Uncategorized
കേരള എൻ.ജി.ഒ അസോസിയേഷൻ – മെമ്പർഷിപ്പ് വിതരണോദ്ഘാടനം.

കേരള എൻ.ജി.ഒ അസോസിയേഷൻ തിരുവനന്തപുരം നോർത്ത് ജില്ലാ കമ്മിറ്റിയുടെ മെമ്പർഷിപ്പ് വിതരണോദ്ഘാടനം തിരുവനന്തപുരം കോർപ്പറേഷനിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ. രാകേഷ് കമൽ ഉദ്ഘാടനം ചെയ്തു. നോർത്ത് ജില്ലാ പ്രസിഡന്റ് ശ്രീ. റ്റി.എസ്. നിസാം അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി ശ്രീ. എ.ആർ അജിത്ത് സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ശ്രീ. സി. വിജയകുമാർ, ജില്ലാ ട്രഷറർ ശ്രീ. ഷൈജു എസ്. എസ്, സംസ്ഥാന സെക്രട്ടറി ശ്രീ. വി.എസ് രാകേഷ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ ശ്രീ. ബി. സജിമോൻ, ശ്രീ. മരുതൂർ ബിജോയ്, ശ്രീ.ഷംനാദ് . എസ്, ശ്രീ. എൻ.പി അനിൽകുമാർ, ശ്രീമതി. ശശികല, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ശ്രീ. ശംഭു മോഹൻ, ആദർശ് മിതൃമ്മല, സജിത്ത്. എസ്, ഹരി പോത്തൻകോട്, ശരത് വർക്കല, എന്നിവർ പങ്കെടുത്തു



