KeralaNews

ജഡ്ജിക്കെതിരെ ടി ഐ മധുസൂദനന്‍ നടത്തിയ പരാമർശം; കേസ് എടുക്കാന്‍ പൊലീസ് നീക്കം തുടങ്ങി

ധനരാജ് വധക്കേസ് പരിഗണിച്ച തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജിക്കെതിരെ സിപിഐഎം നേതാവ് ടി ഐ മധുസൂദനന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ കേസ് എടുക്കാന്‍ പൊലീസ് നീക്കം തുടങ്ങി. ഇതിനായി മധുസൂദനന്‍ നടത്തിയ പ്രസംഗത്തിന്‍റെ ഉള്ളടക്കം സംബന്ധിച്ച സമഗ്ര റിപ്പോര്‍ട്ട് ഉടന്‍ കോടതിക്ക് കൈമാറും.

കോടതി നിര്‍ദേശമനുസരിച്ച് മുന്നോട്ട് പോകാനാണ് പൊലീസിന്‍റെ തീരുമാനം. നിലവില്‍ കൊലവിളി പ്രസംഗത്തിലാണ് മധുസൂദനനെതിരെ കലാപാഹ്വാനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തിരിക്കുന്നത്. ഈ കേസില്‍ മധുസൂദനനെ ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലാണ് പൊലീസ്. മധുസൂദനന്‍റെ പ്രസംഗം പ്രകോപനപരമായ പരാമര്‍ശങ്ങളോടെ സമൂഹമാധ്യമങ്ങളില്‍ പങ്കു വെച്ചവര്‍ക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

അതേസമയം, ടി.ഐ മധുസൂദനൻെറ കൊലവിളി പ്രസംഗത്തെ സിപിഐഎം തള്ളിയിരുന്നു. കൊലയ്ക്ക് പകരം കൊല എന്നത് അംഗീകരിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി. കൊലവിളി പ്രസംഗത്തിനെതിരെ പാർട്ടിയിൽ വിമർശനം ശക്തമായതോടെയാണ് തളളിപ്പറയാൻ നിർബന്ധിതമായത്. മുഖ്യമന്ത്രിയുടെ കണ്ണൂർ പ്രസംഗം ഉയർത്തി കൊലവിളി പ്രസംഗത്തെ പ്രതിരോധിക്കാനാണ് പാർട്ടിയുടെ ശ്രമം. കൊലവിളിയും അതിൻറെ മഹത്വം പറയുന്നതുമല്ല രാഷ്ട്രീയം എന്നായിരുന്നു സിപിഐയുടെ പ്രതികരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button