KeralaNews

യുഡിഎഫ് സർക്കാരിന്റെ അതിക്രമത്തിന് ഇരയാകുന്നത് വനിതാ ജീവനക്കാർ; തുറന്നടിച്ച് വീണാ ജോർജ്

യുഡിഎഫ് സർക്കാരിന്റെ അതിക്രമങ്ങൾക്ക് വനിതാ ജീവനക്കാർ ഇരകളാകുകയാണെന്ന് മുൻ മന്ത്രി വീണാ ജോർജ്. ദീപ, ആശാലത എന്നിവർ സർക്കാർ അതിക്രമത്തിന്റെ ഇരകളാണെന്നും അന്യായമായ സ്ഥലംമാറ്റം മൂലം രണ്ടു കുടുംബങ്ങൾക്കാണ് അമ്മമാരെ നഷ്ടമായതെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.

സർക്കാർ ഉദ്യോഗസ്ഥർ സ്ഥലംമാറ്റത്തിന് വിധേയരാണെങ്കിലും മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. എന്നാൽ നിലവിൽ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി തികച്ചും മനുഷ്യത്വരഹിതമായ രീതിയിലാണ് ട്രാൻസ്ഫറുകൾ നടക്കുന്നതെന്നും കണ്ണൂരിലെ വനിതാ ഡോക്ടർ കഷ്ടിച്ചാണ് രക്ഷപെട്ടതെന്നും വീണാ ജോർജ് ചൂണ്ടിക്കാട്ടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button