KeralaNews

ആദ്യവെടിയിൽ മയങ്ങാതെ ചക്കക്കൊമ്പൻ; ആനയെ വീണ്ടും ട്രാക്ക് ചെയ്തു, ഇന്ന് നിർണായക നീക്കം

മയക്കുവെടിയേറ്റിട്ടും പൂർണമായി മയങ്ങാതെ ദൗത്യസംഘത്തിനുനേരെ പാഞ്ഞടുത്ത ചക്കക്കൊമ്പനെ വരുതിയിലാക്കാനുള്ള ‘മിഷൻ ചക്കക്കൊമ്പൻ’ രണ്ടാംദിനത്തിലേക്ക്. ആദ്യദിനത്തിലെ തിരിച്ചടികൾക്കു പിന്നാലെ ഇന്ന് രാവിലെ ഏഴോടെ വനംവകുപ്പ് ദൗത്യം പുനരാരംഭിച്ചു. ചെമ്പകത്തൊഴുകുടി സെറ്റിൽമെന്റിന് സമീപം ആനയുടെ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്.

ഡ്രോൺ ഉൾപ്പെടെയുള്ള സംവിധാനങ്ങളുടെ സഹായത്തോടെ ആനയുടെ നീക്കങ്ങൾ നിരീക്ഷിച്ചുവരികയാണ്. ആനയെ അനുയോജ്യമായ തുറസ്സായ സ്ഥലത്തെത്തിച്ച് മയക്കുവെടിവെച്ച് റേഡിയോ കോളർ ഘടിപ്പിക്കുകയാണ് ലക്ഷ്യം.

ഇന്നലെ മയക്കുവെടിയേറ്റെങ്കിലും പൂർണമായി മയങ്ങാതിരുന്ന ചക്കക്കൊമ്പൻ ദൗത്യസംഘത്തിനുനേരെ തിരിഞ്ഞതും പിന്നീട് കാട്ടിലേക്ക് മറഞ്ഞതുമാണ് ആദ്യദിനത്തിലെ ശ്രമം പരാജയപ്പെടാൻ കാരണം. പിന്നാലെയെത്തിയ കനത്ത മഴയും കോടമഞ്ഞും ദൗത്യത്തിന് കൂടുതൽ വെല്ലുവിളിയായി. മയക്കുവെടിയേറ്റ ആനയെ നിരീക്ഷിച്ചശേഷം മാത്രമേ തുടർനടപടികളിലേക്ക് കടക്കൂവെന്നാണ് വനംവകുപ്പിന്റെ നിലപാട്. ആദ്യദിനത്തിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ ജാഗ്രതയോടെയാണ് രണ്ടാംദിനത്തിലെ നീക്കങ്ങൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button