ചരിത്രസ്മാരകങ്ങളിലേക്ക് പൈതൃകയാത്ര സംഘടിപ്പിച്ചു.

ലോക പൈതൃകദിനത്തിന്റെ ഭാഗമായി തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെരിറ്റേജ് സംഘടിപ്പിച്ച ചരിത്രസ്മാരകങ്ങളിലേക്കുള്ള പൈതൃകയാത്ര ഡോ. അച്യുത്ശങ്കർ യാത്രക്യാപ്റ്റൻ പ്രതാപ് കിഴക്കേമഠത്തിന് മാമ്പഴം നൽകിയാണ് പ്രതീകാത്മകമായി ഫ്ലാഗ്ഓഫ് ചെയ്തത്.
തിരുവിതാംകൂറിൻ്റെ ഭാഗമായിരുന്നതും ഇന്ന് തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ വിളവൻകോട് , കൽക്കുളം താലൂക്കുകളിൽപ്പെട്ടതുമായ ‘ പൈതൃക ഇടങ്ങൾ’ തേടിയുള്ള യാത്ര തിരുവനന്തപുരത്ത് സ്‌റ്റാച്യുവിൽ ദിവാൻ സർ.ടി മാധവറാവുവിന്റെ പ്രതിമയ്ക്കു മുന്നിൽ നിന്നാണ് സമാരംഭിച്ചത്.

ദിവാൻ രാജാകേശവദാസിന്റെ കുന്നത്തൂരുള്ള ക്രാവിളാകത്തു പുത്തൻവീട് ,
സ്വാതന്ത്ര്യസമരസേനാനിയും കവിയുമായ അംശി നാരായണപിള്ളയുടെ “മഹാത്മാലയ”ഭവനവും അതോടു ചേർന്ന് അദ്ദേഹം സ്ഥാപിച്ച പള്ളിക്കൂടം , വേലുത്തമ്പിദളവയുടെ തലക്കുളത്ത് ഭവനം “തിരുവിതാംകോട് അരപ്പള്ളി ” എന്ന സെന്റ് മേരീസ് ഓർത്തഡോക്സ് സുറിയാനി പള്ളി, തിരുവിതാംകൂറിൻ്റെ ആയുധപ്പുരയായിരുന്ന ‘വട്ടക്കോട്ട’ എന്നിവിടങ്ങളിലേക്കാണ് സന്ദർശനം സംഘടിപ്പിച്ചത്…
മൂന്നാം കേരള പൈതൃക കോൺഗ്രസിൻ്റെ മുന്നോടിയായി സംഘടിപ്പിച്ച യാത്രയിൽ പ്രശസ്ത ചരിത്രകാരൻ പ്രതാപ് കിഴക്കേമഠം , dr. രാജശേഖരൻ നായർ, ഗീത മധു, Dr. ബി എസ് ബിനു എന്നിവർ പഠനക്ലാസ്സുകൾ നയിച്ചു. മീഡിയ ജേര്ണലിസ്റ് ശശി ശേഖർ , ശങ്കർ ദേവഗിരി, സാഹിത്യകാരൻ അനിൽ നെടുങ്ങോട് , ഡോക്യൂമെൻറ്‌റി സംവിധയകാൻ ജീൻ പോൾ എന്നിവർ അനുഗമിച്ചു



