Uncategorized
-
സത്യപ്രതിജ്ഞ കഴിഞ്ഞിട്ടും വകുപ്പുകളിൽ തർക്കം തുടരുന്നു : വിജ്ഞാപനം ആയില്ല
തർക്കം കാരണം സത്യപ്രതിജ്ഞ കഴിഞ്ഞിട്ടും മന്ത്രിമാരുടെ വകുപ്പുകളിൽ വിജ്ഞാപനം ആയില്ല. ഫിഷറീസ് ലീഗിന് കൊടുക്കരുത് എന്ന് കോൺഗ്രസിലെ ഒരു വിഭാഗവും ലത്തീൻ സഭയും ആവശ്യപ്പെടുന്നു.ഉന്നത വിദ്യാഭ്യാസം കോൺഗ്രസിന് നൽകണം എങ്കിൽ ഫിഷറീസ് വേണമെന്ന് ലീഗ് ആവശ്യപ്പെടുന്നു. ഇതാണ് പ്രധാന തർക്കം. അതേസമയം മുഖ്യമന്ത്രിയുടെ കൂടുതൽ വകുപ്പുകളിലേക്ക് കണ്ണ് നട്ട് കെസി പക്ഷം നീക്കം തുടങ്ങി. മുഖ്യമന്ത്രിയുടെ കൈവശമുള്ള ഒരു വകുപ്പ് കോൺഗ്രസ് മന്ത്രിമാർക്ക് നൽകി പ്രശ്നം തീർക്കാമല്ലോ എന്ന് കെസി പക്ഷം പറയുന്നു. തുറമുഖം, നിയമം, ധനം തുടങ്ങിയ സുപ്രധാന വകുപ്പുകൾ നിലവിലെ തീരുമാന…
Read More » -
നീറ്റ് നിര്‍ത്തലാക്കണം, പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം അനുവദിക്കണം: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്
നീറ്റിലെ തുടർച്ചയായ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി പരീക്ഷ പൂർണ്ണമായും നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. പരീക്ഷാ പേപ്പർ വീണ്ടും ചോർന്ന പശ്ചാത്തലത്തിൽ, സംസ്ഥാനങ്ങൾക്ക് പന്ത്രണ്ടാം ക്ലാസ് മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം നടത്താൻ കേന്ദ്രസർക്കാർ അനുമതി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷയുടെ വിശ്വാസ്യത പൂർണ്ണമായും നഷ്ടപ്പെട്ടുവെന്ന് മുഖ്യമന്ത്രി വിജയ് തന്റെ സോഷ്യൽ മീഡിയാ പോസ്റ്റിലൂടെ വ്യക്തമാക്കി. ‘2024-ൽ ആറ് സംസ്ഥാനങ്ങളിലായി പേപ്പർ ചോർച്ച ഉണ്ടാവുകയും സിബിഐ അന്വേഷണം നടക്കുകയും ചെയ്തിരുന്നു. ഇപ്പോൾ വീണ്ടും പരീക്ഷാ പേപ്പർ ചോർന്നത് പരീക്ഷാ സംവിധാനത്തിന്റെ തകർച്ചയാണ് കാണിക്കുന്നത്. ഐഎസ്ആർഒ…
Read More » -
സിബിഎസ്ഇ 12-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു
സിബിഎസ്ഇ 12-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 85.20 ശതമാനമാണ് വിജയം. മേഖലകളില്‍ തിരുവനന്തപുരമാണ് മുന്നില്‍. ഈ വര്‍ഷം ഫെബ്രുവരി 17 മുതല്‍ ഏപ്രില്‍ 10 വരെ നടന്ന 12-ാം ക്ലാസ് പരീക്ഷയില്‍ ആകെ 18,59,551 വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. ഔദ്യോഗിക വെബ്സൈറ്റുകൾ വഴിയും ഡിജിലോക്കർ, ഉമാങ് എന്നീ പ്ലാറ്റ്ഫോമുകൾ വഴിയും വിദ്യാർഥികൾക്ക് റിസൾട്ട് അറിയാം. ഔദ്യോഗിക വെബ്സൈറ്റുകൾ:cbse.gov.in results.cbse.nic.in digilocker.gov.in umang.gov.in
Read More » -
ചോദ്യപേപ്പര്‍ ചോര്‍ച്ച: നീറ്റ് യുജി പരീക്ഷ റദ്ദാക്കി; സിബിഐ അന്വേഷണത്തിന് ഉത്തരവ്
ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന ആരോപണത്തെ തുടര്‍ന്ന് മെയ് 3-ന് നടന്ന നീറ്റ് യുജി പരീക്ഷ റദ്ദാക്കിയതായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. പരീക്ഷയുടെ വിശ്വാസ്യതയെ ബാധിക്കുന്ന തരത്തിലുള്ള വിവരങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ കൈമാറിയതിനെത്തുടര്‍ന്നാണ് ഈ സുപ്രധാന തീരുമാനം. ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെ ബാധിക്കുന്ന ഈ വിഷയത്തില്‍ സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. പരീക്ഷാ സംവിധാനത്തിലുള്ള വിശ്വാസം വീണ്ടെടുക്കുന്നതിനായി പുനഃപരീക്ഷ നടത്തുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഏകദേശം 24 ലക്ഷത്തോളം വിദ്യാർഥികളാണ് മെയ് മൂന്നിന് നീറ്റ് പരീക്ഷ എഴുതിയത്. മാതൃകാ ചോദ്യക്കടലാസിലെ 135 ചോദ്യങ്ങൾ യഥാർഥ പരീക്ഷയിൽ ഉൾപ്പെട്ടിരുന്നുവെന്നായിരുന്നു ആരോപണം…
Read More » -
അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി
കൃഷിവകുപ്പ് സ്‌പെഷല്‍ സെക്രട്ടറി എന്‍ പ്രശാന്ത് ഐഎഎസിനെതിരെ വീണ്ടും അച്ചടക്ക നടപടി. സര്‍ക്കാരിനെതിരെ അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചതിനാണ് എന്‍ പ്രശാന്തിനെതിരെ വീണ്ടും നടപടി എടുത്തത്. ഇത് എട്ടാമത്തെ പ്രാവശ്യമാണ് പ്രശാന്തിനെതിരെ നടപടി എടുക്കുന്നത്. ചീഫ് സെക്രട്ടറിയാണ് എന്‍ പ്രശാന്തിന് നോട്ടീസ് നല്‍കിയത്. സര്‍ക്കാരിനെതിരെ അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചതിന് നിലവില്‍ സസ്‌പെന്‍ഷനിലാണ് അദ്ദേഹം. റിവ്യൂകമ്മിറ്റി ചേരാനിരിക്കെയാണ് 8-ാമത്തെ തവണ നടപടി ആരംഭിച്ചത്. ഡോ. എ ജയതിലകിനെതിരെ ആരോപണമുന്നയിച്ചതിന്റെ പേരിലാണ് പ്രശാന്തിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ഡോ.എ. ജയതിലകിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ കടുത്ത വിമര്‍ശനം ഉന്നയിച്ചത് ചൂണ്ടിക്കാട്ടി…
Read More » -
ഹജ്ജ് തീർഥാടകരുമായി കേരളത്തിൽ നിന്നുള്ള ആദ്യ വിമാനം നെടുമ്പാശ്ശേരിയിൽ നിന്ന് പുറപ്പെട്ടു
സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളത്തിൽ നിന്ന് ഹജ്ജ് തീർഥാടകരുമായുള്ള ആദ്യ വിമാനം നെടുമ്പാശ്ശേരിയിൽ നിന്ന് പുറപ്പെട്ടു. ഫ്ലൈനാസ് എയർവേയ്‌സിൻ്റെ വിമാനം ഉച്ചയ്ക്ക് 2.10 നാണ് പുറപ്പെട്ടത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ആദ്യ വിമാനം ഫ്ലാഗ് ഓഫ് ചെയ്തു. 430 യാത്രക്കാരാണ് ആദ്യ വിമാനത്തിൽ ഉണ്ടായിരുന്നത്. 216 പുരുഷന്മാരും 214 വനിതകളും ആണ് ഉണ്ടായിരുന്നത്. കേന്ദ്ര ഹജ്ജ് കമ്മിറ്റി സിഇഒ സി. ഷാനവാസ്, ഡെപ്യൂട്ടി സിഇഒ മുഹമ്മദ് നിയാസ് അഹമ്മദ്, അൻവർ സാദത്ത് എംഎൽഎ, എയർപോർട്ട് ഡയറക്ടർ…
Read More » -
ശബരിമല സ്വര്‍ണ്ണക്കൊള്ള: മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു. ഇതു മൂന്നാം തവണയാണ് പ്രശാന്തിനെ എസ്‌ഐടി ചോദ്യം ചെയ്യുന്നത്. ബോര്‍ഡ് അംഗമായിരുന്ന അജികുമാറിനെയും പ്രത്യേക അന്വേഷണ സംഘം ഇന്നലെ ചോദ്യം ചെയ്തു. 2025 ലെ സ്വര്‍ണ്ണം പൂശലുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. കഴിഞ്ഞ ഒന്നര മാസത്തിന് ശേഷമാണ് എസ്‌ഐടി അന്വേഷണം ശക്തമാക്കുന്നത്. ശബരിമല സ്വര്‍ണക്കൊള്ളയും, ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണം പൂശലുമായി ബന്ധപ്പെട്ട് നേരത്തെ രണ്ടു തവണ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നതാണ്. അതിന്റെ തുടര്‍ച്ചയായിട്ടാണ് ഇന്നലെ…
Read More » -
ചരിത്രസ്മാരകങ്ങളിലേക്ക് പൈതൃകയാത്ര സംഘടിപ്പിച്ചു.
ലോക പൈതൃകദിനത്തിന്റെ ഭാഗമായി തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെരിറ്റേജ് സംഘടിപ്പിച്ച ചരിത്രസ്മാരകങ്ങളിലേക്കുള്ള പൈതൃകയാത്ര ഡോ. അച്യുത്ശങ്കർ യാത്രക്യാപ്റ്റൻ പ്രതാപ് കിഴക്കേമഠത്തിന് മാമ്പഴം നൽകിയാണ് പ്രതീകാത്മകമായി ഫ്ലാഗ്ഓഫ് ചെയ്തത്. തിരുവിതാംകൂറിൻ്റെ ഭാഗമായിരുന്നതും ഇന്ന് തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ വിളവൻകോട് , കൽക്കുളം താലൂക്കുകളിൽപ്പെട്ടതുമായ ‘ പൈതൃക ഇടങ്ങൾ’ തേടിയുള്ള യാത്ര തിരുവനന്തപുരത്ത് സ്‌റ്റാച്യുവിൽ ദിവാൻ സർ.ടി മാധവറാവുവിന്റെ പ്രതിമയ്ക്കു മുന്നിൽ നിന്നാണ് സമാരംഭിച്ചത്. ദിവാൻ രാജാകേശവദാസിന്റെ കുന്നത്തൂരുള്ള ക്രാവിളാകത്തു പുത്തൻവീട് ,സ്വാതന്ത്ര്യസമരസേനാനിയും കവിയുമായ അംശി നാരായണപിള്ളയുടെ “മഹാത്മാലയ”ഭവനവും അതോടു ചേർന്ന് അദ്ദേഹം സ്ഥാപിച്ച പള്ളിക്കൂടം…
Read More » -
സുരക്ഷിതരായിരിക്കാം; പൊള്ളുന്ന ചൂടിൽ ശ്രദ്ധ തുടരാൻ മുന്നറിയിപ്പുമായി പിണറായി വിജയൻ
കേരളത്തിൽ ചൂട് കടുക്കുകയാണ്. ഓരോ ദിവസം കഴിയുന്തോറും ചൂടിൻ്റെ കാഠിന്യം കൂടിവരികയാണ്. ആരോഗ്യ വകുപ്പിൻ്റേയും കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റേയും കൃത്യമായ മുന്നറിയിപ്പുകൾ ഇതിലുണ്ട്. ചൂട് കൂടുന്ന സാഹചര്യത്തെ ഗൗരവത്തോടെ കാണണമെന്നും എല്ലാവരും ശ്രദ്ധ തുടരണമെന്നും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. നിർദ്ദേശങ്ങൾ പാലിക്കണമെന്നും വസ്തുതാ വിരുദ്ധമായ വാർത്തകളെ തള്ളിക്കളയണമെന്നും അദ്ദേഹം നവാമധ്യത്തിൽ കുറിച്ചു. സംസ്ഥാനത്ത് വേനൽ ചൂട് കൂടുകയാണ്. വരും ദിവസങ്ങളിൽ പാലക്കാട് 40°C വരെയും, കൊല്ലത്ത് 39°C വരെയും, മറ്റ് ജില്ലകളിൽ 36°C മുതൽ 37°C വരെയും താപനില ഉയരാനാണ് സാധ്യത.…
Read More » -
തുടര്‍ഭരണം വേണം; ആരും വഴിമാറി കൊടുക്കേണ്ട, പുതിയ ആളുകള്‍ വഴിവെട്ടിക്കോളും’ നടന്‍ മുകേഷ്
സന്തോഷകരവും സുഖസൗകര്യങ്ങളോടു കൂടിയതുമായ ജീവിതം വേണമെങ്കില്‍ തുടര്‍ഭരണം വേണമെന്ന് നടന്‍ മുകേഷ്. സസ്‌പെന്‍സ് ത്രില്ലര്‍ സിനിമയേക്കാള്‍ ത്രില്ലര്‍ ഉള്ള ഒന്നാണ് ജനാധിപത്യത്തിന്റെ ഈ മത്സരവും ഈ റിസള്‍ട്ടും. ജനാധിപത്യ പ്രക്രിയ കേരളത്തിലെ പോലെ മറ്റൊരു സംസ്ഥാനത്തും ഇതേപോലെ ആസ്വദിക്കുന്നുണ്ടാവില്ല. അത്രമാത്രം സുതാര്യമാണ്. അതിനിടെ ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാവാമെന്നും മുകേഷ് പറഞ്ഞു. കൊല്ലത്ത് വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുകേഷ് ‘സന്തോഷകരവും സുഖസൗകര്യങ്ങളോടു കൂടിയതുമായ ജീവിതം വേണോ വേണ്ടയോ എന്ന ഒറ്റ തീരുമാനം എടുത്താല്‍ മതി. അത് എല്ലാവരും എടുത്ത് കാണും. ഇതെല്ലാം…
Read More »