Kerala

  • ബിനീഷ് കോടിയേരിക്ക് വീണ്ടും സിപിഎം അംഗത്വം

    ബിനീഷ് കോടിയേരിക്ക് വീണ്ടും സിപിഎം അംഗത്വം.പിണറായി ഇടപെട്ടാണ് അംഗത്വം പുതുക്കിയത.് പാര്‍ട്ടി അംഗത്വം പുതുക്കിയത് മൂന്നു വര്‍ഷത്തിനു ശേഷം.അംഗത്വം നല്‍കിയത് തിങ്കളാഴ്ച.പുതുക്കി നല്‍കാന്‍ എം വി ഗോവിന്ദന് നിര്‍ദ്ദേശം നല്‍കിയത് പിണറായി വിജയന്‍ നാലുതവണ അപേക്ഷിച്ചിട്ടും അംഗത്വം പുതുക്കാത്തത് വിവാദമായിരുന്നു. 2020ല്‍ മയക്കുമരുന്ന് കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാതിരുന്നത്. 2022 മുതല്‍ ബിനീഷിന് സിപിഎം അംഗത്വമില്ലായിരുന്നു. തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള ബ്രാഞ്ചിലാണ് ബിനീഷ് കോടിയേരിക്ക് അംഗത്വമുണ്ടായിരുന്നത്. 2023ല്‍ കര്‍ണാടക ഹൈക്കോടതി കേസിന്റെ തുടര്‍നടപടികള്‍ സ്‌റ്റേ ചെയ്തതു മുതല്‍ പാര്‍ട്ടിയിലേക്കു…

    Read More »
  • വി ഡി സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന് നിയമസഭയിൽ

    വി ഡി സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന് നിയമസഭയിൽ. വി.ഡി സതീശൻ സർക്കാരിന്റെ ഈ വർഷത്തെ നയ പരിപാടികൾ സംബന്ധിച്ചുള്ള പ്രഖ്യാപനങ്ങളാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേഖർ നടത്തുന്നത്. തിരഞ്ഞെടുപ്പ് പ്രചരണ വേളയിലെ യു.ഡി.എഫ് പ്രഖ്യാപിച്ച ഗ്യാരണ്ടികളിൽ ഊന്നി ആയിരിക്കും പ്രസംഗം. നിയമസഭയിൽ എത്തുന്ന ഗവർണറെ മുഖ്യമന്ത്രിയും പാർലമെന്ററി കാര്യമന്ത്രി സണ്ണി ജോസഫും ചേർന്നായിരിക്കും സ്വീകരിക്കുക. ഇന്ന് രാവിലെ 9 മണിയോടുകൂടി നടപടി ക്രമങ്ങൾ ആരംഭിക്കും. ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കും. ക്ഷേമപെൻഷൻ 3000 രൂപയാക്കും,…

    Read More »
  • ഹാപ്പിലാൻഡ് അമ്യുസ്മെന്റ് പാർക്ക് അപകടത്തിൽ കേസെടുത്ത് പൊലീസ്

    തിരുവനന്തപുരം ഹാപ്പിലാൻഡ് അമ്യുസ്മെന്റ് പാർക്ക് അപകടത്തിൽ കേസെടുത്ത് പൊലീസ്. വെഞ്ഞാറമൂട് പൊലീസാണ് കേസെടുത്തത്.കളക്ടർക്ക് അപകടം സംബന്ധിച്ച റിപ്പോർട്ട് നൽകും. അമ്യൂസ്‌മെന്റ് പാർക്കിലെ റൈഡ് പൊട്ടി വീണായിരുന്നു അപകടം. പരുക്കേറ്റവരിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ ഉൾപ്പെട്ടിരുന്നു. അപകടം ഉണ്ടായി മണിക്കൂറുകൾക്ക് ശേഷമാണ് രക്ഷാപ്രവർത്തനം ആരംഭിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു. സുരക്ഷാ സംവിധാനങ്ങൾ പാർക്കിൽ ഇല്ലായിരുന്നു. ആംബുലൻസ് എത്താൻ വൈകിയെന്നും പ്രദേശവാസികൾ പറഞ്ഞു. ഹാപ്പി ലാൻഡിൽ മുൻപും അപകടങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെങ്കിൽ ലൈസൻസ് പുനഃപരിശോധധിക്കാനുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങൾക്കാണെന്ന് ടൂറിസം വകുപ്പ് മന്ത്രി…

    Read More »
  • എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വലിയപെരുന്നാൽ ആശംസകൾ

    എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വലിയപെരുന്നാൽ ആശംസകൾ

    Read More »
  • ED റെയ്ഡിനിടെ അക്രമം: ഇതുവരെ പിടിയിലായത് 8 പേര്‍, DGPയെ വിളിപ്പിച്ച് ആഭ്യന്തരമന്ത്രി

    മുന്‍മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ ഡിജിപിയെ വിളിപ്പിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇന്റലിജന്‍സ് ADGPയും കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നുണ്ട്. ഏതെങ്കിലും തരത്തില്‍ സുരക്ഷാ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്. പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍, ഇന്റലിജന്‍സ് മേധാവി പി വിജയന്‍, പൊലീസ് ഉപദേഷ്ടാവും മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലുണ്ട്. അതേസമയം സംഭവത്തില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. മൂന്ന് പേരെയാണ് ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ശ്രീജിത്ത്, ഷാഹിന്‍, മനോജ്, നിതിന്‍ രാജ്, ജീവന്‍, കിരണ്‍, അനില്‍ കുമാര്‍,…

    Read More »
  • ഇഡി റെയ്ഡ് വിവാദം: മൗനം വെടിയാതെ മുഖ്യമന്ത്രി വി. ഡി. സതീശൻ

    മുൻമുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീടുകളിലെ ഇഡി റെയ്ഡും തുടർന്നുണ്ടായ അക്രമ സംഭവങ്ങളിലും മൗനം തുടർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മലപ്പുറം പാണക്കാടെത്തിയ ശേഷമായിരുന്നു മാധ്യമപ്രവർത്തകർ ചോദ്യം ആവർത്തിച്ചത്. മുഖ്യമന്ത്രിയായ ശേഷം ആദ്യമായിട്ടാണ് മലബാറിൽ എത്തുന്നതെന്നും വിശേഷ ദിവസത്തിലാണ് എത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, ഇഡി റെയ്ഡിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്നൊഴിഞ്ഞുമാറി. ദില്ലിയിൽ നാല് തവണയും അദ്ദേഹത്തോട് ചോദ്യം ചോദിച്ചിരുന്നു. റെയ്ഡിന് പിന്നിൽ വിഡി-ഇഡി-മോദി കൂട്ടുകെട്ടാണെന്ന് പ്രതിപക്ഷം നിരന്തരം ആരോപണമുന്നയിച്ചിരുന്നു. വി.ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പിന്നാലെയാണ് റെയ്ഡെന്നും പ്രതിപക്ഷം…

    Read More »
  • ‘ഇ ഡി റെയ്ഡിനിടെ ഉണ്ടായത് സ്വാഭാവിക പ്രതിഷേധം’: വി ശിവൻകുട്ടി

    ഇ ഡി റെയ്ഡിനിടെ ഉണ്ടായത് സ്വാഭാവിക പ്രതിഷേധമാണെന്ന് മുൻ മന്ത്രി വി ശിവൻകുട്ടി. ഇത്രയും പ്രതിഷേധമുണ്ടായപ്പോൾ ശാന്തമായ അന്തരീക്ഷം ഉണ്ടായതിനുശേഷം ഇ ഡി ഉദ്യോഗസ്ഥർക്ക് പുറത്തിറങ്ങണമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരെ തടസപ്പെടുത്താൻ ഉദ്ദേശം ഉണ്ടായില്ല. പൊലീസിന് വീഴ്ചയുണ്ടായെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി ഓഫീസ് റെയ്‌ഡ്‌ ചെയ്യാൻ പൊലീസ് ശ്രമിച്ചു. സാധാരണ പാർട്ടി ഓഫീസുകൾ റെയ്‌ഡ്‌ ചെയ്യാറില്ല. പാർട്ടി പ്രവർത്തകർക്ക് എതിരെയുള്ള കേസുകൾ നിയമപരമായി നേരിടുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, ഇ ഡി റെയ്ഡുകൾ തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും കേന്ദ്ര സർക്കാരിന്റെയും ആർ…

    Read More »
  • വീണാ വിജയന്റെ മൊബൈല്‍ ഫോണ്‍ പരിശോധന നിര്‍ണായകം; ഡിജിറ്റല്‍ തെളിവുകള്‍ വീണ്ടെടുക്കാന്‍ ഇഡി

    സിഎംആര്‍എല്‍- എക്‌സാലോജിക് മാസപ്പടി കേസിലെ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകള്‍ ഇഡി വിശദമായി പരിശോധിക്കുന്നു. റെയ്ഡിനിടെ പിടിച്ചെടുത്ത വീണാ വിജയന്റെ ഫോണ്‍ പരിശോധനയില്‍ നിര്‍ണായക തെളിവുകള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. വീണയുടെ മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഡിജിറ്റല്‍ തെളിവുകള്‍ ഉടന്‍ തന്നെ പിഎംഎല്‍എ കോടതിയില്‍ ഹാജരാക്കും. ഇവ വേഗത്തില്‍ തന്നെ ശാസ്ത്രീയ പരിശോധന നടത്താനാണ് ഇഡിയുടെ നീക്കം. വേഗത്തില്‍ തന്നെ റിസള്‍ട്ട് ലഭ്യമാക്കാനാണ് ഇഡി ശ്രമിക്കുന്നത്. ഡിലീറ്റ് ചെയ്ത രേഖകള്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കണ്ടെടുക്കാമെന്നും അന്വേഷണ സംഘം കണക്കുകൂട്ടുന്നു. വീണയുടെ മൂന്ന് ബാങ്ക്…

    Read More »
  • കർണാടകത്തിൽ അധികാരമാറ്റ സൂചനകൾ ശക്തം; രാജിക്കൊരുങ്ങി സിദ്ധരാമയ്യ

    കർണാടക മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് സിദ്ധരാമയ്യ പടിയിറങ്ങാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. അധികാരമാറ്റവുമായി ബന്ധപ്പെട്ട ഹൈക്കമാൻഡ് നിർദേശത്തെ തുടർന്ന് ഗവർണർ താവർ ചന്ദ് ഗഹ്‌ലോതിനെ സന്ദർശിച്ച് രാജി സമർപ്പിക്കാൻ അദ്ദേഹം സമയം തേടിയതായാണ് വിവരം. ഇന്ന് രാവിലെ 11.30ഓടെ ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറുമെന്നാണ് സൂചന. തന്റെ രാജിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് സിദ്ധരാമയ്യ ഇതുവരെ നേരിട്ട് പ്രതികരിച്ചിട്ടില്ല. എന്നാൽ വ്യാഴാഴ്ചയ്ക്കകം കാര്യങ്ങളിൽ വ്യക്തത വരുത്താമെന്ന സൂചന അദ്ദേഹം നൽകിയിരുന്നു. ഇതിനിടെ, ഔദ്യോഗിക വസതിയായ ‘കാവേരി’യിൽ മന്ത്രിസഭാംഗങ്ങൾക്കായി അദ്ദേഹം ഇന്ന് പ്രഭാതഭക്ഷണ വിരുന്നും ഒരുക്കിയിട്ടുണ്ട്. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉൾപ്പെടെയുള്ള പ്രമുഖ…

    Read More »
  • 20 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം അബ്ദുല്‍ റഹീം നാട്ടിലെത്തി, ഊഷ്മള വരവേല്‍പ്പ്

    ഗള്‍ഫില്‍ 20 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം അബ്ദുല്‍ റഹീം നാട്ടിലെത്തി. രാവിലെ 7. 35 ഓടെയാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ റഹീം ഇറങ്ങിയത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി 8. 20 ഓടെയാണ് പുറത്തിറങ്ങിയത്. കണ്ണീരോടെ വിമാനത്താവളത്തിന് പുറത്തെത്തിയ റഹീം, എല്ലാവർക്കും നന്ദിയെന്ന് ഒറ്റവാചകത്തിൽ പ്രതികരണം ഒതുക്കി. ബോബി ചെമ്മണ്ണൂർ അടക്കം പുറത്ത് കാത്തുനിൽക്കുന്നുണ്ടായിരുന്നു. ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ അബ്ദുല്‍ റഹീമിന് ഹൃദ്യമായ സ്വീകരണമാണ് ഒരുക്കിയത്. സൗദി സമയം ബുധനാഴ്ച രാത്രി 11.55-ന് റിയാദില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്സ്പ്രസിലായിരുന്നു അബ്ദുല്‍ റഹിം നാട്ടിലേക്ക് തിരിച്ചത്.…

    Read More »
Back to top button