Kerala Police

  • News

    കുന്നംകുളത്തെ വാഹനാപകടം; മൂന്ന് പേര്‍ റിമാന്‍ഡില്‍, ഡ്രൈവര്‍ക്കായി ലുക്കൗട്ട് നോട്ടീസ്

    തൃശൂര്‍ കുന്നംകുളത്ത് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ റിമാന്‍ഡില്‍. ആര്‍ത്താറ്റ് സ്വദേശികളായ ഏറത്ത് പറമ്പില്‍ വീട്ടില്‍ അജിത്ത്, പൊലിയത്ത് വീട്ടില്‍ ഡാനിഷ്, പാമ്പിങ്ങല്‍ വീട്ടില്‍ ഷിജില്‍ എന്നിവരാണ് റിമാന്‍ഡിലായത്.കുന്നംകുളത്തെ ബാറില്‍ നിന്നും മദ്യപിച്ച ശേഷം അമിതവേഗതയില്‍ പോയ കാറാണ് അപകടമുണ്ടാക്കിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. അപകടത്തിന് ശേഷം ഒളിവില്‍ പോയ കാര്‍ ഡ്രൈവര്‍ ബെനിക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. അമിതവേഗതയിലെത്തിയ കാര്‍ ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിലിടിച്ച ശേഷം കാർ സമീപത്തുള്ള വൈദ്യുതി പോസ്റ്റിലും ഇടിക്കുകയായിരുന്നു. കാറും…

    Read More »
  • Kerala

    മോർഫ് ചെയ്ത ചിത്രങ്ങൾ വിറ്റത് പണം വാങ്ങി; ശ്രീഹരിയുടെ ഫോണിൽ ഞെട്ടിക്കുന്ന വിവരങ്ങൾ, അന്വേഷണം കൂടുതൽ പേരിലേക്ക്

    എറണാകുളം തൃക്കാക്കര ഭാരത് മാതാ കോളേജില്‍ സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്‌തെന്ന പരാതിയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. പൊലീസ് കസ്റ്റഡിയിലുള്ള പ്രതി ശ്രീഹരി ടെലഗ്രാമിലൂടെ നഗ്നചിത്രങ്ങള്‍ വിറ്റത് പണം വാങ്ങിയെന്നാണ് കണ്ടെത്തല്‍. പണമിടപാടുകളുടെ വിവരങ്ങള്‍ അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കും. ഫോണില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ടെലഗ്രാം ചാറ്റിലേക്ക് അയക്കുകയും മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ ടെലഗ്രാമില്‍ തിരിച്ച് അയച്ചതിന്റെയും തെളിവുകള്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്നും ലഭിച്ചിട്ടുണ്ട്. പൊലീസ് അനുമതിയോടെ ശ്രീഹരിയുടെ ഫോണ്‍ പരിശോധിച്ച വിദ്യാര്‍ത്ഥികളാണ് ഈ വിവരങ്ങള്‍ കണ്ടെത്തിയത്. അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും…

    Read More »
  • News

    എസ്എഫ്ഐ സെക്രട്ടേറിയറ്റ് മാർച്ച്; പ്രവർത്തകർക്കെതിരെ നടപടി തുടങ്ങി പൊലീസ്

    തിരുവനന്തപുരം: കേരള സർവകലാശാലയിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് നടപടി തുടങ്ങി പൊലീസ്. ഒരു എസ്എഫ്ഐ പ്രവർത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം മനേഷിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കോവളത്ത് മനേഷിന്റെ മാതാപിതാക്കൾ നടത്തുന്ന കടയിൽ നിന്നാണ് ഇയാളെ ബലംപ്രയോഗിച്ച് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെയുള്ളവർക്കെതിരെ ജാമ്യമില്ലാത്ത പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം, എസ്എഫ്ഐ പ്രവർത്തകരുടെ വീടുകളിൽ വ്യാപക റെയ്ഡ് നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്.പ്രതിഷേധ മാർച്ചിനെതിരെ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ്…

    Read More »
  • News

    സെക്രട്ടേറിയറ്റ് മാർച്ച്; പതിനായിരം രൂപയുടെ നാശനഷ്ടമുണ്ടാക്കി, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്

    കേരള സർവകലാശാലയിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കൻ്റോൺമെൻ്റ് പൊലീസ് കേസെടുത്തിരിക്കുന്നത്. എസ്എഫ്ഐ സംസ്ഥാന ഭാരവാഹികൾ അടക്കമുള്ള 30 പേർക്കും, കണ്ടാൽ അറിയാവുന്ന 200 ഓളം പേർക്കെതിരെയും ആണ് കേസ്. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്‌ ശിവപ്രസാദാണ് കേസിലെ ഒന്നാം പ്രതി. സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് രണ്ടാം പ്രതിയുമാണ്. കേരള സർക്കാരിന് പതിനായിരം രൂപയുടെ നാശനഷ്ടം ഉണ്ടാക്കിയതായും എഫ്ഐആറിലുണ്ട്. എസ്എഫ്ഐ പ്രവർത്തകരുടെ ആക്രമണത്തിൽ 5 പൊലീസുകാർക്ക് പരുക്കേറ്റെന്നും എഫ്‌ഐആറിൽ…

    Read More »
  • News

    പൊലീസ് സ്റ്റേഷന് മുന്നിലെ ED ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷം; 6 പൊലീസുകാർക്കെതിരെ നടപടി

    മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണാഘോഷത്തിനിടെ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ റീൽസ് ചിത്രീകരിച്ച സംഭവത്തിൽ, ‌ഉദ്യോഗസ്ഥർക്കെതിരെ നടപടി. ആറ് ഉദ്യോഗസ്ഥരെ എആർ ക്യാമ്പിലേക്ക് സ്ഥലം മറ്റും. ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് വിശദമായി അന്വേഷിക്കും. വിശദമായ അന്വേഷണത്തിന് ശേഷം എസ്എച്ച്ഒക്ക് എതിരെ നടപടി ഉണ്ടാകും. ഇത് സംബന്ധിച്ച് ഐജി തീരുമാനമെടുക്കു. പൊലീസിന് വീഴ്ച സംഭവിച്ചെന്ന് കാട്ടി സിറ്റി പോലീസ് കമ്മീഷണർ റിപ്പോർട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് സമർപ്പിച്ചിരുന്നു. പോലീസിന്റെ അനുമതിയോടെയാണ് ഐ പി ബിനു അടക്കമുള്ള പ്രതികൾ ഓണാഘോഷത്തിൽ പങ്കെടുത്തതും റീൽസ് ചിത്രീകരിച്ചത് എന്നുമാണ്…

    Read More »
  • News

    അർജുൻ ആയങ്കിയെ പൊലീസ് അറസ്റ്റ് ചെയ്‌തു; പിടിയിലായത് കണ്ണൂരിൽ നിന്ന്

    പൊലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിയുകയായിരുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി അറസ്റ്റിൽ. കണ്ണൂരിലെ വനിതാ അഭിഭാഷകയുടെ ഫ്ലാറ്റിൽ നിന്നുമാണ് അർജുൻ ആയങ്കിയെ പിടികൂടിയത്. അർജുൻ ആയങ്കി അഭിഭാഷകയുടെ ഫ്ലാറ്റിലേക്കെത്തിയ ഓട്ടോയുടെ ഡ്രൈവർ ആണ് നിർണായക വിവരം നൽകിയത്. അർജുനെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നെന്നും അറസ്റ്റ് ചെയ്യാനായത് പൊലീസിന്റെ കൂട്ടായ പരിശ്രമം കൊണ്ടെന്നും കണ്ണൂർ പൊലീസ് കമ്മീഷണർ വിജയ് ഭാരത് റെഡ്ഡി പറഞ്ഞു. കസ്റ്റഡിയിലും പരിഹാസം തുടർന്ന് അർജുൻ ആയങ്കി. കടലിൽ കാണാതായവരെ കിട്ടിയോ എന്ന് ചോദ്യം. കഴിഞ്ഞ മൂന്ന് ദിവസമായി അർജുൻ ആയങ്കിയ്ക്കായി പൊലീസ്…

    Read More »
  • News

    പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശം; ജാന്‍മണിക്കെതിരെ പരാതി നല്‍കി മഹിളാ മോര്‍ച്ച

    പ്രധാനമന്ത്രിയെ അപമാനിച്ചു എന്ന് ആരോപിച്ച് മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മണിക്കെതിരെ പരാതി നല്‍കി മഹിളാമോര്‍ച്ച. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ഷൗക്കത്തലിക്ക് ആണ് അധ്യക്ഷ നവ്യ ഹരിദാസ് പരാതി നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രിയെ ജാന്‍മണി അപമാനിച്ചതായി നവ്യ ഹരിദാസ് ആരോപിച്ചു. സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളിലും നാളെ പരാതി നല്‍കാനാണ് മഹിളാമോര്‍ച്ചയുടെ നീക്കം. പരാമര്‍ശത്തിന് പിന്നില്‍ ഭാഷാ പരിമിതി അല്ലെന്നും പരാതിയില്‍ പറയുന്നു. ജാന്‍മണിയുടെ മാപ്പ് പറച്ചില്‍ അംഗീകരിക്കുന്നില്ലെന്നും തെറ്റ് ചെയ്തതിനുശേഷം മാപ്പ് പറഞ്ഞാല്‍ തീരില്ലെന്നുമാണ് മഹിളാ മോര്‍ച്ചയുടെ നിലപാട്. ജന്തര്‍ മന്തര്‍ സമരത്തിന്റ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിക്കെതിരെ…

    Read More »
  • News

    പി.കെ ശ്രീമതിക്കെതിരായ വ്യാജപ്രചാരണം: പരാതിയിൽ കേസെടുത്ത് പൊലീസ്

    സംഘപരിവാര്‍ മാധ്യമങ്ങളുടെ അവഹേളനത്തിനിരയായെന്ന പി.കെ ശ്രീമതിയുടെ പരാതിയിൽ കേസെടുത്ത് കണ്ണൂർ റൂറൽ സൈബർ പൊലീസ്. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് കേസെടുത്തത്. സൈബർ ഓപ്പറേഷൻസ് ഐജി പി. പ്രകാശിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുക. ജനം ടിവി, ജന്മഭൂമി, ഭാരത് ലൈവ്, കർമ്മ ന്യൂസ്, സുദിനം എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി. ബി.എൻഎസ്, ഐടി ആക്റ്റുകൾ, സ്ത്രീത്വത്തെ അപമാനിച്ചത് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. സംഭവത്തെത്തുടർന്ന് മുഖ്യമന്ത്രി,ആഭ്യന്തര മന്ത്രി, ഡിജിപി, വനിത കമ്മീഷൻ എന്നിവർക്ക് പി.കെ ശ്രീമതി പരാതി നൽകിയിരുന്നു. ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്നായിരുന്നു പരാതിയിലെ ആവശ്യം. വാർത്തകൾ…

    Read More »
  • News

    കേരള പൊലീസിൽ വൻ അഴിച്ചുപണി; 161 ഡിവൈഎസ്പിമാർക്ക് സ്ഥലംമാറ്റം ഉത്തരവിറക്കി ആഭ്യന്തര വകുപ്പ്

    സംസ്ഥാന പൊലീസിൽ വൻ അഴിച്ചുപണി നടപ്പിലാക്കിക്കൊണ്ട് സമഗ്രമായ സ്ഥലംമാറ്റ ഉത്തരവിറക്കി ആഭ്യന്തര വകുപ്പ്. സംസ്ഥാനത്തൊട്ടാകെയുള്ള 161 ഡിവൈഎസ്പിമാർക്കാണ് പുതിയ ഉത്തരവ് പ്രകാരം സ്ഥലംമാറ്റം ലഭിച്ചിരിക്കുന്നത്. നിലവിലെ സർക്കാർ അധികാരമേറ്റ ശേഷം ഉയർന്ന ഐപിഎസ് തലങ്ങളിൽ മാറ്റങ്ങൾ വരുത്തിയിരുന്നെങ്കിലും, ഡിവൈഎസ്പി തലത്തിൽ ഇത്രയും വലിയൊരു അഴിച്ചുപണി നടക്കുന്നത് ആദ്യമായാണ്. മുൻകാലങ്ങളിൽ വിവിധ വിഷയങ്ങളിലും നടപടികളുടെ പേരിലും കടുത്ത വിമർശനങ്ങളും വിവാദങ്ങളും നേരിട്ട പ്രമുഖ ഉദ്യോഗസ്ഥരെ ഉൾപ്പെടെ സ്ഥലം മാറ്റിയിട്ടുണ്ട്. കോൺഗ്രസ് എംപി ഷാഫി പറമ്പിലിനെ മർദിച്ച സംഭവത്തിൽ ആരോപണവിധേയനായ ഉദ്യോഗസ്ഥനെ കോഴിക്കോട് റൂറലിൽ നിന്ന് ഇടുക്കി…

    Read More »
  • News

    പത്തനംതിട്ട വ്യാജ പീഡന കേസിലെ കസ്റ്റഡി മർദനം: സ്പെഷ്യൽ ബ്രാഞ്ച് DySP അന്വേഷിക്കും

    പത്തനംതിട്ട കൂടൽ വ്യാജ പീഡന കേസിലെ സ്റ്റേഷൻ കസ്റ്റഡി മർദനത്തിൽ അന്വേഷണം. ഹൃദ്രോഗിയായ ഇരുപതുകാരനെ ഉൾപ്പെടെ മർദിച്ചെന്ന പരാതി സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പോലീസ് മേധാവി നിർദ്ദേശം നൽകി. കസ്റ്റഡി മർദ്ദനത്തിന് ഇരയായവരുടെ പരാതി ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. മർദ്ദനമേറ്റ ഇരുപതുകാരൻ ചികിത്സയിലാണ്. അതേസമയം പൊലീസിനെതിരെ കോടതിയെ സമീപിക്കുമെന്ന് പൊലീസ് സ്റ്റേഷനിൽ മോശം അനുഭവം നേരിട്ട പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മാതാപിതാക്കൾ പറയുന്നു. പരാതി ഉന്നയിച്ച പെൺകുട്ടിക്ക് കൗൺസിലിങ് നൽകാനാണ് പൊലീസ് തീരുമാനം.…

    Read More »
Back to top button