News

  • സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

    സംസ്ഥാനത്ത് ഇന്ന് വിവിധ ഇടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അടുത്ത 3 മണിക്കൂറില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 30 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍…

    Read More »
  • നീറ്റ് – യുജി ഫലം പ്രഖ്യാപിച്ചു: ബി നീരജ് കേരളത്തില്‍ ഒന്നാമത്‌, യോഗ്യത നേടിയത് 11.21 ലക്ഷം പേര്‍

    നീറ്റ് – യുജി ഫലം പ്രഖ്യാപിച്ചു. ഫലങ്ങള്‍ neet.nta.nic.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഇന്ത്യയിലെ 551 നഗരങ്ങളിലും വിദേശത്തെ 14 നഗരങ്ങളിലുമായി ഏകദേശം 20 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയിരുന്നു. ഇതില്‍ 11.21 ലക്ഷം ഉദ്യോഗാര്‍ഥികള്‍ യോഗ്യത നേടി.യോഗ്യത നേടിയതില്‍ 58ശതമാനവും പെണ്‍കുട്ടികളാണ്. പഞ്ചാബ് സ്വദേശിയായ ആര്യന്‍ ഗുപ്ത, ഹരിയാന സ്വദേശിയായ പന്‍ഷുല്‍ ബന്‍സാല്‍ എന്നിവര്‍ 715 മാര്‍ക്കോടെ ഒന്നാം റാങ്ക് പങ്കിടുന്നുവെന്നാണ് പ്രാഥമിക വിവരം. പരീക്ഷയില്‍ ആദ്യ നൂറു റാങ്ക് ജേതാക്കളില്‍ കേരളത്തില്‍ നിന്നും ഒരാള്‍ മാത്രമാണ് ഇടംപിടിച്ചത്. നീരജ് ബി കേരളത്തില്‍…

    Read More »
  • ഗൾഫ് സംഘർഷം; കൊച്ചിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവീസുകൾക്ക് മാറ്റം

    ഗൾഫിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ രണ്ട് വിമാനങ്ങളുടെ ഇന്ന് രാത്രിയിലെ യാത്ര നാളത്തേക്ക് മാറ്റി. ഇന്ന് രാത്രി ഏഴ് മണിക്ക് കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ദോഹയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം നാളെ (17 വെള്ളിയാഴ്ച) പുലർച്ചെ 2.30 ന് പുറപ്പെടുകയുള്ളൂ എന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് രാത്രി 10 ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസിന്റെ ബഹ്റൈൻ വിമാനം നാളെ രാവിലെ 8 ന് കൊച്ചിയിൽ നിന്ന് പുറപ്പെടും. രാത്രി 8.30 ന് കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യയുടെ…

    Read More »
  • സുകുമാരൻ നായർക്ക് പിന്തുണ; തിരുവനന്തപുരത്ത് എൻ.എസ്.എസിന്റെ വൻ പ്രതിഷേധം

    എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്കെതിരെ തെരുവിലിറങ്ങി സമുദായാംഗങ്ങൾ. തിരുവനന്തപുരം താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ നടന്ന ഐക്യദാർഢ്യ പ്രകടനം തലസ്ഥാന നഗരത്തിൽ വലിയ ശ്രദ്ധയാകർഷിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച് കിഴക്കേക്കോട്ടയിൽ സമാപിച്ച പ്രകടനത്തിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. ദില്ലിയിൽ നടന്ന എൻ.എസ്.എസ് യൂണിയൻ പരിപാടിക്കിടെ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും സുരേഷ് ഗോപിയും ജി. സുകുമാരൻ നായർക്കെതിരെ നടത്തിയ രൂക്ഷ വിമർശനങ്ങളാണ് സമുദായത്തെ ചൊടിപ്പിച്ചത്. ഇതിനു പിന്നാലെ, മുഖ്യമന്ത്രി വി.ഡി. സതീശൻ കൂടിക്കാഴ്ചയ്ക്ക് സമയമനുവദിക്കാത്തതുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൂടി…

    Read More »
  • തൃണമൂലിൽ കൊഴിഞ്ഞുപോക്ക് അവസാനിക്കുന്നില്ല; രാജ്യസഭാ എംപി കോയൽ മല്ലിക്ക് രാജിവച്ചു

    തൃണമൂൽ കോൺഗ്രസിനും മമത ബാനർജിക്കും തിരിച്ചടിയായി രാജ്യസഭാ എംപി കോയൽ മല്ലിക്ക് (രുഗ്‌മിണി മല്ലിക്ക്) രാജിവച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഒഴിവുവന്ന രാജ്യസഭാ സീറ്റിലാണ് ബംഗാളി സിനിമാതാരം കൂടിയായ കോയലിനെ തിരഞ്ഞെടുത്തത്. സജീവ പാർട്ടി പ്രവർത്തകയായിരുന്ന കോയൽ മല്ലിക്കിന്റെ രാജി പാർട്ടി പ്രവർത്തകരെയടക്കം ഞെട്ടിച്ചിരിക്കുകയാണ്. രാജ്യസഭാ ചെയർമാനും വൈസ് പ്രസിഡന്റുമായ സി പി രാധാകൃഷ്ണനാണ് കോയൽ മല്ലിക്ക് രാജിക്കത്ത് സമർപ്പിച്ചത്. രാജ്യസഭാംഗമായിരുന്ന സമയത്ത് എല്ലാ സഹായവും സഹകരണവും നൽകിയ ബഹുമാനപ്പെട്ട ഡെപ്യൂട്ടി ചെയർമാനോടും രാജ്യസഭ സെക്രട്ടേറിയറ്റിലെ എല്ലാ ഭാരവാഹികളോടും താൻ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നതായും…

    Read More »
  • വഫഫ് ബോർഡ് പുനഃസംഘടന: സർക്കാർ നിലപാട് ലീ​ഗ് അംഗീകരിക്കുന്നുണ്ടോ? വിമർശനവുമായി CPIM

    വഫഫ് ബോർഡ് പുനഃസംഘടനയിൽ സർക്കാരിനെതിരെ സിപിഐഎം. ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറിന്റെ ഹർജിയിലെ ആവശ്യത്തിലാണ് സർക്കാർ നിലപാടെടുത്തതെന്ന് വിമർശനം. സർക്കാർ നിലപാട് അംഗീകരിക്കുന്നുണ്ടോയെന്ന് ലീഗ് ജനങ്ങളോട് പറയണമെന്ന് സിപിഐഎം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. മുസ്ലീം ലീഗിനെ പിന്തുണയ്ക്കുന്ന സമുദായ സംഘടനകളും നിലപാട് വ്യക്തമാക്കണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു. യു.ഡി.എഫ്‌ സർക്കാർ ന്യൂനപക്ഷങ്ങളോടും കേരളത്തിലെ മതനിരപേക്ഷ സമൂഹത്തോടും കടുത്ത വഞ്ചനയാണ്‌ കാണിച്ചിട്ടുള്ളതെന്ന്‌ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു. യു.ഡി.എഫ്‌ സർക്കാർ അധികാരത്തിലെത്തിയ ശേഷം എടുക്കുന്ന നയപരമായ ഓരോ നിലപാടിലും സംഘപരിവാർ അജണ്ട തെളിഞ്ഞ്‌ തന്നെ കാണാമെന്ന് വിമർശനം.…

    Read More »
  • ബിജെപിയിൽ ഫണ്ട് തട്ടിപ്പിൽ നിർണായക നീക്കം, 140മണ്ഡലങ്ങളിലേയും ഫണ്ട് അന്വേഷിക്കും

    സംസ്ഥാന ബിജെപിയിലെ ഫണ്ട് തട്ടിപ്പിൽ വെട്ടിലായി നേതൃത്വം. സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവുമായി ഒരു വിഭാഗം നേതാക്കൾ രം​ഗത്തെത്തി. ഇതോടെ 140 മണ്ഡലങ്ങളിലെയും ഫണ്ട് വിനിയോഗത്തെ കുറിച്ച് അന്വേഷിക്കാനാണ് സംസ്ഥാന നേതൃത്വത്തിൻ്റെ തീരുമാനം. തെരഞ്ഞെടുപ്പ് സമയത്ത് കേന്ദ്രത്തിൽ നിന്നും സൗജന്യമായി എത്തിച്ച കൊടിതോരണങ്ങൾ ഉൾപ്പെടെ മറിച്ചു വിറ്റു എന്നതാണ് ആരോപണം. അതിനിടെ, കൊടിതോരണങ്ങൾ വഴിവിട്ട് തയ്യാറാക്കിയതിന് ബിജെപി നേതാവിന് കമ്മീഷൻ കൊടുത്തതായി കമ്പനി പ്രതിനിധി പറയുന്ന പുതിയ ശബ്ദരേഖ പുറത്തുവന്നു. വിവിധ ജില്ലകളിൽ വ്യാപകമായി ഫണ്ട് വെട്ടിച്ചിട്ടും പാർട്ടി നേതൃത്വം എല്ലാം മൂടിവെക്കുന്നുവെന്നാണ് എതിർചേരിയുടെ…

    Read More »
  • അലങ്കാരവിളക്കുകള്‍ വേണ്ട; ‘പവർ കട്ട് ഒഴിവാക്കാനാകാത്ത സാഹചര്യം’; വിശദീകരണവുമായി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

    സംസ്ഥാനത്ത് ഇന്ന് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കെഎസ്ഇബി. വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാകാത്ത സാഹചര്യമാണെന്നും ഉപഭോഗം കൂടതലാണെന്നും മന്ത്രി പറഞ്ഞു. യുഡിഎഫ് കാലത്തെ ദീര്‍ഘകാല കരാറുകള്‍ റദ്ദാക്കിയത് വൈദ്യുതി പ്രതിസന്ധിക്ക് കാരണമായെന്നും സാധ്യമായ എല്ലാ ഇടപെടലും നടത്തുമെന്ന് മന്ത്രി പറഞ്ഞു. എസിയുടെ താപനില 25 ഡിഗ്രിക്ക് മുകളിലാക്കണമെന്നും അലങ്കാര വിളക്കുകള്‍ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. മഴ മാറിനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്നത്തെ വൈദ്യുതി ഉപഭോഗം മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് കൂടുതലായിരിക്കുമെന്നും അതിന്റെ ഭാഗമായി വൈകുന്നേരത്തെ പീക്ക് സമയങ്ങളില്‍ ഭാഗികമായി വൈദ്യുത നിയന്ത്രണം ഉണ്ടായേക്കാം എന്നാണ് അറിയിപ്പ്.’എല്‍നിനോ…

    Read More »
  • ഓപ്പറേഷന്‍ തൂഫാന് പിന്തുണ; മോഹന്‍ലാലിനൊപ്പം പരിപാടിയില്‍ പങ്കെടുക്കും വിജയ്

    ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ടിന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ. തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും. നടന്‍ മോഹന്‍ലാലിനൊപ്പം ആഭ്യന്തര വകുപ്പിന്റെ ലഹരിവിരുദ്ധ പരിപാടിയില്‍ വിജയ് പങ്കെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. കേരള-തമിഴ്‌നാട് അതിര്‍ത്തി പൂര്‍ണമായും പൊലീസ് നിരീക്ഷണത്തില്‍ കൊണ്ടുവരുമെന്നും വിവരങ്ങള്‍ ഇരു സംസ്ഥാനങ്ങളും പരസ്പരം കൈമാറുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഓപ്പറേഷന്‍ തൂഫാന് പിന്തുണ തേടി മുഖ്യമന്ത്രി വിജയുമായി ചെന്നൈയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രതികരണം. കഴിഞ്ഞദിവസം ദക്ഷിണേന്ത്യയെ ലഹരി മുക്തമാക്കാനുള്ള പദ്ധതിയുടെ ഭാഗമായി കേരളം, തമിഴ്നാട്,…

    Read More »
  • തിരുവനന്തപുരം മെഡിക്കൽ കോളജിലെ സാമ്പത്തിക ക്രമക്കേട്; അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത് നൽകി ആരോഗ്യമന്ത്രി

    തിരുവനന്തപുരം മെഡിക്കൽ കോളജിലെ സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നൽകി ആരോഗ്യമന്ത്രി കെ മുരളീധരൻ. ക്രിമിനൽ കേസ് എടുത്ത് അന്വേഷണം നടത്തണമെന്നാണ് ആവശ്യം. ഓഡിറ്റ് റിപ്പോർട്ടിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 2019- 21 കാലഘട്ടത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റിയിൽ ക്രമക്കേട് നടന്നുവെന്നാണ് ഓഡിറ്റ് റിപ്പോർട്ട്. 46 ലക്ഷത്തിലധികം രൂപയുടെ കുറവാണ് കണ്ടെത്തിയത്. കണക്കുകൾ മെഡിക്കൽ കോളജ് സൂപ്രണ്ട് ആരോഗ്യമന്ത്രിക്ക് കൈമാറി. ശേഷമാണ് ദ്രുതഗതിയിലുള്ള നടപടിക്ക് നിർദേശം നൽകിയത്. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക്…

    Read More »
Back to top button