KeralaNews

തെരഞ്ഞെടുപ്പ് തോൽവി: പിണറായി വിജയനിൽ കേന്ദ്രീകരിച്ചത് തിരിച്ചടിയായെന്ന് കേന്ദ്ര കമ്മിറ്റി റിപ്പോർട്ട്

തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്തിക്കൊണ്ടുള്ള കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിൽ സംസ്ഥാന നേതൃത്വത്തിന് വിമർശനം. പിണറായി വിജയനിൽ കേന്ദ്രീകരിച്ചത് തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ച എണ്ണിയായിരുന്നു കേന്ദ്ര കമ്മിറ്റി റിപ്പോർട്ട്. സ്ഥാനാർത്ഥി നിർണയത്തിൽ വലിയ വീഴ്ചയുണ്ടായി. പ്രചാരണം പിണറായിയെ മാത്രം കേന്ദ്രീകരിച്ചാണ് നടന്നതെന്നും ഇടത് രാഷ്ട്രീയം ചർച്ചയായില്ലെന്നും വിമർശനമുണ്ട്.

പിഎംശ്രീ വിവാദം വലിയ തിരിച്ചടിയായെന്നും കേന്ദ്ര കമ്മിറ്റി റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. സിപിഐയുമായുള്ള തർക്കം തീർക്കാൻ പിബി ഇടപെടൽ വേണ്ടി വന്നുവെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. വീഴ്ചകളിൽ വിശദമായ ചർച്ച വിപുലീകൃത സംസ്ഥാന സമിതിയിൽ നടക്കും. കോഴിക്കോടു വെച്ച് സെപ്റ്റംബർ 13, 14, 15 തീയതികളിലാണ് വിപുലീകൃത സംസ്ഥാന സമിതി നടക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button