് എത്തിയാണ് തുറന്നത്. ഇടവകാംഗങ്ങളുടെ എതിർപ്പിനെ തുടർന്ന് , ഫാദർ തിയഡോഷ്യസ് ഡിക്രൂസ് കുർബാനയിൽ നിന്ന് പിന്മാറി. സഹവികാരിയാണ് കുർബാന നടത്തുന്നത്.
സ്ഥലത്ത് സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ വൻ പൊലീസ് സന്നാഹത്തെ വിന്യസിപ്പിച്ചിട്ടുണ്ട്. വികാരി സ്ഥാനമൊഴിയാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം. 30 വർഷത്തെ പൗരോഹിത്യ സ്വാധീനം ഉപയോഗിച്ച് വികാരി നടപടികൾ അട്ടിമറിക്കുകയാണെന്നും പ്രതിഷേധക്കാർ കുറ്റപ്പെടുത്തി.രാവിലെ പള്ളി പരിസരത്ത് വികാരിക്കെതിരെ പ്രതിഷേധ പോസ്റ്ററുകളും പതിച്ചിരുന്നു.



