kerala latest news
-
News
യുഡിഎഫ് സർക്കാരിന്റെ അതിക്രമത്തിന് ഇരയാകുന്നത് വനിതാ ജീവനക്കാർ; തുറന്നടിച്ച് വീണാ ജോർജ്
യുഡിഎഫ് സർക്കാരിന്റെ അതിക്രമങ്ങൾക്ക് വനിതാ ജീവനക്കാർ ഇരകളാകുകയാണെന്ന് മുൻ മന്ത്രി വീണാ ജോർജ്. ദീപ, ആശാലത എന്നിവർ സർക്കാർ അതിക്രമത്തിന്റെ ഇരകളാണെന്നും അന്യായമായ സ്ഥലംമാറ്റം മൂലം രണ്ടു കുടുംബങ്ങൾക്കാണ് അമ്മമാരെ നഷ്ടമായതെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. സർക്കാർ ഉദ്യോഗസ്ഥർ സ്ഥലംമാറ്റത്തിന് വിധേയരാണെങ്കിലും മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. എന്നാൽ നിലവിൽ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി തികച്ചും മനുഷ്യത്വരഹിതമായ രീതിയിലാണ് ട്രാൻസ്ഫറുകൾ നടക്കുന്നതെന്നും കണ്ണൂരിലെ വനിതാ ഡോക്ടർ കഷ്ടിച്ചാണ് രക്ഷപെട്ടതെന്നും വീണാ ജോർജ് ചൂണ്ടിക്കാട്ടി.
Read More » -
News
പി.എം. ശ്രീ വിവാദം: യുഡിഎഫിന്റെ വാദം പൊളിഞ്ഞെന്ന് ജോൺ ബ്രിട്ടാസ്
പിഎം ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് പിന്മാറാമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയതോടെ യുഡിഎഫിന്റെ കാപട്യം പുറത്തായെന്ന് ജോൺ ബ്രിട്ടാസ്. ഇത്രയും നഗ്നമായ കളവ് പറഞ്ഞ ആള്‍ക്കാരെ ഇനി എങ്ങനെയാണ് കേരള ജനത വിശ്വസിക്കുകയെന്ന് അദ്ദേഹം ചോദിച്ചു. പദ്ധതിയിൽ നിന്ന് പിന്മാറിയാൽ വലിയ ഭവിഷ്യത്തുണ്ടാകുമെന്ന യുഡിഎഫ് വാദം തെറ്റാണെന്ന് സ്വന്തം എംപിമാരായ അബ്ദുൾ വഹാബും ജെബി മേത്തറും ചോദിച്ച ചോദ്യങ്ങൾക്ക് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി നൽകിയ മറുപടിയിലൂടെ വ്യക്തമായെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. കുറഞ്ഞ കാലം കൊണ്ട് നിലപാടുകളിൽ യൂ ടേൺ അടിക്കുന്നതിന് അവാർഡ് നൽകണമെങ്കിൽ അത്…
Read More » -
News
ട്വന്റി20 വിട്ട് അഖിൽ മാരാർ; സാബു ജേക്കബിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്
സംവിധായകൻ അഖിൽ മാരാർ ട്വന്റി 20വിട്ടു. പാർട്ടിയിൽ പ്രവർത്തനസ്വാതന്ത്ര്യമില്ലെന്നും സഹകരിച്ചുപോകാൻ കഴിയുന്നില്ലെന്നും പറഞ്ഞാണ് അഖിൽ പാർട്ടിവിടുന്നത്. പാർട്ടിയുടെ ചീഫ് കോർഡിനെറ്റർ സാബു എം ജേക്കബിനെതിരെ രൂക്ഷവിമർശനവും അഖിൽ ഉന്നയിച്ചു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് അഖിൽ മാരാർ ട്വന്റി 20യുമായി സഹകരിച്ചുതുടങ്ങിയത്. തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർത്ഥിയായിരുന്നു അദ്ദേഹം. കൊട്ടാരക്കരയിൽ മത്സരിക്കണമെന്ന് ആഗ്രഹിച്ചിരുന്ന എന്നെ സാബു ജേക്കബ് ചതിച്ചു. പ്രചാരണം തുടങ്ങിയശേഷമാണ് അവിടെ എൻഡിഎ സ്ഥാനാർത്ഥിയായി രശ്മി വരുന്നത്. പിന്നീട് തൃപ്പൂണിത്തുറ തരാമെന്ന് പറഞ്ഞു. തൃക്കാക്കരയിൽ മത്സരിക്കണമെന്നത് താൻ ഒരാളോടും പറഞ്ഞിട്ടില്ല. പാർട്ടിക്കാർ ഉണ്ടെന്നൊക്കെ പറഞ്ഞ്…
Read More » -
News
തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; വിദഗ്ധ സമിതിയുടെ അംഗീകാരം, ദേവസ്വം ബോർഡിനെ അറിയിച്ചു
തന്ത്രി കണ്ഠരര് രാജീവരർക്ക് പകരം മകൻ കണ്ഠരര് ബ്രഹ്മദത്തനെ ശബരിമല തന്ത്രിയായി നിയോഗിച്ചേക്കും. ബ്രഹ്മദത്തന് തന്ത്രിയാകാൻ യോഗ്യതയുണ്ടെന്ന് വിദഗ്ധ സമിതി അറിയിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റുമായി ചർച്ചകൾക്ക് ശേഷമാണ് സമിതി ഇക്കാര്യം അറിയിച്ചത്. താന്ത്രിക വിദ്യയിൽ ബ്രഹ്മദത്തന് പരിഞ്ജാനമുണ്ടെന്ന വിലയിലുത്തലിനെ തുടർന്നാണിത്. ഇതുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യാൻ സമിതി ബ്രഹ്മദത്തനുമായി സംസാരിക്കും. ദേവസ്വം ബോർഡ് ഹൈക്കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക.തനിക്കുള്ള ആരോഗ്യ പ്രശ്നങ്ങൾമൂലം പകരം താന്ത്രികസ്ഥാനം മകന് നൽകണമെന്നാവശ്യപ്പെട്ട് കണ്ഠരര് രാജീവര് ദേവസ്വം ബോർഡിന് കത്ത് നൽകിയിരുന്നു. ചിങ്ങം മുതൽ കർക്കടകമാസം…
Read More » -
News
മാസപ്പടി കേസ്: വീണാ വിജയൻ ഇ.ഡി.ക്ക് മുന്നിൽ ഹാജരായി
കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണാ വിജയൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) മുൻപിൽ ഹാജരായി. രാവിലെ 10.30 ഓടെയാണ് ചോദ്യം ചെയ്യലിനായി കറുത്ത കാറിൽ വീണ എത്തിയത്. വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിയും സിഎംആർഎല്ലുമായി നടത്തിയതായി ആരോപിക്കുന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് ഇ.ഡി. അന്വേഷണം നടത്തുന്നത്. അനധികൃത ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാനാണ് ചോദ്യം ചെയ്യൽ എന്നാണ് സൂചന. മുന്‍പ് വെള്ളിയാഴ്ച ഹാജരാകാൻ സമൻസ് നൽകിയിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വീണ നൽകിയ അപേക്ഷയെ തുടർന്ന് തീയതി നീട്ടിയിരുന്നു. തുടർന്ന്…
Read More » -
News
ത്യാഗത്തിന്‍റെയും ഐക്യത്തിന്‍റെയും ബലി പെരുന്നാള്‍, ലോകമെമ്പാടും ബക്രീദ് ആഘോഷം
ത്യാഗത്തിന്റെയും സഹനത്തിന്റെയും വിശ്വാസത്തിന്റെയും മഹത്വം വിളിച്ചോതുന്ന ബക്രീദ് ഇന്ന്. ബലിപെരുന്നാള്‍ എന്നും ഇതിനു വിശേഷമുണ്ട്. ഈദുല്‍ അദ്ഹ എന്ന അറബി വാക്കില്‍ നിന്നാണ് ബക്രീദ് (bakrid) എന്ന വിശേഷണം ഉണ്ടായത്. ബലി എന്നാണ് അദ്ഹയുടെ അര്‍ത്ഥം. ഈദുല്‍ അദ്ഹ എന്നാല്‍ ബലിപെരുന്നാള്‍ എന്നാണ് അര്‍ത്ഥം വരുന്നത്. പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യ ജാതനായ ഇസ്മായേലിനെ ദൈവകല്പന മാനിച്ച് ബലിയറുക്കാൻ ശ്രമിച്ചതിന്റെ ഓർമ പുതുക്കലാണ് ബലി പെരുന്നാൾ. ഹജ്ജിന്റെ പരിസമാപ്തി കൂടിയാണ് ബക്രീദ്. നൂറ്റാണ്ടുകൾക്ക് മുമ്പ് ദൈവ കൽപ്പന പ്രകാരം ഇബ്റാഹീം നടത്തിയ ക്ഷണത്തിന്…
Read More » -
News
മരണവാർത്ത മറച്ചുവെച്ചു, വേടന്റെ പരിപാടിയുടെ സംഘാടകർക്കെതിരെ മരിച്ച ടെക്നീഷ്യന്റെ കുടുംബം
കിളിമാനൂരില്‍ റാപ്പര്‍ വേടന്റെ സംഗീതപരിപാടിക്കായി എല്‍ഇഡി ഡിസ്‌പ്ലേ ക്രമീകരിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ച ടെക്നീഷ്യൻ മരിച്ച സംഭവത്തിൽ സംഘാടകർക്കെതിരെ കുടുംബം. മഴപെയ്തു നനഞ്ഞു കിടന്ന പാടത്തായിരുന്നു പരിപാടി സംഘടിപ്പിച്ചതെന്നും പതിനായിരക്കണക്കിന് ആളുകൾ തടിച്ചുകൂടിയ പരിപാടിയിൽ ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ ഇല്ലായിരുന്നുവെന്നും മരിച്ച ലിജു ഗോപിനാഥിന്റെ കുടുംബം ആരോപിച്ചു. ചിറയിന്‍കീഴ് സ്വദേശിയാണ് മരിച്ച ലിജു ഗോപിനാഥ്. എട്ടിന് നടക്കേണ്ട പരിപാടിക്കായി വൈകുന്നേരം നാലുമണിയോടെ സ്റ്റേജിന് സമീപത്തായി ഡിസ്‌പ്ലേവെയ്ക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എന്നാൽ ലിജുവിന്റെ മരണവാര്‍ത്ത മറച്ചുവെച്ച് വളരെ വൈകിയ ശേഷമാണ് പ്രോഗ്രാം കാന്‍സല്‍…
Read More »