KeralaNews

സീറാം സാംബശിവറാവു അഴിമതി ആരോപിച്ച എക്‌സൈസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി

ബാറുകളിൽ നിന്ന് കോഴ വാങ്ങിയെന്ന ആരോപണത്തിൽ എക്സൈസ് വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. സെൻട്രൽ സോൺ ജോയിന്റ് എക്സൈസ് കമ്മിഷണർ എസ് വിനോദിനെ എക്സൈസ് ആസ്ഥാനത്തേക്ക് മാറ്റി. എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ കെ ആർ അജയിയെ ആലപ്പുഴയിൽ നിന്ന് തിരുവനന്തപുരത്തേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. എക്സൈസ് കമ്മിഷണറായിരുന്ന സീറാം സാംബശിവ റാവുവിന്റെ റിപ്പോർട്ടിലെ ശിപാർശകൾ പൂർണമായി പരിഗണിക്കാതെയാണ് വകുപ്പിന്റെ നടപടി.

ഇരുവരും അഴിമതിക്കാരായതിനാൽ നേരിട്ട് സാമ്പത്തിക ഇടപാടുള്ള പദവികളിൽ നിന്നും ഒഴിവാക്കണമെന്നായിരുന്നു സാംബശിവ റാവുവിൻ്റെ റിപ്പോർട്ട്.എന്നാൽ വിനോദിൻ്റെ കാര്യത്തിൽ നിർദേശം നടപ്പാകുകയും അജയിയെ സംരക്ഷിച്ചുകൊണ്ടുമാണ് നിയമനം നടപ്പിലാക്കിയിരിക്കുന്നത്.
ഇരുവർക്കുമെതിരെ വിജിലൻസ് അന്വേഷണ ശിപാർശയുണ്ടായിരുന്നെങ്കിലും ഇതുവരെ ഉത്തരവായിട്ടില്ല.

പുതിയ മദ്യനയം വരുന്നതിന് മുമ്പ് മന്ത്രിയറിയാതെ ബാർ ലൈസൻസ് അനുവദിച്ചതുമായി ബന്ധപ്പെട്ട് എക്സൈസ് മന്ത്രി എം. ലിജുവും സാംബശിവ റാവുവും തമ്മിൽ കടുത്ത ഭിന്നത നിലനിന്നിരുന്നു. നടപടികൾ ദുരൂഹമാണെന്ന് ആരോപിച്ച് മന്ത്രി മുഖ്യമന്ത്രിയെ സമീപിച്ചതിന് തൊട്ടുപിന്നാലെ സാംബശിവ റാവുവിനെ പദവിയിൽ നിന്നും മാറ്റിയിരുന്നു. പിന്നാലെ പട്ടികവർഗ സ്പെഷ്യൽ സെക്രട്ടറിയായി പുതിയ സ്ഥാനം നൽകുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button