Minister Ramesh chennithala
-
News
പ്ലീഡർ നിയമന വിവാദം: ‘KSU-ന് പരാതിയുണ്ടെങ്കിൽ പരിശോധിക്കുമെന്ന് ആഭ്യന്തര മന്ത്രി
പ്ലീഡർ നിയമന വിവാദത്തിൽ, KSU-ന് പരാതിയുണ്ടെങ്കിൽ പരിശോധിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കെ.എസ്.യു അഭിപ്രായം പറയുന്നതിൽ തെറ്റില്ല. അഭിപ്രായം പറയുന്നതിന് ചില രീതികളുണ്ട്. മുഖ്യമന്ത്രിയെ നേരിൽ കണ്ട് പറയാവുന്നതേയുള്ളൂ. വിഷയം പരിശോധിക്കാൻ മുഖ്യമന്ത്രി മുൻകൈ എടുക്കുമെന്നാണ് വിശ്വാസമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം, അലോഷ്യസ് സേവ്യർ അടക്കമുള്ള KSU നേതാക്കൾ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കും. ഗവൺമെൻറ് പ്ലീഡർ നിയമനത്തിലെ നേതാക്കളുടെ പ്രതികരണങ്ങൾ പരിധി വിടുന്ന സാഹചര്യത്തിൽ കെപിസിസി നേതൃത്വം ഇടപെടും. കൂടുതൽ പ്രതികരണങ്ങളിലേക്ക് പോകരുതെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അടക്കമുള്ളവരോട്…
Read More » -
News
കെ കെ മഹേശന്റെ ആത്മഹത്യ: SIT അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിയെ കണ്ട് ഭാര്യ ഉഷാ ദേവി
മൈക്രോ ഫിനാൻസ് കോർഡിനേറ്ററായിരുന്ന കെ കെ മഹേശന്റെ ആത്മഹത്യയിൽ എസ്ഐടി അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ കണ്ട് ഭാര്യ ഉഷാ ദേവി. വെള്ളാപ്പള്ളി നടേശനും കൂട്ടരും ഇപ്പോഴും ഉപദ്രവിക്കുന്നതായി മന്ത്രിക്ക് നൽകിയ കത്തിൽ പരാമർശമുണ്ട്. ആഭ്യന്തര മന്ത്രിയുടെ വാക്കിൽ വിശ്വാസമെന്നും നീതിയ്ക്കായി മുന്നോട്ടെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ഉഷാദേവി പറഞ്ഞു. രമേശ് ചെന്നിത്തലയിൽ നിന്ന് ഉണ്ടായത് നല്ല സമീപനമാണെന്നും വലിയ തിരക്കിലും പരാതി കേട്ടെന്നും ഭാര്യ ഉഷാ ദേവി പറഞ്ഞു. കേസിനെ പറ്റി വിശദമായി മന്ത്രി കേട്ടു. വേണ്ടത് ചെയ്യാം എന്ന് മറുപടി നൽകിയെന്ന്…
Read More »